Advertisement

ക്രെഡിറ്റ് റിപ്പോർട്ടിലെ പരാതികൾ പരിഹരിക്കാൻ ആർബിഐ സംവിധാനം| Financial News

  • സ്വർണ്ണവില കുറഞ്ഞു

Advertisement

സംസ്ഥാനത്തു ഇന്ന് സ്വർണ്ണവില കുറഞ്ഞു.ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞതോടെ ഗ്രാമിന് 4,725 രൂപയിലും പവന് 37,800 രൂപയിലുമാണ് ഇന്ന് വ്യാപാരം നടന്നത്.

  • ആദായ നികുതി റിട്ടേൺ ഇനി മുതൽ പുതിയ നിയമം

ആഗസ്റ്റ് ഒന്ന് മുതൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തവർക്ക് ഇ വെരിഫൈ ചെയ്യാൻ സമയ പരിധി 30 ദിവസം മാത്രം.നേരത്തെ ഇത് 120 ദിവസം ആയിരുന്നു.ആധാർ OTP വഴിയോ EVC ജനറേറ്റ് ചെയ്തോ, ഡൗൺലോഡു ചെയ്ത് ബാംഗ്ലൂരിലേക്ക് അയച്ചോ വെരിഫൈ ചെയ്യാം.തപാൽ വഴി അയക്കുമ്പോൾ സ്പീഡ് പോസ്റ്റ് ആയി ലഭിക്കുന്നവ മാത്രമേ സ്വീകരിക്കൂ.

  • ഇന്ത്യൻ രൂപ തകർന്നില്ല

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ തകർച്ച ഒന്നും ഉണ്ടായിട്ടില്ല.മറിച്ചു രൂപ അതിന്റെ സ്വാഭാവിക ഗതി കണ്ടെത്തുകയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.

  • ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഇന്ത്യയിൽ ബിസിനസ്സ് വ്യാപിപ്പിക്കുന്നു

ഇന്ത്യയിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ പുതുതായി 12 മാളുകള്‍ തുടങ്ങും.19,000 രൂപയുടെ നിക്ഷേപം ആണ് ഇന്ത്യയിൽ ലക്ഷ്യമിടുന്നത്.

  • ഐഫോണ്‍ 14 ഇന്ത്യ കൂടാതെ ചൈനയിൽ നിന്നും

ആപ്പിൾ ഐഫോണ്‍ 14 ഇന്ത്യയിലും ചൈനയിലും ഒരേപോലെ നിര്‍മിക്കുമെന്ന് റിപ്പോർട്ട്.തായ്‌വാൻ കമ്പനി ആയ ഫോക്‌സോണിന്റെ ചെന്നൈ പ്ലാന്റിലാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നത്.

  • പ്രവാസികള്‍ക്ക് നാട്ടിലെ ബില്ലുകൾ അടക്കാൻ സൗകര്യം വരുന്നു

പ്രവാസികള്‍ക്ക് നാട്ടിലെ ബില്ലുകള്‍ അടക്കാനുള്ള സൗകര്യം ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റത്തില്‍ ഒരുക്കണമെന്ന് ആർബിഐ.

  • പേടിഎമ്മിന്റെ നഷ്ടം ഉയര്‍ന്നു

പേടിഎമ്മിന്റെ നഷ്ടം 644.4 കോടി രൂപയായി ഉയര്‍ന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിൽ 380.2 കോടി രൂപയായിരുന്നു നഷ്ടം.

  • ക്രെഡിറ്റ് റിപ്പോർട്ടിലെ പരാതികൾ പരിഹരിക്കാൻ ആർബിഐ സംവിധാനം

ക്രെഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതികൾ ക്രെഡിറ്റ് ബ്യൂറോകൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ പരാതിയുമായി ആർബിഐ യെ സമീപിക്കാം.ക്രെഡിറ്റ് ബ്യൂറോകളെ ആർബിഐ യുടെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമിന് കീഴിൽ ഉൾപ്പെടുത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

  • കേന്ദ്ര സർക്കാർ റേഷൻ കാർഡ് രജിസ്ട്രേഷൻ ആരംഭിച്ചു

കേന്ദ്ര സർക്കാർ റേഷൻ കാർഡിന് പൊതു രജിസ്‌ട്രേഷൻ ആരംഭിച്ചു.പരീക്ഷണാടിസ്ഥാനത്തിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് തുടക്കം .കേരളത്തിൽ ഇപ്പോളില്ല.

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്