Categories: INVESTMENTNEWS

കെ എഫ് സിയിൽ ഇനി മുതൽ നിക്ഷേപങ്ങൾ സ്വീകരിക്കും

Advertisement

സംരംഭകർക്ക് എന്നും കൈത്താങ്ങായി നിൽക്കുന്ന കെ എഫ് സിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. പുതിയ പരിഷ്കാരങ്ങളും പദ്ധതികളും കൊണ്ടുവന്ന് സംരംഭകർക്ക് കൂടുതൽ സഹായകമാകുന്ന രീതിയിൽ പ്രവർത്തിക്കുക എന്നാൽ ലക്ഷ്യമാണ് കേരള ഫിനാൻസ് കോർപ്പറേഷനുള്ളത്. റിസർവ് ബാങ്കിന്റെ അനുമതിയോടെ ആണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ധനകാര്യ സ്ഥാപനമായി കെഎഫ്സി മാറുന്നത്.

ഇന്ത്യയിൽ തന്നെ ഏറ്റവും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ കോർപ്പറേഷൻ ആണ് കേരളത്തിന്റേത്. സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ആക്ടിന് കീഴിൽ ആണ് ഇത്രയും നാൾ കേഎഫ്സി പ്രവർത്തിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇനിമുതൽ സംസ്ഥാന സർക്കാരിന്റെ നിയമത്തിന് കീഴിൽ തന്നെയാവും പ്രവർത്തിക്കുന്നത്. കുറഞ്ഞ പലിശയോടെ ഉദാരമായ വായ്പയാണ് കെഎഫ്സി നൽകിവരുന്നത്.

2015-16 കാലയളവിൽ നിർജീവ ആസ്തികളുടെ കണക്ക് 10.7 ശതമാനം ആയിരുന്നു. ഇത് 3.52 ശതമാനമാക്കി വെട്ടിക്കുറയ്ക്കാൻ കെഎഫ്സിയ്ക്ക് സാധിച്ചു. കമ്പോളത്തിൽ നിന്നും താരതമ്യേന കുറഞ്ഞ ചെലവിൽ കൂടുതൽ ധനം സമാഹരിക്കാനും സാധിച്ചു. ഇതുപോലെ പല രീതിയിലും ലാഭം വർദ്ധിപ്പിക്കാൻ സാധിച്ചു എന്നത് കെഎഫ്സിക്ക് എഎ റേറ്റിംഗ് നൽകി.

Advertisement