Advertisement

ഒരു ദിവസം പണമായി എത്ര രൂപ വരെ കൈമാറാം? പണമിടപാടുകളിൽ അറിഞ്ഞിരിക്കേണ്ട നികുതി ബാധ്യതകൾ

ദിനംപ്രതി വിവിധ തരം പണമിടപാടുകൾ നടത്തുന്നവരാണ് നാം എല്ലാവരും. എന്നാൽ ഇപ്പോൾ ഓരോ ദിവസവും കൈകാര്യം ചെയ്യാൻ ആകുന്ന പണമിടപാടുകൾക്ക് പരിധിയുണ്ട്. കള്ളപ്പണം തടയാൻ സ്വീകരിച്ചിരിക്കുന്ന വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ദിവസവും കൈമാറാവുന്ന തുകയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിർദ്ദിഷ്ട പരിധിക്ക് മുകളിൽ നടത്തുന്ന പണമിടപാടുകൾക്ക് നികുതി ബാധ്യതയുമുണ്ട്.

Advertisement

നികുതി ബാധ്യതയില്ലാതെ രാജ്യത്ത് ഓരോ പൌരന്മാർക്കും ദിനംപ്രതി കൈമാറാൻ സാധിക്കുന്ന പരമാവധി തുക രണ്ട് ലക്ഷമാണ്. രണ്ട് ലക്ഷം രൂപ വരെ പൌരന്മാർക്ക് കൊടുക്കുവാനും വാങ്ങുവാനും സാധിക്കുന്നതാണ്. ഒരു ദിവസം ഒരു വ്യക്തിയിൽ നിന്ന് മൊത്തത്തിൽ ഒരൊറ്റ ഇടപാടുമായി ബന്ധപ്പെട്ട് വാങ്ങാൻ സാധിക്കുന്നത് പരമാവധി 2 ലക്ഷം രൂപയാണ്. ഇതിൽ കൂടുതൽ തുക കൈമാറുന്നവർക്ക് പിഴ ഈടാക്കുന്നതാണ്. എന്നാൽ ബാങ്കുകളിൽ നിന്നും പോസ്റ്റ് ഓഫീസുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് ഈ പരിധി ബാധകമല്ല എന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിസി) വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും ഒരിടപാടിൽ പണം നേരിട്ട് സ്വീകരിച്ചയുടൻ തന്നെ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിച്ചാൽ നികുതി ബാധ്യതയുണ്ട്. എന്നിരുന്നാലും ബിസിനസ് നടത്തുന്നവർക്ക് രണ്ട് ലക്ഷം രൂപയിലധികം പണമായി ബാങ്കിൽ നിക്ഷേപിക്കാവുന്നതാണ്.

ആശുപത്രി ബില്ലുകളുടെ കാര്യത്തിലും നിയമാനുസൃതമായി ഇളവ് ലഭിക്കുന്നതാണ്. എന്നാൽ ജ്വല്ലറികളിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണമായി രണ്ട് ലക്ഷം രൂപ വരെയേ കൈമാറാൻ സാധിക്കൂ. ഉയർന്ന തുകയുടെ ഇടപാടുകൾക്ക് ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ, ചെക്കോ ഉപയോഗിക്കാവുന്നതാണ്.

ലോൺ എടുക്കുമ്പോഴും തിരിച്ചടയ്ക്കുമ്പോഴും കൈമാറാവുന്ന പരമാവധി തുക 20000 രൂപയാണ്. 20000 രൂപയ്ക്ക് മുകളിലുള്ള വായ്പകൾ ബാങ്കിംങ് ചാനലുകൾ മുഖേനേ വേണം കൈമാറാൻ. എന്നാൽ സർക്കാർ ബാങ്കിംങ് കമ്പനികളിൽ നിന്നോ പോസ്റ്റ് ഓഫീസ് സേവിംങ് ബാങ്ക്, സഹകരണ ബാങ്കുകൾ, കോർപ്പറേഷനുകൾ എന്നിവയിൽ നിന്നോ ഔദ്യോഗിക ഗസറ്റിൽ കേന്ദ്ര ഗവൺമെൻറ്റ് വിജ്ഞാപനം ചെയ്ത ഒരു സ്ഥാപനത്തിൽ നിന്നോ വായ്പകൾ എടുക്കുമ്പോൾ ഈ നിയമം ബാധകമല്ല. കൂടാതെ വായ്പ എടുക്കുന്ന വ്യക്തി കാർഷിക വരുമാനമുള്ളവരും ആദായനികുതി നൽകേണ്ടത്താവരുമാണെങ്കിലും ഈ വ്യവസ്ഥകൾ ബാധകമല്ല.

എന്നാൽ വസ്തു ഇടപാടുകൾക്കും ഇപ്പോൾ ഈ നിയമം ബാധകമാണ്. വസ്തു ഇടപാടുകളിൽ ഇപ്പോൾ നേരിട്ട് കൈമാറാനാവുന്ന തുക 20000 രൂപയാണ്. ബാക്കി തുക ബാങ്ക് അക്കൌണ്ട് വഴി കൈമാറാവുന്നതാണ്. നിയമവിധേയമല്ലാതെ പണമിടപാടുകൾ നടന്നാൽ പണം സ്വീകരിച്ചയാൾക്കാണ് നികുതി ബാധ്യത. പണമായി ലഭിച്ച തുകയ്ക്ക് തുല്യമായ തുക തന്നെ പിഴയായി നൽകേണ്ടി വരും. കള്ളപ്പണം തടയുന്നതിനും ഡിജിറ്റൽ പേയ്മെൻറ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്