Advertisement

സ്വർണ്ണം പണയം വെക്കണോ അതോ വിൽക്കണോ ?

സ്വർണ്ണം എന്നത് കേരളീയർക്കും പ്രത്യേകിച്ച് ഇന്ത്യക്കാർക്കും വളരെ താല്പര്യമുള്ള ഒന്നാണ്. കൂടുതൽ ആളുകളും സ്വർണം ഒരു വലിയ നിക്ഷേപമായി തന്നെയാണ് കണക്കാക്കുന്നത്. സാമ്പത്തിക തകർച്ചയും ,മറ്റെന്തെങ്കിലും ബുദ്ധിമുട്ടും നേരിടേണ്ടി വരുമ്പോൾ ആളുകൾ ആദ്യം ചെയ്യുന്നത് സ്വർണ്ണം പണയം വെച്ച് വായ്പ എടുക്കുന്നതാണ്. വിവിധ തരം വായ്പകൾ സ്വർണ്ണ നിക്ഷേപത്തിനുമേൽ ബാങ്കുകൾ നൽകുന്നതിനാൽ സ്വർണം വായ്പയായി വയ്ക്കുന്നതാണോ, സ്വർണം വിൽക്കുന്നതാണോ കൂടുതൽ ലാഭകരം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

Advertisement

ഏതെങ്കിലും ഒരു ആവശ്യത്തിന് ബാങ്കിൽ നിന്നും സ്വർണ്ണവായ്പ എടുക്കുന്ന നിമിഷം മുതൽ നമ്മളൊരു കടക്കാരനായി മാറുകയാണ്. എത്രയും വേഗം ആ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കണം .അതിനും കഴിയുന്നില്ലെങ്കിൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ വർദ്ധിച്ചു വരുന്ന അവസ്ഥയിൽ വായ്പയായിവെച്ച സ്വർണ്ണം വിൽക്കേണ്ടതായും വരുന്നു.എന്നാൽ സ്വർണം വിൽക്കുകയാണെങ്കിൽ പോലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വർണ്ണ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണെങ്കിൽ നമ്മുടെ സാമ്പത്തികഭദ്രത വർധിച്ചുക്കുന്നതിന് ഇത് സഹായിക്കും.

ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയരുന്ന ഈ അവസ്ഥയിൽ , കൃത്യമായ ശ്രദ്ധയോടുകൂടി സ്വർണ്ണനിക്ഷേപം നടത്തുന്നവർക്ക് ലാഭം ഉണ്ടാക്കുവാനും സാധിക്കും. ഇതിനായി ജ്വല്ലറികളിലും മറ്റും സമീപിക്കാവുന്നതാണ് . സ്വർണം വിൽക്കുന്നത് അടിയന്തര ആവശ്യമെല്ലെങ്കിൽ, സ്വർണ്ണവിലയിൽ വർദ്ധനവുണ്ടാകുന്ന സമയത്ത് വിൽക്കുന്നതാണ് ഉത്തമം. വളരെ പണ്ട് വാങ്ങിവെച്ച സ്വർണാഭരണങ്ങൾ പോലും ഇന്ന് ഉയർന്ന വിലയ്ക്ക് വിൽക്കാൻ സാധിക്കും. അതുപോലെ ഈ സമയങ്ങളിൽ ഒരു നിക്ഷേപത്തിനായി ആഗ്രഹിക്കുന്നവർ സ്വർണ്ണം വാങ്ങുന്നതാണ് ലാഭകരം. ജോയ് ആലുക്കാസിന്റെ ഈസി ഗോൾഡ് പർച്ചേസ് പദ്ധതി, വിവിധ ജ്വല്ലറികളിലും സമാനമായവ ഇതിനോടകം ഇറക്കിയിട്ടുണ്ട്.
അഡ്വാൻസ് പെയ്മെൻറ് ബുക്കിങ്ങിനുള്ള സൗകര്യവും ഇതിനായി ഒരുക്കുന്നുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്