NEWS

ഇന്നത്തെ സാമ്പത്തിക വാർത്തകൾ | നവംബര്‍ 16, 2021

Advertisement
  • ഇന്നത്തെ സ്വർണ്ണ വില

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണ വില കുറഞ്ഞ ശേഷം ഇന്ന് സ്വർണ്ണം പവന് വീണ്ടും 200 രൂപ ഉയര്‍ന്ന് 37000 രൂപയ്ക്കടുത്തെത്തി.ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ ആണ് സ്വർണ്ണം.4615 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.

  • വില്പന സമ്മർദത്തിൽ വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

സെന്‍സെക്സ് ഇന്ന് 396 പോയ്ന്റ് ഇടിഞ്ഞ് 60,322ല്‍ ക്ലോസ് ചെയ്തു.നിഫ്റ്റി 110 പോയ്ന്റ് താഴ്ന്ന് 17,999ലും ക്ലോസ് ചെയ്തു.

  • ആഗോള സമ്പത്തിൽ വർദ്ധനവ്

2000ലെ 156 ലക്ഷം കോടി ഡോളറിൽനിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020ൽ 514 ലക്ഷം കോടി ഡോളറായി ഉയർന്നു.2000 ൽ ഏഴ് ലക്ഷം കോടി ഡോളറിൽനിന്ന് ചൈനയുടെ സമ്പത്ത് 120 ലക്ഷം കോടിയായി വർധിച്ചു. ആഗോള ആസ്തിയുടെ 68ശതമാനവും റിയൽ എസ്‌റ്റേറ്റിലാണ് എന്നാണ് മക്കിൻസിയുടെ റിപ്പോർട്ട്.

  • കൊവിഡ് കേസുകള്‍ മറച്ചുവച്ചു ആമസോണിന് പിഴ

കാലിഫോര്‍ണിയയിലെ ആമസോണിന്‍റെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൊവിഡ് വിവരങ്ങള്‍ ഒളിച്ചുവച്ചതിന് ആമസോണിനു 5 ലക്ഷം ഡോളര്‍ ആമസോണിനു പിഴ.

  • വീടുകൾക്കും ഫ്ലാറ്റുകൾക്കും വില ഉയരും

വീടുകൾക്കും ഫ്ലാറ്റുകൾക്കും വിലയിൽ ലക്ഷങ്ങളുടെ വർധനവുണ്ടാകുന്നത് ഒഴിവാക്കാൻ കേന്ദ്രം ഇടപെടണമെന്ന് കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപേർസ് അസോസിയേഷൻ ഇന്ത്യ.കെട്ടിട നിർമ്മാണ സാമഗ്രഹികൾ ആയ സിമന്റ് , ഇരുമ്പ് എന്നിവക്കൊക്കെ വില കുത്തനെ ഉയരുകയാണ്.ഇത് പിടിച്ചു നിർത്താൻ സാധിച്ചില്ല എങ്കിൽ വീടുകൾക്കും ഫ്ലാറ്റുകൾക്കും വിലയിൽ ലക്ഷങ്ങളുടെ വർദ്ധനവ് ഉണ്ടാകും.

  • റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ ഇപ്പോൾ തിരുത്താം

2017-ലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ വന്ന തെറ്റുകള്‍ തിരുത്താൻ ഡിസംബർ 15 വരെ അവസരം.തെറ്റുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേർക്കാനുമായി പ്രഖ്യാപിച്ച ‘തെളിമ’ പദ്ധതിയിലൂടെ ആണ് ഈ അവസരം.

Advertisement