Advertisement

സ്വർണം കൈവശമുള്ളവർക്ക് ഇതാ സുവർണാവസരം .സ്വർണ്ണവിലയിൽ 25% വൻ വർദ്ധനവ്.

2020 ജനുവരി മാസം മുതൽ സ്വർണ്ണത്തിൻ്റെ വില കുതിച്ചുയരുകയാണ് .മറ്റേതെങ്കിലും നിക്ഷേപത്തെക്കാൾ വളരെ സുരക്ഷിതമായി എടുക്കാവുന്നതും നിലനിർത്തി പോകുന്നതുമായ നിക്ഷേപവും സ്വർണം തന്നെയാണ്. ഓഹരിവില ,പലിശനിരക്ക്, റിയൽഎസ്റ്റേറ്റ് എന്നിവയിലെല്ലാം വന്ന ആഘാതം ഇവയെ കുത്തനെ ഇടിച്ചിറക്കി.

Advertisement

താരങ്ങളിൽ താരമായി സ്വർണ്ണം ദിനംപ്രതി വിലയിൽ വൻവർധനവ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നു. സ്വർണ്ണത്തിൻ്റെ നിക്ഷേപം കയ്യിലുള്ളവർക്ക് ആശ്വസിക്കാമെങ്കിലും പുതിയതായി സ്വർണ്ണനിക്ഷേപം വാങ്ങിക്കുന്നവർക്ക് അവിടെയും പ്രതിസന്ധിനേരിടുന്നു. അതിനുകാരണം സ്വർണ്ണ വിലയിലുള്ള ഗണ്യമായ ഉയർന്ന ഗ്രാഫ് തന്നെയാണ് .സ്വർണ്ണം വിവിധ രീതിയിൽ നമുക്കിപ്പോൾ നിക്ഷേപം ചെയ്യാവുന്നതാണ് .

നിലവിൽ സ്വർണം നിക്ഷേപിക്കുവാൻ പ്രചാരത്തിലുള്ള ഏറ്റവും എളുപ്പമുള്ള രണ്ടു മാർഗ്ഗങ്ങൾ താഴെപ്പറയുന്നവയാണ്.

1)ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്.
2) സോവറിൻ ഗോൾഡ് ബോണ്ട്.

മ്യൂച്ചൽ ഫണ്ട് ,ബാങ്ക് വഴിയുള്ള ഇലക്ട്രോണിക് രീതിയിൽ സ്വർണ്ണം നിക്ഷേപിച്ച് നടത്താവുന്ന ഒന്നാണ് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ഇടിഎഫ്. സ്വർണ്ണത്തിന് ഒരു ഗ്രാമിന് ആർബിഐ നിശ്ചയിച്ചിട്ടുള്ള തങ്കവിലയിലുള്ള ബോണ്ടുകൾ പോസ്റ്റ് ഓഫീസിലോ നിശ്ചിത ബാങ്കുകളിലോ നിക്ഷേപിക്കുന്ന രീതിയാണ് സോവറിന് ഗോള്ഡ് ബോണ്ട്.

ഒരു വർഷത്തിൽ ആറു ഘട്ടങ്ങളായായിരിക്കും ബോണ്ടുകൾ വിൽക്കപ്പെടുന്നത് .ഒരു ഘട്ടത്തിൽ മൂന്ന് ദിവസം മാത്രമായിരിക്കും ഇവ നിക്ഷേപിക്കാനുള്ള കാലാവധി ആർബിഐ നിശ്ചയിക്കുന്നത് .വളരെ ലാഭകരവും ഇപ്പോഴുള്ള സാഹചര്യത്തിൽ ഏവർക്കും ഉപകാരപ്രദമാണ് മുകളിൽ പറഞ്ഞ സ്വർണ്ണം നിക്ഷേപിക്കുന്നതിനുള്ള രണ്ട് മാർഗ്ഗങ്ങളും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്