Categories: BUSINESSNEWS

ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി രൂപ

Advertisement

കേരളത്തിൽ വരുമാനം എത്തിക്കുന്നതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് ടൂറിസം. കഴിഞ്ഞവർഷത്തെ റിപ്പോർട്ടുകൾ പ്രകാരം മികച്ച കണക്കുകളാണ് കേരളത്തിലെ ടൂറിസം മേഖലയിൽ നിന്ന് ലഭിക്കുന്നത്. ഏകദേശം 45010.69 കോടി രൂപയാണ് 2019-20 ലെ കണക്കുകൾ പ്രകാരം കേരളത്തിന് ലഭിച്ചത്. നൂതനമായ ആശയങ്ങൾ സ്വീകരിച്ച് ലോകോത്തര നിലവാരമുള്ള അനുഭവങ്ങൾ ടൂറിസ്റ്റുകൾക്ക് നൽകാനാണ് കേരള സർക്കാർ ഒരുങ്ങുന്നത്.

അന്താരാഷ്ട്ര ബാരിയർ ഫ്രീ മാനദണ്ഡങ്ങൾ ഒരുക്കി ടൂറിസം കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്ന നയവും, 2011 പുറത്തിറങ്ങിയ ഉത്തരവാദിത്ത ടൂറിസം മിഷൻ നയവും ആണ് കേരളത്തിലെ ടൂറിസം മേഖലയെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. കൂടാതെ ഗ്രീൻ കാർപെറ്റ് എന്ന പദ്ധതിയുടെ ഭാഗമായി 79 തിരഞ്ഞെടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 4.79 കോടി രൂപ ചെലവിൽ ജൈവ – അജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ 12 പ്രധാന കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശൗചാലയങ്ങൾ നിർമിക്കാനും ഈ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നു.

പുതുമയുള്ള നയങ്ങൾ സ്വീകരിക്കുകയും അന്താരാഷ്ട്രതരത്തിലുള്ള ഗുണനിലവാരം ടൂറിസം മേഖലയിലേയ്ക്ക് ആവിഷ്കരിക്കുകയും ചെയ്തതാണ് കഴിഞ്ഞ നാലു വർഷമായി കേരളത്തിലെ ടൂറിസം മേഖലയെ മുന്നിട്ട് നിർത്തുന്നത്

Advertisement