Categories: NEWS

കെ-ബിപ്പിനും വ്യവസായ വകുപ്പിനും പുതിയ വെബ്സൈറ്റ്

Advertisement

കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷന്റെയും വ്യവസായ വകുപ്പിനെയും പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി ഈ പി ജയരാജൻ. കെ -ബിപ്പിന്റെ പുതിയ വെബ്സൈറ്റ് ഐഡി www.kbip.org എന്നാണ്. വ്യവസായ സംബന്ധമായ വിവരങ്ങളും അതിനോടനുബന്ധിച്ച് വെബ്സൈറ്റ് ലിങ്കുകളും എല്ലാമാണ് പുതിയ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കെ-സ്വിഫ്റ്റ്, ഇൻവെസ്റ്റ് കേരള, കേരള ഇ-മാർക്കറ്റ് തുടങ്ങിയവയെ സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാം വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ വ്യവസായ കേരളം മാസികയുടെ ഓൺലൈൻ പതിപ്പും വെബ്സൈറ്റിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നതാണ്. കോവിഡ
മഹാമാരി മൂലമുണ്ടായ വ്യവസായ തകർച്ചയിൽ നിന്ന് തിരികെ കേറാൻ പ്രഖ്യാപിച്ച വ്യവസായ ഭദ്രത പാക്കേജ് പറ്റിയുള്ള വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, സംസ്ഥാന പ്രമോഷണൽ ഏജൻസികൾ, സർക്കാരിന്റെ പുതിയ പദ്ധതികൾ എ പറ്റിയുള്ള വിവരങ്ങൾ എല്ലാം കെ-ബിപ്പിന്റെ വെബ്സൈറ്റിലൂടെ ലഭിക്കും. സംസ്ഥാന ബാംബൂ മിഷന്റെ ഔദ്യോഗിക വെബ്സൈറ്റും നാഷണല്‍ സെന്റര്‍ ഫോര്‍ എച്ച്.എ.സി.സി.പി (എന്‍.സി.എച്ച്.സി) യുടെ ഔദ്യോഗിക വെബ്സൈറ്റും പരിപാലിക്കുന്നതും കൈകാര്യം ചെയ്യുന്നതും കെ ബിപ് തന്നെയാണ്.

Advertisement