Advertisement

സ്വർണ്ണനിക്ഷേപം – മ്യൂച്വൽ ഫണ്ട് ഏതാണ് മികച്ചത്

സ്വർണ്ണം

Advertisement

കേരളീയർക്കും ഇന്ത്യക്കാർക്കുമെല്ലാം ജീവിതത്തിൽനിന്നും ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് സ്വർണ്ണം.കുറെ അധികം ആളുകൾ സ്വർണത്തെ ഒരു നിക്ഷേപ മാർഗമായും കാണുന്നു.പണപ്പെരുപ്പത്തെ നേരിടാനുള്ള ഒരു ഉപാധിയായും ജനങ്ങൾ ഇതിനെ കണ്ടുവരുന്നു.

മ്യൂച്ചൽ ഫണ്ട്

നിലവിൽ കൂടുതൽ ആളുകൾ സ്വീകരിച്ചിരിക്കുന്ന ഒരു നിക്ഷേപ മാർഗം ആണ് മ്യൂച്ചൽ ഫണ്ടുകൾ.100 രൂപ ഉണ്ടെങ്കിൽ തന്നെ നിക്ഷേപം സ്റ്റാർട്ട് ചെയ്യാം.ട്രെഡീഷണൽ നിക്ഷേപ മാർഗങ്ങളെ അപേക്ഷിച്ചു കൂടുതൽ റിട്ടേൺ നൽകുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.വിവിധ കാറ്റഗറിയിലുള്ള മ്യൂച്ചൽ ഫണ്ടുകൾ ലഭ്യമാണ്.ഓഹരി അധിഷ്ഠിത മ്യൂച്ചൽ ഫണ്ടുകൾ ആണ് കൂടുതൽ റിട്ടേൺ നൽകുന്നത് ,എന്നാൽ ഇതിനു റിസ്ക് കൂടുതലും ആണ്.

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണവൈറസ് മൂലം സാമ്പത്തികപ്രതിസന്ധി ഏറ്റവുമധികം ബാധിച്ച വർഷം തന്നെയാണ് 2020.മ്യൂച്ചൽ ഫണ്ടുകളിലും ഇത് ബാധിച്ചിരുന്നു. ഇക്വിറ്റി ,ഡേറ്റ് മ്യൂച്ചൽഫണ്ട് ഇവയിലുണ്ടായ ഡിമാൻഡ് വർധന, സ്വർണ്ണ വില ഉയരുന്നതിനും കാരണമായി. ഇപ്പോൾ മ്യൂച്ചൽഫണ്ടിനേക്കാൾ മുൻപന്തിയിൽ നിൽക്കുന്നത് സ്വർണ്ണനിക്ഷേപം തന്നെയാണ്. അതിനാൽപുതിയതായി നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ചില നിർദ്ദേശങ്ങൾ

ലക്ഷ്യം

എന്തിനുവേണ്ടിയാണ് നിക്ഷേപം നടത്തുന്നതെന്ന് പൂർണമായ ലക്ഷ്യവും,ബോധ്യവുമുണ്ടായിരിക്കണം.വിദ്യാഭ്യാസം,റിട്ടയർമെൻറ് ഫണ്ട്, വിവാഹചിലവ് എന്നിവയ്ക്കാണ് സാധാരണയായി നിക്ഷേപങ്ങൾ നടത്തുന്നത്.

സ്വർണ്ണമോ- മ്യൂച്ചൽ ഫണ്ടോ?

നിക്ഷേപങ്ങളിൽ തന്നെ വളരെയധികം വ്യത്യസ്തതകളുണ്ട്. സ്വർണ്ണവും മ്യൂച്വൽ ഫണ്ടും രണ്ടുതരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ്.ദീർഘകാല നിക്ഷേപത്തിനാണ് സ്വർണം ഉപയോഗിക്കുന്നത്. മറിച്ച് സമ്പാദ്യം കൂടുതൽ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് മ്യൂച്ചൽ ഫണ്ടുകൾ ഉപയോഗിക്കുന്നത്. വളരെ കൃത്യമായി ഏറ്റവും അനുയോജ്യമായ മാർഗ്ഗം ഏതാണെന്ന് കണ്ടുപിടിച്ചതിന് ശേഷം മാത്രമേ, ഈ രണ്ടു നിക്ഷേപങ്ങളും ഉപയോഗിക്കാൻ പാടുള്ളൂ.

ഡിജിറ്റൽ സ്വർണനിക്ഷേപം

ഏറ്റവും പുതിയ രീതിയാണ് ഡിജിറ്റൽ സ്വർണ്ണ നിക്ഷേപങ്ങൾ.അപ്രതീക്ഷിതമായി വിപണിയിൽ വരുന്ന പ്രതികൂലസാഹചര്യങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിർത്തുന്നതിന്, ഇത്തരം ഡിജിറ്റൽ സ്വർണ്ണ നിക്ഷേപങ്ങൾ സഹായിക്കുന്നതാണ്.മറ്റു മാർഗ്ഗങ്ങളിൽനിന്നും താരതമ്യേന ഇത് കൂടുതൽ സുരക്ഷിതവുമാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്