Categories: INVESTMENTNEWS

സ്റ്റവ് ക്രാഫ്റ്റ് ഐപിഒ ജനുവരി 28 വരെ

Advertisement

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടുക്കള ഉപകരണ വിൽപ്പനയിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് സ്റ്റവ് ക്രാഫ്റ്റ്. കമ്പനിയുടെ പ്രാഥമിക ഓഹരി വിൽപ്പന ജനുവരി 25-ന് തുടങ്ങി ജനുവരി 28 വരെ വരെ നടക്കുകയാണ്. പ്രൈസ് ബ്രാൻഡ് ആയി നിശ്ചയിച്ചിരിക്കുന്നത് 384 രൂപ

മുതൽ 385 രൂപ വരെയാണ്. 95 കോടി രൂപയുടെ പുതിയ ഓഹരികളും നിക്ഷേപകരുടേതും പ്രമോട്ടർമാരുടേതും ഉൾപ്പെടുന്ന 82.50 കോടി രൂപയുടേതുംആണ് ഐപിഒ. ഇൻഡിഗോ ഐപിഒ, റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ഐപിഒ തുടങ്ങിയവ ഉൾപ്പെടെ ഈ വർഷത്തെ നാലാമത്തെ ഐപിഒ ആണിത്.

ഏറ്റവും കുറഞ്ഞത് 38 ഓഹരികളും തുടർന്ന് അതിന്റെ മടങ്ങുകളായും അപ്ലൈ ചെയ്യാം . ‘പീജിയൺ’, ‘ഗിൽമ’ തുടങ്ങിയ ബ്രാൻഡ് നെയിമുകളുടെ കീഴിൽ അടുക്കള ഉപകരണങ്ങൾ വില്പന ചെയ്യുന്ന കമ്പനിയാണ് സ്റ്റവ് ക്രാഫ്റ്റ്. കമ്പനി വിഹിതങ്ങളുടെ പ്രീപെയ്മെന്റോ റീപെയ്മെന്റോ
നടത്തുകയാണ് ഐപിഒയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

Advertisement