Advertisement

ഇന്ത്യയിലെ മികച്ച 10 സ്വകാര്യമേഖല ബാങ്കുകൾ

പൊതുമേഖല ബാങ്കുകൾക്ക് പുറമേ ഇന്ത്യയിലെ സ്വകാര്യമേഖല ബാങ്കുകളും മികച്ച ബാങ്കിംങ് സേവനങ്ങൾ നൽകുന്നവയാണ്. ഇന്ത്യയിലെ മികച്ച 10 സ്വകാര്യമേഖല ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം

Advertisement

1. എച്ച്ഡിഎഫ്സി ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. ഏകദേശം 116.83 ബില്യൺ ഡോളറാണ് എച്ച്ഡിഎഫ്സി ബാങ്കിൻറ്റെ മൂലധനം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ഡിഎഫ്സി ബാങ്ക് 1994ൽ ഇന്ത്യയിലെ ഭവന പദ്ധതികൾക്ക് ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. സേവിംങ് അക്കൌണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, നിക്ഷേപ ഉൽപന്നങ്ങളായ മ്യൂച്ചൽ ഫണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവ എച്ച്ഡിഎഫ്സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന പ്രധാന സേവനങ്ങളും ഉൽപന്നങ്ങളുമാണ്.

2. ഐസിഐസിഐ ബാങ്ക്

മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഇപ്പോൾ ഇതിൻറ്റെ വിപണി മൂല്യം ഏകദേശം 67 ബില്യൺ ആണ്. സേവിംങ് അക്കൌണ്ട്, ഇൻഷുറൻസ് പ്ലാൻ, ഇൻവെസ്റ്റ്മെൻറ്റ് പ്ലാൻ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ലോൺ, ഓൺലൈൻ ഇടപാടുകൾ തുടങ്ങീ നിരവധി സേവനങ്ങൾ ഐസിഐസിഐ ബാങ്കിന് കീഴിൽ ലഭ്യമാണ്.

3. കൊടക് മഹീന്ദ്ര ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിൽ ഒന്നാണ് കൊടക് മഹീന്ദ്ര ബാങ്ക്. നിലവിൽ 17 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ കൊടക് മഹീന്ദ്ര ബാങ്കിനുണ്ട്. ഫിക്സഡ് ഡിപ്പോസിറ്റുകൾ, ക്രെഡിറ്റ് കാർഡുകൾ, സേവിംങ് അക്കൌണ്ടുകൾ, മ്യൂച്ചൽ ഫണ്ടുകൾ, പെൻഷൻ പ്ലാനുകൾ എന്നിവയാണ് കൊടക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്ന പ്രധാന സേവനങ്ങൾ. ഇവയ്ക്ക് പുറമേ 24*7 ഓൺലൈൻ ബാങ്കിംങ് സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

4. ആക്സിസ് ബാങ്ക്

ഇന്ത്യയിലെ മികച്ച ബാങ്കുകളിൽ ഒന്നാണ് ആക്സിസ് ബാങ്ക്. ആക്സിസ് ബാങ്ക് മാർക്കറ്റ് ക്യാപിറ്റലൈസേഷൻറ്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്തും ബ്രാഞ്ചുകളുടെ എണ്ണത്തിൽ മൂന്നാമതുമാണ്. ഏകദേശം 27.18 ബില്യൺ ഡോളറാണ് ആക്സിസ് ബാങ്കിൻറ്റെ നിലവിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ. മറ്റ് ബാങ്കുകളിലെപ്പോലെ തന്നെ സേവിംങ് അക്കൌണ്ടുകളും, സ്ഥിരനിക്ഷേപങ്ങളും, ക്രെഡിറ്റ് കാർഡുകളും, ഡെബിറ്റ് കാർഡുകളും, വായ്പ സൌകര്യങ്ങളും ആക്സിസ് ബാങ്കിലും ലഭ്യമാണ്.

5. ഇൻഡസ്ഇൻഡ് ബാങ്ക്

2.5 കോടിയിലധികം ഉപഭോക്താക്കളുള്ള ഇൻഡസ്ഇൻഡ് ബാങ്ക് ഇന്ത്യയിലെ മികച്ച സ്വകാര്യ ബാങ്കുകളിൽ ഒന്നാണ്. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ഈ ബാങ്ക് ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ്. 2022 ജനുവരിയിലെ കണക്കനുസരിച്ച് ഏകദേശം 72244 കോടി മൂലധനം ഇൻഡസ്ഇൻഡ് ബാങ്കിനുണ്ട്. ഇന്ത്യയിൽ തന്നെ രണ്ടായിരത്തിലധികം ശാഖകളും 5000 എടിഎമ്മുകളും ഇൻഡസ്ഇൻഡ് ബാങ്കിനുണ്ട്. മറ്റ് ബാങ്കുകളിലെപ്പോലെ മികച്ച ബാങ്കിംങ് സേവനങ്ങൾ ഇൻഡസ്ഇൻഡ് ബാങ്ക് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

6. ബന്ധൻ ബാങ്ക്

2015ലാണ് ബന്ധൻ ബാങ്ക് ആരംഭിക്കുന്നത്. നിലവിലെ ബാങ്കിൻറ്റെ വിപണി മൂല്യം 47443 കോടിയാണ്. സേവിംങ് അക്കൌണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ തുടങ്ങി എല്ലാ ബാങ്കിംങ് സേവനങ്ങളും ബന്ധൻ ബാങ്ക് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

7. എയു സ്മോൾ ഫിനാൻസ് ബാങ്ക്

ജയ്പൂര് ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു സ്വകാര്യമേഖല ബാങ്കാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക്. 2015ലാണ് ഈ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. 41053 കോടി രൂപയാണ് നിലവിലെ ബാങ്കിൻറ്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ.

8. ഐഡിഎഫ്സി ബാങ്ക്

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡിഎഫ്സി ബാങ്ക് ഇന്ത്യയിലെ മികച്ച സ്വകാര്യ ബാങ്കുകളിൽ ഒന്നാണ്. 30951 കോടി രൂപയാണ് ഐഡിഎഫ്സി ബാങ്കിൻറ്റെ നിലവിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ.

9. ഫെഡറൽ ബാങ്ക്

ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ശാഖകളുള്ള ബാങ്കാണ് ഫെഡറൽ ബാങ്ക്. 21147 കോടിയാണ് ബാങ്കിൻറ്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ. വിവിധതരം നിക്ഷേപപദ്ധതികളും വായ്പാ സൌകര്യങ്ങളും ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

10. ആർബിഎൽ ബാങ്ക്

ഇന്ത്യയിലുടനീളം ശാഖകളുള്ള ബാങ്കാണ് ആർബിഎൽ ബാങ്ക്. 10272 കോടിയാണ് ബാങ്കിൻറ്റെ നിലവിലെ മൂലധനം. സേവിംങ് അക്കൌണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ തുടങ്ങി നിരവധി സേവനങ്ങൾ ബാങ്ക് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

Posted Date : 2022 January

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്