Advertisement

ക്രെഡിറ്റ് കാർഡ്, ഇഎംഐ കാർഡ്, ബിഎൻപിഎൽ : ഏതാണ് നിങ്ങൾക്ക് കൂടുതൽ അനുയോജ്യം ?

ഓൺലൈൻ പോയ്മൻറ്റുകൾ നടത്തുമ്പോൾ കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് ചിലവ് കുറഞ്ഞതും എന്നാൽ സുരക്ഷിതവും സുതാര്യവുമായ ഒരു മാർഗ്ഗമാണ്. ഇവയിൽ ഏറ്റവും ജനപ്രീയമായ മാർഗ്ഗങ്ങൾ ആണ് ക്രെഡിറ്റ് കാർഡ്, ഇഎംഐ കാർഡ്, ബിഎൻപിഎൽ അഥവാ ബൈ നൌ പേ ലേറ്റർ എന്നിവ. ദൈനംദിന ജീവിതത്തിൽ ഓൺലൈൻ ഷോപ്പിംഗിനും ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിനും ട്രാവൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി ഇതിൽ ഏതെങ്കിലും ഒരു മാർഗ്ഗമാണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത്.

Advertisement

എന്നാൽ ഇവയുടെ പ്രത്യേകതകളും ഉപയോഗങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. ഇവ മൂന്നും എല്ലാവർക്കും അനുയോജ്യമായിരിക്കുകയില്ല. ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ അറിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് ഉചിതമായവ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.

ക്രെഡിറ്റ് കാർഡുകൾ

നിങ്ങളുടെ അക്കൌണ്ടിൽ പണം ഇല്ലെങ്കിലും പേയ്മൻറ്റുകളും ഷോപ്പിംഗും നടത്താൻ നിങ്ങളെ സഹായിക്കുന്ന ഒരു സാമ്പത്തിക ഉപകരണം ആണ് ക്രെഡിറ്റ് കാർഡുകൾ. ഈ പ്രത്യേകതയാണ് ക്രെഡിറ്റ് കാർഡിനെ കൂടുതൽ ജനപ്രീയമാക്കുന്നതും. കൂടാതെ സ്വാഗത ആനുകൂല്യങ്ങൾ, ക്യാഷ്ബാക്ക്, റിവാർഡ് പോയിൻറ്റ് തുടങ്ങി നിരവധി ഓഫറുകളും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ നിങ്ങൾ നടത്തുന്ന ഷോപ്പിംഗുകൾ ഇഎംഐയായി മാറ്റുവാനും സാധിക്കും. കൂടാതെ ഒരു പലിശ രഹിത കാലയളവും ലഭിക്കും. മിക്ക ക്രെഡിറ്റ് കാർഡ് കമ്പനികളും 50 ദിവസം വരെ ഇളവുകൾ നൽകാറുണ്ട്.

ഈ നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ അടച്ചില്ലെങ്കിൽ വലിയ ഒരു തുക നിങ്ങൾ പലിശയായി നൽകേണ്ടിവരും. ചിലപ്പോൾ ലേറ്റ് പേയ്മൻറ്റ് ഫീസും നൽകേണ്ടിവരും. ക്രെഡിറ്റ് കാർഡുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ക്രെഡിറ്റ് കാർഡ് നൽകുന്ന ഓഫറുകളും മറ്റുമാണ്. നിങ്ങൾ കൂടുതലായി പണം ചിലവഴിക്കുന്ന മേഖലകളിൽ ഓഫറുകളും ഡിസ്കൌണ്ടും നൽകുന്ന കാർഡ് വേണം തിരഞ്ഞെടുക്കാൻ. കൂടാതെ സാമ്പത്തിക അച്ചടക്കത്തോടെ വേണം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ. ഡ്യൂ ഡേറ്റിൽ മുഴുവൻ തുകയും തിരിച്ചടയ്ക്കുക. ഇതു നിങ്ങളെ കടബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കും എന്നു മാത്രമല്ല നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും സഹായിക്കും.

ഇഎംഐ കാർഡ്

നിങ്ങൾ നടത്തിയ പർച്ചേസുകൾ നിങ്ങൾക്ക് അനുയോജ്യമായ ഇഎംഐകളായി തിരിച്ചടയ്ക്കാൻ സഹായിക്കുന്നവയാണ് ഇഎംഐ കാർഡുകൾ. ക്രെഡിറ്റ് കാർഡും ഇഎംഐ കാർഡും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം പലിശയാണ്. ക്രെഡിറ്റ് കാർഡിൽ നിങ്ങൾ നടത്തിയ വലിയ പർച്ചേസുകൾ ഇഎംഐയായി മാറ്റാൻ സാധിക്കുമെങ്കിലും നിങ്ങൾ ഈ തുകയ്ക്ക് പലിശ നൽകേണ്ടതുണ്ട്. എന്നാൽ ഇഎംഐ കാർഡുകളിലാണെങ്കിൽ നിങ്ങൾ ഇതിനു പലിശ നൽകേണ്ടതില്ല.എന്നാൽ പ്രൊഡക്ടുകൾ emi ഇട്ടു വാങ്ങാൻ മാത്രമേ ഈ കാർഡ് ഉപകാരപ്പെടൂ.

ബിഎൻപിഎൽ

ഉടനടി പേയ്മൻറ്റുകൾ നടത്താതെ തന്നെ സാധനങ്ങൾ വാങ്ങുന്നതിനാണ് ബിഎൻപിഎൽ സൌകര്യം ഉപയോഗിക്കുന്നത്. 15 ദിവസം മുതൽ 45 ദിവസം വരെ ഒരു പലിശ രഹിത കാലയളവും ലഭിക്കും . ഈ ദിവസത്തിനുള്ളിൽ നിങ്ങൾ പണം തിരികെ അടയ്ക്കണം. പേയ്മൻറ്റ് ഡേറ്റിൽ നിങ്ങളുടെ അക്കൌണ്ടിൽ നിന്ന് മുഴുവൻ തുകയും ഓട്ടോ ഡെബിറ്റ് ആകും.ഇനി നിങ്ങൾക്കു നൽകിയ കാലയളവിനുള്ളിൽ പണം തിരികെ അടയ്ക്കാൻ കഴിഞ്ഞില്ല എങ്കിൽ നിങ്ങൾ ഒരു നിശ്ചിത തുക പലിശയായി നൽകേണ്ടി വരും. ബിഎൻപിഎൽ ഉപഭോക്താക്കൾക്ക് പേയ്മൻറ്റ് തുക ഇഎംഐയായി മാറ്റുന്നതിനുള്ള സൌകര്യവും ഉണ്ട്. തന്നിരിക്കുന്ന കാലയളവിന് ഉള്ളിൽ മുഴുവൻ തുക തിരികെ അടയ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ, ബാക്കി തുക നിങ്ങൾക്ക് ഇഎംഐയായി മാറ്റാം.

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്