Advertisement

പേഴ്‌സണൽ ലോണുകൾ എങ്ങനെ നേടാം , ഇതാ ചില ടിപ്‌സുകൾ | Personal Loan Tips

പല തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി വ്യക്തിഗത വായ്പകൾ ( Personal Loan Tips )  എടുക്കുന്നവരാണ് എല്ലാവരും. 10 മുതൽ 24 ശതമാനം വരെയുള്ള പലിശനിരക്കിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പകൾ നൽകുന്നു. ഒരാളുടെ യോഗ്യത പരിഗണിച്ചായിരിക്കും വായ്പ അനുവദിക്കുന്നത്. അതുകൊണ്ട് വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചില യോഗ്യത മാനദണ്ഡങ്ങൾ ഉണ്ട്.

Advertisement

1. ക്രെഡിറ്റ് പ്രൊഫൈൽ

ഒരാളുടെ ക്രെഡിറ്റ് പ്രൊഫൈൽ പരിശോധിച്ച് ആയിരിക്കും വ്യക്തിഗത വായ്പകൾ നൽകുന്നത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വായ്പകൾ ലഭിക്കാൻ എളുപ്പമാണ്. അതുകൊണ്ട് വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ 750തിന് മുകളിലുള്ള ക്രെഡിറ്റ് സ്കോർ നിലനിർത്താൻ ശ്രമിക്കുക. ഇഎംഐകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും കൃത്യസമയത്ത് അടയ്ക്കുക, ഒന്നിലധികം വായ്പകൾ ഒഴിവാക്കുക, ക്രെഡിറ്റ് റിപ്പോർട്ട് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക എന്നിവ ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താൻ സഹായിക്കും.

2. ജോലി

വ്യക്തിഗത വായ്പ ലഭിക്കുന്നതിനുള്ള മറ്റൊരു യോഗ്യത മാനദണ്ഡമാണ് ജോലി. ശമ്പളമുള്ള ജീവനകാർക്ക് വായ്പ ലഭിക്കാൻ എളുപ്പമാണ്. ഇതിൽ കോർപ്പറേഷനുകളിലോ, പൊതുമേഖല സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർക്ക് മുൻഗണനയുണ്ട്. ഡോക്ടർമാർ, ചാർട്ടേട് അക്കൌണ്ടൻറ്റ് തുടങ്ങിയ പ്രൊഫഷണലുകൾക്കും വായ്പ സാധ്യത കൂടുതലാണ്.

3. ബാങ്കുകളും എൻബിഎഫ്സികളുമായുള്ള ബന്ധം

ബാങ്കുകളും എൻബിഎഫ്സികളുമായിയുള്ള ഉപഭോക്തൃ ബന്ധത്തിൻറ്റെ അടിസ്ഥാനത്തിൽ വായ്പകൾ ലഭിക്കാറുണ്ട്. ക്രെഡിറ്റ് സ്കോർ, വരുമാനം എന്നിവ പരിഗണിച്ചായിരിക്കും ഇവർ വായ്പ നൽകുന്നത്. എന്നാൽ പലിശ നിരക്കുകളും മറ്റ് വ്യവസ്ഥകളും വ്യത്യസ്തമാണ്. അതുക്കൊണ്ട് വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിക്കണം.

4. തിരിച്ചടവ് ശേഷി

വായ്പ തുക തിരിച്ചടയ്ക്കാനുളള ശേഷിയാണ് മറ്റൊരു മാനദണ്ഡം. പ്രതിമാസ വരുമാനത്തിൻറ്റെ 50 ശതമാനമെങ്കിലും ഇഎംഐകളായി തിരിച്ചടയ്ക്കാൻ സാധിക്കുന്നവർക്ക് മാത്രമേ ലോൺ ലഭിക്കൂ. മറ്റ് വായ്പകൾ തിരിച്ചടയ്ക്കാനുള്ളവർക്കും വ്യക്തിഗത വായ്പകൾ ലഭിക്കാൻ സാധ്യത കുറവാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്