5000 രൂപ മുടക്കാൻ തയ്യാറാണോ ? എങ്കിൽ നിങ്ങൾക്കും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാം
ഇന്ന് രാജ്യത്ത് ഒന്നരലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകൾ ഉണ്ട്. നിരവധി ആളുകളാണ് തപാൽ വകുപ്പിൻറ്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. എന്നാൽ ഇനിമുതൽ 5000 രൂപ മുടക്കി പോസ്റ്റ് ഓഫീസിലൂടെ നിങ്ങൾക്ക് സ്ഥിര വരുമാനം നേടാം. എങ്ങനെയാണെന്നല്ലേ ?
തപാൽ വകുപ്പിൻറ്റെ സേവനം അതിവേഗം ജനങ്ങളിലേക്കെത്തുന്നത് ലക്ഷ്യമിട്ട് തപാൽ വകുപ്പ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികൾ സ്വകാര്യ വ്യക്തികൾക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിലൂടെ ചുരുങ്ങിയ മുതൽമുടക്കിലൂടെ സ്ഥിര വരുമാനം നേടാനാകുന്ന ഒരു ബിസിനസ്സ് തുടങ്ങുവാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
കുറഞ്ഞ മുതൽ മുടക്കിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്നതു തന്നെയാണ് ഈ പദ്ധതിയുടെ പ്രത്യേകത. കുറഞ്ഞ മുതൽ മുടക്കിലൂടെ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരമാണ്.രണ്ടു തരത്തിലുള്ള ഫ്രാഞ്ചൈസികളാണ് തപാൽ വകുപ്പ് നൽകുന്നത്. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയും പോസ്റ്റൽ ഏജൻറ്റ് ഫ്രാഞ്ചൈസിയും.
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങുവാൻ 5000 രൂപയാണ് നിക്ഷേപം വേണ്ടത്. പോസ്റ്റ് ഓഫീസ് വഴി നൽകുന്ന വിവിധ സേവനങ്ങൾക്കു ലഭിക്കുന്ന കമ്മീഷനാണ് വരുമാനം. പോസ്റ്റ് ഓഫീസ് തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമായോ വാടകയ്ക്കോ സ്ഥലമുണ്ടായിരിക്കണം. കൂടാതെ പോസ്റ്റ് ഓഫീസ് വഴി നൽകുന്ന സേവനങ്ങൾ നൽകുവാനുള്ള അടിസ്ഥാന സൌകര്യങ്ങളും ഉണ്ടായിരിക്കണം. ഇതിനു വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും തപാൽ വകുപ്പ് നൽകുന്നതാണ്. 18 വയസ്സ് പൂർത്തിയായ എട്ടാം ക്ലാസ് യോഗ്യതയുള്ള ഏതൊരു ഇന്ത്യൻ പൌരനും ഫ്രാഞ്ചൈസി തുടങ്ങുവാനുള്ള അപേക്ഷ നൽകാവുന്നതാണ്.
പോസ്റ്റൽ ഏജൻറ്റ് ഫ്രാഞ്ചൈസി
വീടുകൾ തോറും തപാൽ സ്റ്റാമ്പുകളും തപാൽ സ്റ്റേഷനറികളും എത്തിക്കുന്നതാണ് പോസ്റ്റൽ ഏജൻറ്റ് ഫ്രാഞ്ചൈസിമാരുടെ ജോലി. പോസ്റ്റൽ ഏജൻറ്റ് ഫ്രാഞ്ചൈസി തുടങ്ങുവാൻ 5000 രൂപയാണ് നിക്ഷേപം വേണ്ടത്. വിവിധ സേവനങ്ങൾക്കു ലഭിക്കുന്ന കമ്മീഷനാണ് പ്രധാന വരുമാനം. 18 വയസ്സ് പൂർത്തിയായ എട്ടാം ക്ലാസ് യോഗ്യതയുള്ള ഏതൊരു ഇന്ത്യൻ പൌരനും ഫ്രാഞ്ചൈസി തുടങ്ങുവാനുള്ള അപേക്ഷ നൽകാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം ?
പോസ്റ്റ് ഓഫീസിൽ നിന്നും ഫ്രാഞ്ചൈസി തുടങ്ങുവാനുള്ള അപേക്ഷ ഫോം വാങ്ങാവുന്നതാണ്. അല്ലെങ്കിൽ തപാൽ വകുപ്പിൻറ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം വാങ്ങിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ഏതെല്ലാം സേവനങ്ങളാണ് നിങ്ങൾ പോസ്റ്റ് ഓഫീസ് വഴി നൽകാൻ ആഗ്രഹിക്കുന്നതെന്നും അതിനുള്ള സൌകര്യങ്ങൾ എന്തെല്ലാമാണെന്നും അടങ്ങിയ വിശദമായ ഒരു പദ്ധതി രേഖയും സമർപ്പിക്കണം. അതാത് സ്ഥലങ്ങളിലെ ഡിവിഷണൽ ഹെഡ് ആണ് പരിശോധനകൾ നടത്തി യോഗ്യരായവരെ കണ്ടെത്തുന്നത്. അപേക്ഷ സമർപ്പിച്ച് 14 ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിനു മറുപടി ലഭിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഫ്രാഞ്ചൈസികൾ തപാൽ വകുപ്പുമായി ചേർന്ന് ധാരണാപത്രത്തിൽ ഒപ്പ് വയ്ക്കണം.
വരുമാനം
• ഓരോ രജ്സ്റ്റേർഡ് പോസ്റ്റിനും 3 രൂപ
• സ്പീഡ് പോസ്റ്റിന് 5 രൂപ
• 100 – 200 രൂപയുടെ മണി ഓർഡറിന് 3.5 രൂപ
• 200 രൂപയുടെ മുകളിലുള്ള മണി ഓർഡറിന് 5 രൂപ
• തപാൽ സ്റ്റാമ്പ്, തപാൽ സ്റ്റേഷനറി, മണി ഓർഡർ ഫോം എന്നിവയുടെ വിൽപനയിൽ 5 ശതമാനം കമ്മീഷൻ
• പ്രതിമാസം 1000 രജ്സ്റ്റേർഡ് പോസ്റ്റ്, 1000 സ്പീഡ് പോസ്റ്റ് എന്നിവ തികഞ്ഞാൽ 20 ശതമാനം കമ്മീഷൻ
• റവന്യൂ സ്റ്റാമ്പ്, സെൻട്രൽ റിക്രൂട്ട്മെൻറ്റ് ഫ്രീ സ്റ്റാമ്പ് തുടങ്ങിയ സേവനങ്ങൾക്ക് 40 ശതമാനം കമ്മീഷൻ.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്