Advertisement

3,000 രൂപ മാസ പെൻഷൻ നേടൂ 55 രൂപയുടെ മാസമടവിലൂടെ

പി എം ശ്രം യോഗി മന്ധന്‍ യോജന

Advertisement

അസംഘടിത മേഘലയിൽ ജോലി ചെയ്യുന്നവർക്കായി കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതി. 15000 രൂപയിൽ താഴെ മാസ വരുമാനവും, 18 വയസ്സ് മുതൽ 40 വയസ്സിനുള്ളിൽ പ്രായപരിധിയുമുള്ള ഓരോ പൗരനും ഈ പദ്ധതിയിൽ അംഗമാവാം. പ്രായമനുസരിച്ചാണ് തുകയടക്കേണ്ടത് 18 വയസ്സുള്ള ആളും 55 രൂപയാണടക്കേണ്ടത് .അടക്കുന്ന തുകയുടെ പകുതി തുക സർക്കാർ നിങ്ങൾക്ക് വേണ്ടി അതാത് അക്കൗണ്ടിൽ നിക്ഷേപിക്കും പ്രായമനുസരിച്ച് ,വിഹിതം കൂടുന്നതാണ്. പിന്നീട് 60 വയസ്സിനു ശേഷം തുക പെൻഷനായി ലഭിക്കുന്നതാണ് .

ആദ്യ തവണ പണമടച്ച് രസീത് കൈപ്പറ്റേണ്ടതാണ് ഇതിലൂടെ ഓരോ അംഗങ്ങൾക്കും പ്രത്യേക നമ്പർ ലഭിക്കുന്നതാണ് . ഇതാണ് ആധികാരിക രേഖ.2019 ൽ ആരംഭിച്ച പി. എം. ശ്രം യോഗി മന്ധൻ യോജന എന്ന പദ്ധതി അനുസരിച്ച് ആദായ നികുതി അടയ്ക്കുന്നവരോ എൻ പി എസ് ,ഇ എസ് ഐ പോലുള്ള സ്കീം പരുതിയിൽ വരാത്ത ഏതൊരാൾക്കും ഇതിൽ അംഗമാകാവുന്നതാണ്. മാസം 55 രൂപ ബാങ്കിലടച്ച് 60 വയസ്സാക്കുമ്പോൾ മാസം 3000 രൂപ വെച്ച് പെൻഷൻ ലഭിക്കുന്നതാണ്. അപേക്ഷകൻ മരിക്കുന്ന പക്ഷം പങ്കാളിക്ക് പെൻഷൻ ലഭിക്കുന്നതാണ്. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത നമുക്കിതിൽ നിന്നും പിന്മാറാനും പുറത്തു വരാനും സ്വതന്ത്രമുണ്ട്. പദ്ധതിയനുസരിച്ച് കുറെ വർഷങ്ങളായി അടച്ച അംഗത്തിന് പദ്ധതിയിൽ നിന്ന് പുറത്ത് പോകാം, പത്ത് വർഷത്തിനുള്ളിൽ പിരിയുന്ന അംഗമാണെങ്കിൽ അവർക്ക് അടച്ച പൈസയും, സേവിങ്സ് പലിശയും ലഭിക്കുന്നതാണ്, സർക്കാർ വിഹിതം ലഭിക്കില്ല. പത്ത് വർഷത്തിൽ കൂടുതൽ അടക്കുകയും 60 വയസ്സ് എത്താതിരിക്കുന്ന അംഗത്തിന് പിന്മാറാൻ അവസരമുണ്ട്, പിന്മാറുന്ന പക്ഷം അതുവരെ ഫണ്ടിലുള്ള മുഴുവൻ തുകയും, സേവിങ്സ് പലിശയും ലഭിക്കുന്നതാണ്.

സേവിങ് അക്കൗണ്ട്, ആധാർ ക്കാർഡ് തുടങ്ങിയവയുമായി തൊട്ടടുത്തുള്ള സേവാ കേന്ദ്രം വഴി അംഗമാവാവുന്നതാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്