Advertisement

കോവിഡ് കാലത്തും തകരാതെ മിൽമ വരുമാനം ഉയർത്തി മിൽമ

ക്ഷീര ഉൽപന്നങ്ങളിൽ വിപ്ലവം സൃഷ്ടിച്ച മിൽമ ഇതാ മഹാമാരിക്കാലത്തും പുതിയ വിപ്ലവം രചിക്കുന്നു. കോവിഡ് മൂലം വ്യവസായ സ്ഥാപനങ്ങൾ തകർന്നടിഞ്ഞപ്പോഴും തകരാതെ നിന്ന് സംസ്ഥാനത്തെ ഒരേ ഒരു സഹകരണ സ്ഥാപനമാണ്, മിൽമ. കഴിഞ്ഞ ആറുമാസത്തെ ലോക്ഡൗൺ വളരെയധികം വ്യവസായ മേഘലയെ ബാധിച്ചിരുന്നു പക്ഷെ മിൽമയുടെ കാര്യത്തിൽ ലോക്ഡൗണും കോവിഡും ഒരു പ്രതിസന്ധിയല്ലായിരുന്നു ,പതിവ് വരുമാനത്തിൽ നിന്ന് ഏഴ് ശതമാനം കൂടുതലായിട്ടാണ് മിൽമയുടെ കോവിഡ് വരുമാനം.

Advertisement

കേരളത്തിലെ ഹോട്ടലുകളും മറ്റും പാലിനും, പാലുൽപ്പന്നങ്ങൾക്കുമായി തമിഴ്നാടിനെ ആശ്രയിച്ചിരുന്ന സമ്പ്രദായം ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂലം ഇറക്കുമതി ഭാഗീകമായ് നിലച്ചതോടെ കേരളം വല്ലാതെ വലഞ്ഞിരുന്നു. ലോക് ഡൗണിന്റെ ആദ്യ ത്തിൽ ക്ഷീരകർഷകരിൽ നിന്നും പാല് ശേഖരിക്കാത്തതിന്റെ പേരിൽ പഴി വാങ്ങിയെങ്കിലും പിന്നീട് സ്ഥിതി മാറി മാറിയുകയായിരുന്നു. മധ്യകേരളത്തിൽ മാത്രം പ്രതിദിനം 3500 ലിറ്റർ പാല് അധികവിൽപന നടത്തി യായിരുന്നു മിൽമയുടെ മധുര പ്രതികാരം.

വരുമാനം കൂടിയതോടെ ക്ഷീര കർഷകർക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ അവലംബിക്കുന്ന തിരക്കിലാണിപ്പോൾ മിൽമ. കൃഷി വകുപ്പും മിൽമയും സംയുക്തമായി നടപ്പാക്കുന്ന തേനും പാലും പദ്ധതി ഈ മാസം തുടങ്ങാനിരിക്കുകയാണ്. പദ്ധതിയനുസരിച്ച് ക്ഷീര കർഷകർക്ക് തേനീച്ചകളെയും കൂടും നൽകും. ഇതിൽ നിന്ന് ലഭിക്കുന്ന തേൻ മിൽമക്ക് നൽകി പണം കൈപ്പറ്റാവുന്നതാണ്. ഈ തേൻ ഹോർട്ടികോർപ്പ് എന്ന ഔട്ട് ലെറ്റുകളിലൂടെ മിൽമ വിൽക്കുന്നതാണ്. ഉണക്ക ചാണക വിൽപന പദ്ധതിയുo ആസൂത്രണം ചെയ്യുന്നുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്