Advertisement

ലോൺ അപേക്ഷ നിരസിക്കാനുള്ള പ്രധാനപ്പെട്ട 4 കാരണങ്ങൾ

സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി വായ്പകൾ എടുക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ ചില സാഹചര്യങ്ങളിൽ വായ്പ അപേക്ഷ നിരസിക്കപ്പെടാറുണ്ട്. പല കാരണങ്ങൾ കൊണ്ടാവാം അപേക്ഷകൾ നിരസിക്കപ്പെടുന്നത്. അതുക്കൊണ്ട് തന്നെ വീണ്ടും വായ്പകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ വായ്പ നിരസിച്ചതിൻറ്റെ കാരണം കണ്ടെത്തേണ്ടത് ആവശ്യമാണ്. ഇനി ഏതൊക്കെ സന്ദർഭങ്ങളിലാണ് ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വായ്പ അപേക്ഷകൾ നിരസിക്കുന്നതെന്ന് നോക്കാം

Advertisement

അപേക്ഷ സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന വ്യക്തതക്കുറവ്

വായ്പകൾക്ക് അപേക്ഷിക്കുമ്പോഴുള്ള നടപടിക്രമങ്ങളിലും ഡോക്യുമെൻറ്റേഷനിലും ഉണ്ടാകുന്ന ചെറിയ പിഴവ് പോലും വായ്പ അപേക്ഷ നിരസിക്കാൻ കാരണമായേക്കാം. അതുക്കൊണ്ട് തന്നെ അപേക്ഷകൾ കൃത്യമായി പൂരിപ്പിച്ച് അവശ്യമായ രേഖകളോടൊപ്പം നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കാൻ ശ്രദ്ധിക്കുക. നിലവിൽ ഏതെങ്കിലും വായ്പകളോ ക്രെഡിറ്റ് കാർഡ് ബില്ലുകളോ ക്ലോസ് ചെയ്യാൻ ഉണ്ടെങ്കിൽ അവ ക്ലോസ് ചെയ്ത ശേഷം മാത്രം അടുത്ത ലോണിന് അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.

രേഖകളിലെ വ്യത്യാസം

ഏത് തരം വായ്പ ലഭിക്കുന്നതിനും പലതരം രേഖകൾ ആവശ്യമാണ്. രേഖകൾ കൃത്യമായി പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമേ വായ്പകൾ നൽകാറുള്ളൂ. അപേക്ഷകൻറ്റെ വിശദാംശങ്ങൾ മറ്റൊരാളുടേതുമായി പൊരുത്തപ്പെടുന്ന സാഹചര്യത്തിൽ അപേക്ഷകൾ നിരസിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബന്ധപ്പെട്ട ബാങ്കുമായി സംസാരിച്ച് നിങ്ങളുടെ അപേക്ഷ വീണ്ടും പരിഗണിക്കാൻ ആവശ്യപ്പെടാവുന്നതാണ്.

കുറഞ്ഞ ക്രെഡിറ്റ് സ്കോർ

വായ്പകൾ ലഭിക്കാൻ ഉയർന്ന ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് ചരിത്രവും ആവശ്യമാണ്. വളരെ താഴ്ന്ന ക്രെഡിറ്റ് സ്കോർ ഉള്ളവരുടെ വായ്പ അപേക്ഷ നിരസിക്കുകയോ ഉയർന്ന പലിശ നിരക്കിന്മേൽ വായ്പ നൽകുകയോയാണ് ചെയ്യുന്നത്. അതുക്കൊണ്ട് തന്നെ എപ്പോഴും ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താൻ ശ്രദ്ധിക്കുക. ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നത് വഴി ക്രെഡിറ്റ് സ്കോർ നിലനിർത്താവുന്നതാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിന്മേൽ വായ്പ ലഭിക്കാൻ എളുപ്പമാണ്.

അപേക്ഷകൻറ്റെ വരുമാനം

അപേക്ഷൻറ്റെ വരുമാനത്തിൻറ്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും വായ്പ തുക നിശ്ചയിക്കുന്നത്. നിങ്ങളുടെ തിരിച്ചടവ് ശേഷിക്ക് അനുസരിച്ചാണ് ഇഎംഐ തുക തീരുമാനിക്കുന്നത്. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ വായ്പ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യത കൂടുതലാണ്. വായ്പ അപേക്ഷ നിരസിക്കപ്പെടുന്ന സാഹചര്യത്തിൽ നിങ്ങൾ അപേക്ഷ സമർപ്പിച്ച ബാങ്കുമായോ ധനകാര്യ സ്ഥാപനമായോ ബന്ധപ്പെട്ട് അപേക്ഷ നിരസിക്കാനുണ്ടായ കാരണം കണ്ടെത്തേണ്ടതും ആവശ്യമായ നടപടികൾ സ്വീകരിച്ച് അപേക്ഷ വീണ്ടും പരിഗണിക്കാൻ ആവശ്യപ്പെടേണ്ടതുമാണ്. എല്ലാ ബാങ്കുകളിൽ നിന്നും നിങ്ങൾക്ക് വായ്പകൾ ലഭിക്കണമെന്നില്ല. അതുക്കൊണ്ട് തന്നെ വായ്പകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ വായ്പദാതാവിനെപ്പറ്റിയും വായ്പ രീതികളെപ്പറ്റിയും കൃത്യമായി അന്വേഷിച്ച് മനസ്സിലാക്കി അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്