Advertisement

ഇന്ത്യൻ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട്| Zero Balance Account in Indian Bank

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ഓഫറുകളും പദ്ധതികളുമാണ് ഇന്ത്യൻ ബാങ്ക് ആരംഭിച്ചിരിക്കുന്നത്. ഇതിലൊന്നാണ് ഇന്ത്യൻ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട്. മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല എന്നതാണ് അക്കൗണ്ടിന്റെ പ്രത്യേകത.

Advertisement

ഇന്ത്യൻ ബാങ്ക് ഡിജി അക്കൌണ്ട്, ഇന്ത്യൻ ബാങ്ക് ബേസിക് സേവിംഗ്സ് അക്കൌണ്ട് എന്നിങ്ങനെ രണ്ട് തരം അക്കൌണ്ടുകളാണ് ഇന്ത്യൻ ബാങ്കിൽ സീറോ ബാലൻസ് ആയി labhyamayittullath. ഈ രണ്ട് അക്കൌണ്ടുകൾക്കും മിനിമം ബാലൻസ് നിർബന്ധമില്ല. അതുകൊണ്ട് തന്നെ മിനിമം ബാലൻസ് നിലനിർത്താതിനു ഉപഭോക്താക്കൾ പിഴ നൽകേണ്ടതുമില്ല. ഇനി ഇന്ത്യൻ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങുന്ന ഉപഭോക്താക്കൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം.

1. ഇടപാടുകളുടെ എണ്ണം

ഉപഭോക്താക്കൾക്ക് ഒരു മാസം തന്നെ നിരവധി ഇടപാടുകൾ നടത്താം എന്നതാണ് ഇന്ത്യൻ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ടിൻറ്റെ ഏറ്റവും വലിയ പ്രത്യേകത. പണം നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ പരിധിയില്ല. മാത്രമല്ല, ഇടപാടുകൾക്ക് ചാർജും നൽകേണ്ടതില്ല.

2. എറ്റിഎം/ ഡെബിറ്റ് കാർഡ്

അക്കൌണ്ട് തുടങ്ങുന്ന ഉപഭോക്താക്കൾക്ക് സൌജന്യമായി എറ്റിഎം/ ഡെബിറ്റ് കാർഡും ഇന്ത്യൻ ബാങ്ക് നൽകുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള ഇന്ത്യൻ ബാങ്കിൻറ്റെ എറ്റിഎമ്മുകളിലും മറ്റു ബാങ്കുകളുടെ എറ്റിഎമ്മിലും ഉപഭോക്താക്കൾക്ക് ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്.

3. നോമിനേഷൻ സൌകര്യം

സീറോ ബാലൻസ് അക്കൌണ്ട് ഉടമകൾക്ക് ഇന്ത്യൻ ബാങ്ക് നൽകുന്ന മറ്റൊരു സൌകര്യമാണ് ഇത്. ഓൺലൈനായോ ഓഫ് ലൈനായോ നോമിനിയുടെ വിവരങ്ങൾ നിങ്ങൾക്കു നൽകാവുന്നതാണ്.

ഇന്ത്യൻ ബാങ്ക് സീറോ ബാലൻസ് അക്കൌണ്ട് എങ്ങനെ തുടങ്ങാം ?

ഒരു ഓൺലൈൻ സേവിംഗ്സ് അക്കൌണ്ട് തുടങ്ങാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇന്ത്യൻ ബാങ്ക് ഡിജി അക്കൌണ്ട് നല്ലൊരു ഓപ്ഷനാണ്. നിങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ മാത്രം ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് അക്കൌണ്ട് തുറക്കാൻ സാധിക്കും. 18 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൌരനും അക്കൌണ്ട് തുടങ്ങാവുന്നതാണ്. ഇന്ത്യൻ ബാങ്ക് ബേസിക് സേവിംഗ്സ് അക്കൌണ്ട് തുടങ്ങാൻ നിങ്ങളുടെ അടുത്തുള്ള ഇന്ത്യൻ ബാങ്കിൻറ്റെ ശാഖ സന്ദർശിച്ചാൽ മതിയാകും. ഇന്ത്യൻ ബാങ്കിന്റെ വെബ്സൈറ്റ് വഴി ഇന്ത്യൻ ബാങ്ക് ഡിജി അക്കൌണ്ട് ഓൺലൈനായി തുടങ്ങാം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്