Advertisement

മുതിർന്ന പൗരന്മാർക്കായി എൽ ഐ സി പെൻഷൻ പദ്ധതി ,7.40 ശതമാനം പലിശ

കേന്ദ്ര ഗവർമെന്റിന്റെ വയ വന്ദന യോജന പദ്ധതിയിലൂടെ എൽഐസി മുതിർന്ന പൗരൻമാർക്ക് പ്രതിവർഷം 7.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.10 വർഷമാണ് എൽ ഐ സിയുടെ ഈ പെൻഷൻ സ്‌കീമിന്റെ കാലാവധി. 2021- 2023 മാർച്ച് വരെ ഈ പദ്ധതിയിൽ ചേരുവാനായ് സാധിക്കും.

Advertisement

പ്രതിമാസം ആയിരം രൂപ വരെ മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയിലൂടെ പെൻഷനായി ലഭിക്കുന്നതാണ്.10 വർഷത്തെ കാലയളവിൽ മുടക്കം വരാതെ മാസ തവണകൾ അടക്കണം.പ്രതിമാസം 1,000 രൂപ പെൻഷൻ ലഭിക്കുന്നതിന് 12,000 രൂപ വർഷം പദ്ധതിയിൽ നിക്ഷേപിക്കണം.പ്രതിമാസം 9250 രൂപയാണ് പരമാവധി പെൻഷൻ തുക.

ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ കേന്ദ്ര സർക്കാരാണ് ഈ പെൻഷൻ പദ്ധതിയുടെ പലിശനിരക്ക് തീരുമാനിക്കുന്നത്.പ്രതിമാസ / ത്രൈമാസ / അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പെൻഷൻ രീതികൾ പെൻഷനർക്ക് പദ്ധതിയിൽ ചേരുന്ന സമയത്ത് തീരുമാനിക്കാം.പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

ഒറ്റത്തവണ പണമടച്ച് പദ്ധതിയിൽ ചേരാം.വെബ്‌സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ ഓഫ്‌ലൈനായോ പദ്ധതിയിൽ ചേരാവുന്നതാണ്. ഉപഭോക്താവ് മരണപ്പെട്ടാൽ പദ്ധതി നോമിനിയുടെ പേരിലായിരിക്കും.മെച്യൂരിറ്റി കാലാവധി കഴിഞ്ഞാൽ നോമിനിക്ക് മുഴുവൻ പോളിസി തുകയും തിരിച്ചു നൽകുന്നതായിരിക്കും.പദ്ധതിയിൽ ജോയിൻ ചെയ്ത് മൂന്ന് വർഷം കഴിയുമ്പോൾ 75 % തുക ലോൺ എടുക്കുവാനുള്ള സൗകര്യവും ഉണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്