Advertisement

ബാങ്കുകളിൽ നിക്ഷേപ പലിശ കുറയാൻ സാധ്യത

വായ്പയുടെ ഡിമാൻഡ് വീണ്ടും കുറഞ്ഞതിനാൽ നിക്ഷേപ പലിശ വെട്ടിച്ചുരുക്കാൻ ഒരുങ്ങി ബാങ്കുകൾ. വായ്പ വിതരണം ചെയ്യുന്നതിലെ പരിമിതികളും ഈ നീക്കത്തിന് കാരണമാണ്. പൊതുമേഖലാ ബാങ്കുകൾ ആവും പലിശ കുറയ്ക്കുന്നതിൽ ആദ്യം മുന്നോട്ട് വരിക.

Advertisement

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായ എസ്ബിഐ 2020 ഡിസംബർ ആദ്യവാരത്തിൽ സേവിങ്സ് അക്കൗണ്ടിലെ പലിശ 3.25% നിന്നും 3% ആക്കിയിരുന്നു. സേവിങ്സ് അക്കൗണ്ടിൽ കുറഞ്ഞത് ഒരു ലക്ഷം രൂപ എങ്കിലും ഉള്ളവർക്കായിരുന്നു 3.25 ശതമാനം എന്ന നിരക്കിൽ പലിശ നൽകിയിരുന്നത്. അതിനുമുകളിലുള്ള നിക്ഷേപത്തുകയ്ക്ക് 3% എന്നായിരുന്നു കണക്ക്. നിലവിൽ 10 വർഷത്തെ എസ്ബിഐയുടെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ഈടാക്കുന്ന പലിശ പല സ്വകാര്യ ബാങ്കുകൾ ഈടാക്കുന്നതിലും താഴെയാണ്.

ആവശ്യത്തിലധികമായിയാണ് ബാങ്കുകളിൽ പണം കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ പാദത്തിലെ കണക്കുകൾ പ്രകാരം ബാങ്കുകളിൽ ഉള്ള മൊത്തം നിക്ഷേപം 133.4 ലക്ഷം കോടി രൂപയാണ്. 2019 ലെ കണക്കുകളേക്കാൾ ഒമ്പത് ശതമാനം അധികമാണിത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്