Advertisement

സ്വർണ്ണ വില പിടിച്ചാൽ കിട്ടില്ല ,വില റെക്കോർഡിലേക്ക് കുതിക്കുന്നു

കൊറോണ പ്രതിസന്ധിയിൽ സാമ്പത്തിക മേഖല മുഴുവൻ തകർച്ച നേരിടുമ്പോഴും സ്വർണ്ണ വില കുതിച്ചുയരുകയാണ് .ഇന്ന് കേരളത്തിൽ സ്വർണ്ണം പവന് 200 രൂപ വർധിച്ചു.ഇന്നത്തെ സംസ്ഥാനത്തെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 34000 രൂപയാണ്.ഇന്നലെ പവന് 400 രൂപ വർധിച്ചു 33800 എത്തിയതിനു പിന്നാലെ ആണ് ഇന്ന് വീണ്ടും 200 രൂപയുടെ വർദ്ധനവ് ഉണ്ടായത്.ഗ്രാമിന് കേരളത്തിലെ ഇന്നത്തെ വില 4,250 രൂപയാണ്.

Advertisement

കൊറോണ പ്രതിസന്ധിയിൽ മറ്റു മേഖലകൾ എല്ലാം തകർന്നപ്പോൾ സുരക്ഷിത നിക്ഷേപ മാർഗം എന്ന രീതിയിൽ ആളുകൾ കൂട്ടത്തോടെ സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങിയതാണ് വില വർദ്ധനവിന് കാരണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.ലോക്ക് ഡൌൺ മൂലം കടകൾ എല്ലാം അവധി ആണെങ്കിലും ഓൺലൈനിലൂടെ ആണ് സ്വർണത്തിൽ നിക്ഷേപം പുരോഗമിക്കുന്നത്.

ഏപ്രിൽ ആദ്യ പതിനഞ്ച് ദിവസങ്ങളിൽ സ്വർണ്ണ വില 7 ശതമാനത്തിലധികം ഉയർന്നിരുന്നു.കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 75 ശതമാനം വില വർദ്ധനവ് ആണ് സ്വർണത്തിനു രേഖപ്പെടുത്തിയത്.അടുത്ത 18 മാസത്തിനുള്ളിൽ 76 ശതമാനം കൂടി വില ഉയരുമെന്നാണ് വിലയിരുത്തൽ.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്