Advertisement

മുതിർന്ന പൗരന്മാർക്ക് ലാഭകരമായ ഉയർന്ന പെൻഷൻ എഫ്ഡി യിൽ കൂടി

പെൻഷൻ പ്രായം ആകുന്നതോടുകൂടി മുതിർന്ന പൗരന്മാർ തങ്ങൾക്കുള്ള സമ്പാദ്യം നിക്ഷേപിച്ച് എല്ലാ മാസവും നല്ലൊരു സംഖ്യ പലിശയായി വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. അതിനാൽ മിക്ക ധനകാര്യ സ്ഥാപനങ്ങളും നിരവധി പെൻഷൻ സ്കീമുകളുമായി രംഗത്തുണ്ട്. നിലവിൽ എഫ്ഡി സ്വീകരിച്ച് നല്ലൊരു തുക പെൻഷനായി നൽകുന്ന മികച്ച സ്കീമുകളാണ് എസ്ബിഐ യും എൽഐസി യും നൽകുന്നത്.

Advertisement

ഏതൊക്കെയാണ് ആ സ്കീമുകളെന്ന് നോക്കാം.

കോവിഡ് പശ്ചാത്തലത്തിൽ എല്ലാവിധ പലിശ നിരക്കുകളും കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും ഉയർന്ന പലിശ നിരക്ക് മുതിർന്ന പൗരന്മാർക്ക് നൽകുന്ന എസ്ബിഐ യുടെ വി കെയർ പദ്ധതിയാണ് ഏറ്റവും മികച്ചവയിൽ ഒന്ന്.

2017 കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച , പ്രധാൻ മന്ത്രി വയാ വന്ദന യോജന ആണ് മുൻപന്തിയിലുള്ള മറ്റൊരു പദ്ധതി.”പി‌എം‌വി‌വിവൈ” പദ്ധതിയിൽ 2021 വരെയാണ് ചേരുന്നതിനായി കാലാവധി നിശ്ചയിച്ചിരുന്നെങ്കിലും, 2023 വരെ കോവിഡ് പശ്ചാത്തലത്തിൽ പങ്കുചേരുന്നതിനുള്ള കാലാവധി നീട്ടിയിട്ടുണ്ട്.

പ്രതിമാസ പലിശ നിരക്ക് 7.4 ശതമാനവും ,10 വർഷത്തേക്ക് മുഴുവനായി പോളിസി എടുക്കുകയാണെങ്കിൽ 7.66 ശതമാനം പലിശ ലഭിക്കുന്നതായിരിക്കും. എസ്ബിഐ വി കെയർ പദ്ധതിയുടെ കീഴിൽ ആണെങ്കിൽ കുറഞ്ഞത് അപേക്ഷകർക്ക് നിക്ഷേപം അഞ്ചുവർഷത്തേക്ക് ആയിരിക്കും കാലാവധി . 6.2 ശതമാനമായിരിക്കും ബാങ്ക് പലിശ നിരക്കായി പ്രധാനം ചെയ്യുന്നത്.

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്