Categories: BUSINESSNEWS

കേരളത്തിൽ ഹിറ്റായി ഈസ് ഓഫ് ഡൂയിങ് | സംരംഭകരുടെ സ്വന്തം നാടായി കേരളം

Advertisement

കേന്ദ്ര ധനകാര്യവകുപ്പിന്റെ ഈസ് of ഡൂയിങ് എന്ന പദ്ധതി വിജയകരമായി നടപ്പാക്കിയ ഇന്ത്യയിലെ എട്ടാമത്തെ സംസ്ഥാനമായി കേരളം. സംരംഭകർക്ക് സാന്ദ്രമായ് നിരവധി പദ്ധതികളാണ് കേരള സർക്കാർ മുന്നോട്ടു കൊണ്ടു വരുന്നത്. ധനകാര്യ മന്ത്രാലയത്തിന് ചെലവ് വകുപ്പ് നിശ്ചയിച്ച പദ്ധതിയാണിത്..ഈ പദ്ധതിയിലൂടെ ഓപ്പൺ മാർക്കറ്റ് ലഭ്യമാക്കുന്ന വായ്പയിലൂടെ 2300 കോടിയോളം രൂപയുടെ അധിക സാമ്പത്തിക സ്രോതസ്സുകൾ സമാഹരിക്കാനുള്ള അനുമതി കേരളത്തിന് ലഭിച്ചു.

ഇതിനുമുമ്പ് രാജസ്ഥാൻ,കർണാടക, തെലുങ്കാന ഉൾപ്പെടുന്ന എട്ടോളം സംസ്ഥാനങ്ങൾ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. 8 സംസ്ഥാനങ്ങൾക്കും കൂടെ 23000 കോടിയിലധികം രൂപ അധിക വായ്പ എടുക്കാൻ ഉള്ള അനുമതി ലഭിച്ചു. സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ ദ്രുതഗതിയിൽ ആക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.

‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പദ്ധതിയുടെ കീഴിൽവിവിധ നിയമപ്രകാരം നേടിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ / അംഗീകാരങ്ങള്‍ / ലൈസന്‍സുകള്‍ പുതുക്കുന്നത് ഒഴിവാക്കുകയും പരിശോധനകൾക്കായി സെൻട്രൽ റാൻഡം ഇൻസ്പെക്ഷൻ സിസ്റ്റം നടപ്പാക്കുകയും ചെയ്തു. ഒരേ ഇൻസ്പെക്ടറേ തുടർന്നുള്ള വർഷങ്ങളിൽ ഒരേ യൂണിറ്റിലേക്ക് നിയോഗിക്കുന്ന രീതിയും മാറ്റി.

Advertisement