Categories: PERSONAL FINANCE

വിവാഹശേഷവും സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത നേടാം

Advertisement

പൊതുവേ വിവാഹശേഷം അത്യാവശ്യം ജോലിയൊക്കെ ഉള്ള സ്ത്രീകളുടെ പോലും സാമ്പത്തികശേഷി കുറയും.കുടുബത്തിന്റെ ചിലവുകൾ കൂടെ ഏറ്റെടുക്കുന്നതാണ് കാരണം.ഇനി ജോലി ഒന്നും ഇല്ലെങ്കിൽ ദൈനംദിന ആവശ്യങ്ങൾക്കുപോലും ഭർത്താക്കന്മാരെ ആശ്രയിക്കുന്നവരാണ് മിക്കവരും. വിവാഹത്തിന് മുമ്പ് തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ച് തുടങ്ങിയാൽ വിവാഹശഷവും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാവും.

ബജറ്റ് തയ്യാറാക്കുക – വരുമാനം, ചിലവുകൾ, ബാദ്ധ്യതകൾ ഒക്കെ ഇതിൽ ഉൾപ്പെടും. ചിലവുകളും ബാദ്ധ്യതകളും എഴുതി സൂക്ഷിക്കുന്നത് നല്ല ഒരു ശീലമാണ്. ഇത് ചിലവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നു മാത്രമല്ല സമ്പാദ്യശീലം വളർത്താനും മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കുവാനും സഹായിക്കും.

സമ്പാദ്യ ശീലം തുടങ്ങുക – സാലറിയിൽ നിന്ന് ഒരു വിഹിതം എല്ലാ മാസവും സമ്പാദ്യത്തിനായി മാറ്റിവയ്ക്കുക. ബാങ്കിൽ നിക്ഷേപിക്കുകയോ ചിട്ടികളിലോ, ഓഹരികളിലോ, മ്യൂച്ചൽ ഫണ്ടിലോ നിക്ഷേപിക്കാം.

അടിയന്തര ആവശ്യങ്ങൾക്കായി ഒരു ഫണ്ട് രൂപീകരിക്കുക. അപ്രതീക്ഷിതമായി എത്തുന്ന ചിലവുകൾക്ക് ഉദാഹരണത്തിന് ആശുപത്രി ചിലവുകൾ പോലുള്ള കാര്യങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിക്കാം.

വായ്പകൾ പിഴ കൂടാതെ കൃത്യമായി അടച്ചുതീർക്കുക. ഇത് അധിക പലിശ ഒഴിവാക്കാനും പണം ലാഭിക്കാനും സഹായിക്കും. കഴിയുമെങ്കിൽ വിവാഹത്തിന് മുമ്പുതന്നെ വിദ്യാഭ്യാസ വായ്പകൾ പോലുള്ളവ തീർക്കുക
.
വിവാഹ ബജറ്റ് തയ്യാറാക്കുക – ഇരുവരും ചേർന്ന് വിവാഹത്തിനു മുമ്പുതന്നെ വിവാഹ ചിലവുകളെക്കുറിച്ച് ഒരു പ്ലാനിങ് നടത്തണം.അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കുന്നത് ചിലവുകൾ ചുരുക്കാൻ സഹായിക്കും.

വിവാഹത്തിനുശേഷം പങ്കാളിയുമൊത്ത് സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക. ഇരുവരുടെയും വരവുചിലവുകൾക്ക് അനുസരിച്ച് ഫിനാഷ്യൽ പ്ലാനിങ് നടത്തുക.

വിവാഹ ശേഷവും സാധിക്കുമെങ്കിൽ ജോലിയിൽ തുടരുക. അല്ലെങ്കിൽ വീട്ടിൽ ഇരുന്നുകൊണ്ട് ഫ്രീലാൻസ് വർക്കുകൾ, ഓൺലൈൻ ജോലികൾ, ബിസിനസ്സ് തുടങ്ങിയവ ചെയ്യാവുന്നതാണ്.ഇത് സാമ്പത്തിക ഭദ്രത കുറയുന്നത് തടയും.

ഇൻഷുറൻസ് പോളിസികൾ – സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുള്ള ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് ഇൻഷുറൻസ് പോളിസികൾ. ആരോഗ്യ ഇൻഷുറൻസ് പോളിസി, ലൈഫ് ഇൻഷുറൻസ് പോളിസി തുടങ്ങിയവ എടുക്കുമ്പോൾ പ്രീമിയം താരതമ്യം ചെയ്ത് ഉചിതമായത് തിരഞ്ഞെടുക്കുക.

ജോലി ചെയ്യുമ്പോൾ തന്നെ റിട്ടയർ
മെൻറ്റ് ഫണ്ടിനായി ഒരു തുക നീക്കിവയ്ക്കുക. ജോലി നിർത്തിയാലും ഇപിഎഫ് ഫണ്ട് പിൻവലിക്കാതിരിക്കുക. ഇത് സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകും.

Advertisement