Advertisement

കുറഞ്ഞ പലിശ നിരക്കിൽ ഇനി സാധാരണക്കാർക്കും വാഹനം സ്വന്തമാക്കാം

കുറഞ്ഞ പലിശ നിരക്കിൽ ഇനി സാധാരണക്കാർക്കും വാഹനം സ്വന്തമാക്കാം. പുതിയ വാഹന വായ്പ പദ്ധതിയുമായി ടാറ്റാ മോട്ടോഴ്സ്.

Advertisement

സാധാരണക്കാർക്കും തങ്ങളുടെ ഇഷ്ടവാഹനം സ്വന്തമാക്കാം. എല്ലാ ഉപഭോക്താക്കൾക്കും വാഹന വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമൂഖ വാഹന നിർമ്മതാക്കളായ ടാറ്റാ മോട്ടോഴ്സ് ആണ് പുതിയ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്നാണ് ടാറ്റാ മോട്ടോഴ്സ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.കുറഞ്ഞ പലിശ നിരക്കാണ് പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. 6.85 ശതമാനം മുതൽ പലിശ നിരക്കിലാണ് വായ്പകൾ നൽകുന്നത്. ടാറ്റയുടെ ഫിനാൻസ് ഈസി ഫെസ്റ്റിവലിൻറ്റെ ഭാഗമായിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഉടൻ തന്നെ ഇന്ത്യയിലൊട്ടാകെ എല്ലാവർക്കും ഈ പദ്ധതിയിലൂടെ വായ്പ ലഭ്യമാക്കുമെന്നും ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. എളുപ്പത്തിലും വേഗത്തിലുമുള്ള സുതാര്യമായ വായ്പ സൌകര്യമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ടാറ്റയുടെ ഇലക്ട്രിക് കാറുകൾ ഉൾപ്പടെ എല്ലാ മോഡലുകൾക്കും വായ്പ സൌകര്യം ഉണ്ട്. വാഹനത്തിൻറ്റെ വിലയുടെ 90 ശതമാനം തുക വരെ വായ്പയായി ലഭിക്കുകയും ചെയ്യും. ഏഴുവർഷം വരെ ആണ് വായ്പയുടെ തിരിച്ചടവ് കാലാവധി. 1 ലക്ഷം രൂപ 7 വർഷത്തേക്ക് ആണ് വായ്പ എടുക്കുന്നത് എങ്കിൽ 1502 രൂപ ആയിരിക്കും പ്രതിമാസ തിരിച്ചടവ്.

ഈ പദ്ധതിയിലൂടെ വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്നും 2022 മാർച്ച് 31 വരെ പ്രൊസസിംഗ് ചാർജുകൾ ഈടാക്കുന്നതല്ല. ഈ പദ്ധതിയിലൂടെ തങ്ങളുടെ ഇഷ്ട വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി അടുത്തുള്ള ടാറ്റാ മോട്ടോഴ്സ് ഡീലറുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ അടുത്തുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് സന്ദർശിക്കുകയോ ചെയ്താൽ മതിയാകും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്