Advertisement

എങ്ങനെ വേഗത്തിൽ ലോണുകൾ ക്ലോസ് ചെയ്യാം

ഇന്നിപ്പോൾ എന്തെങ്കിലും ഒരു കാര്യം ആഗ്രഹിച്ചാൽ തിരിച്ചടക്കാൻ ശേഷി ഉണ്ടെകിൽ ലോൺ റെഡി ആണ്.ഹോം ലോൺ ,വാഹന ലോൺ ,ഷോപ്പിംഗ് ചെയ്യാനായി ക്രെഡിറ്റ് കാർഡ് ലോൺ അങ്ങനെ പല തരം ലോണുകൾ.ലോൺ എടുത്തു കഴിഞ്ഞു തിരിച്ചടിച്ചു തുടങ്ങുമ്പോൾ എത്ര അടച്ചിട്ടും തീരുന്നില്ലലോ എന്ന് തോന്നിയേക്കാം.പ്രധാനമായും ഹോം ലോണിന്റെ കാര്യത്തിൽ.ഇതിന്റെ പ്രധാന കാരണം ഹോം ലോൺ 20 മുതൽ 30 വർഷത്തേക്ക് ഒക്കെ ആയിരിക്കും.ആ ഒരു കാലയളവിലെ പലിശ ചിലപ്പോൾ നാം എടുത്ത ലോൺ തുകയുടെ അത്ര തന്നെ കാണും.നാം ലോൺ എടുത്ത തുക തിരിച്ചടക്കുമ്പോൾ ഭൂരിഭാഗവും പോവുന്നത് പലിശയിലേക്ക് ആവും.

Advertisement

എങ്ങനെ വേഗത്തിൽ ലോൺ ഒഴിവാക്കാം

  • കൂടുതൽ തിരിച്ചടക്കുക

EMI തുക മാത്രം അടക്കാതെ നിങ്ങളുടെ കയ്യിൽ കുറച്ചു അധികം പണം വരുമ്പോൾ എല്ലാം അതിനനുസരിച്ചു ലോൺ തിരിച്ചടവ് കൂട്ടുക.നിങ്ങളുടെ ശമ്പളം എല്ലാ വർഷവും വർധിക്കുമ്പോൾ അതനുസരിച്ചും EMI കൂട്ടുക.ഇതിലൂടെ കൂടുതൽ തുക ലോൺ എടുത്ത തുകയിലേക്ക് ചെല്ലുകയും ഇത് പലിശയും ,തിരിച്ചടവ് കാലാവധിയും കുറക്കുന്നു.

  • ബാലൻസ് ട്രാൻസ്ഫർ

ഇപ്പോൾ നമുക്ക് ലോൺ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് മാറ്റാം.നിങ്ങൾ ലോൺ എടുത്ത ശേഷം വേറെ ബാങ്കിൽ അതിനേക്കാൾ പലിശ കുറവ് ആന്നെകിൽ നിലവിലുള്ള ലോൺ ക്ലോസ് ആക്കി ലോൺ പലിശ കുറവുള്ള ബാങ്കിലേക്ക് മാറ്റാം.ഇതിലൂടെ ലോൺ ബാധ്യത കുറക്കാം.

  • ഡൌൺ പേയ്‌മെന്റ്

വാഹന ലോൺ ഒക്കെ എടുക്കും മുൻപ് പരമാവധി തുക ഡൌൺ പേയ്‌മെന്റ് ആയി ചെയ്യുക .ശേഷം ഉള്ള തുകക്ക് മാത്രം ലോൺ ഏർപ്പെടുത്തുക

  • പ്രീപെയ്‌മെന്റ്

ലോൺ എടുക്കുമ്പോൾ പ്രീപെയ്‌മെന്റ് ഓപ്‌ഷൻ നൽകുന്ന ലോൺ തിരഞ്ഞെടുക്കുക.ഇതിലൂടെ കയ്യിൽ കിട്ടുന്ന തുകക്ക് അനുസരിച്ചു കൂടുതലായി ലോൺ അടച്ചു തീർക്കാം

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്