കോർപ്പറേറ്റ് ബോണ്ടുകൾ എഫ്ഡിയേക്കാൾ മികച്ചതാണോ ? കോർപ്പറേറ്റ് ബോണ്ടുകളിൽ നിക്ഷേപിക്കേണ്ടത് എന്തുകൊണ്ടാണ് ?
പണം നിക്ഷേപിക്കുക എന്നു പറയുമ്പോൾ തന്നെ മിക്കവാറും ആദ്യം ചെയ്യുന്നത് ഫിക്സിഡ് ഡിപ്പോസിറ്റുകളിൽ നിക്ഷേപിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രീയമായ ഒരു നിക്ഷേപ മാർഗ്ഗമാണ് ഫിക്സിഡ് ഡിപ്പോസിറ്റുകൾ. കാരണം മറ്റ് നിക്ഷേപ മാർഗ്ഗങ്ങളെ അപേക്ഷിച്ച് ഫിക്സിഡ് ഡിപ്പോസിറ്റുകൾ കൂടുതൽ സുരക്ഷിതമാണ്. പലരും വലിയ തുകകൾ ഫിസ്ക്സിഡ് ഡിപ്പോസിറ്റായി ഇടാറുണ്ട്. എന്നാൽ ബാങ്കുകൾ ഇതിനു ചെറിയ ഒരു പലിശ മാത്രമാണ് നൽകുന്നത്. അതുകൊണ്ട് തന്നെ കാലാവധി പൂർത്തിയായി നിങ്ങൾ പണം പിൻവലിക്കുമ്പോൾ നിങ്ങളുടെ പണത്തിൻറ്റെ മൂല്യം ഉയർന്നിട്ടുണ്ടാകില്ല. ഫിക്സിഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് രാജ്യത്തെ പണപ്പെരുപ്പ നിരക്കിനേക്കാൾ കുറവായതുകൊണ്ട് തന്നെ.
എന്നാൽ ബാങ്കുകൾ ആകട്ടെ ഫിക്സിഡ് ഡിപ്പോസിറ്റുകൾ വഴിയും മറ്റു നിക്ഷേപകരിൽ നിന്നും ശേഖരിക്കുന്ന പണം ഉയർന്ന പലിശ നിരക്കിൽ വായ്പയായി നൽകും. അതുകൊണ്ട് തന്നെ ബാങ്കുകൾക്ക് ഉയർന്ന ലാഭം ഉണ്ടാവുകയും ചെയ്യും.
ഫിക്സിഡ് ഡിപ്പോസിറ്റുകൾ വളരെയധികം സുരക്ഷിതമായതുകൊണ്ടാണ് കൂടുതൽ പേരും ഈ നിക്ഷേപമാർഗ്ഗം തിരഞ്ഞെടുക്കുന്നത്. എന്നാൽ ഫിക്സിഡ് ഡിപ്പോസിറ്റുകൾ പോലെ സുരക്ഷിതമായ, എന്നാൽ കൂടുതൽ റിട്ടേൺ ലഭിക്കുന്ന ഒരു നിക്ഷേപ മാർഗ്ഗം ഉണ്ടെങ്കിലോ ? അതാണ് ബോണ്ടുകൾ.
പല കമ്പനികൾക്കും പണം ആവശ്യമായി വരുമ്പോൾ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കാറുണ്ട്. നമ്മുടെ കൈയിൽ നിന്നും ശേഖരിക്കുന്ന പണം ബാങ്കുകൾ ഇത്തരത്തിൽ വായ്പയായി നൽകാറാണ് പതിവ്. എന്നാൽ ചില കമ്പനികൾ പൊതുജനങ്ങളുടെ കൈയിൽ നിന്നും നേരിട്ട് ഈ പണം ശേഖരിക്കും. ബോണ്ടുകൾ ഇഷ്യൂ ചെയ്തുകൊണ്ടാണ് കമ്പനികൾ പണം ശേഖരിക്കുന്നത്. പൊതുജനങ്ങൾ ഈ ബോണ്ടുകൾ വാങ്ങുമ്പോൾ കമ്പനിക്ക് ആവശ്യമായ പണം ലഭിക്കും. ബോണ്ടുകൾ വാങ്ങുക അല്ലെങ്കിൽ ബോണ്ടുകളിൽ നിക്ഷേപിക്കുക എന്നു പറഞ്ഞാൽ നമ്മൾ കമ്പനിക്ക് പണം വായ്പയായി നൽകുന്നു എന്നാണ് അർത്ഥം.
അങ്ങനെ മച്യൂരിറ്റി എത്തുമ്പോൾ നിങ്ങളുടെ പണം തിരികെ ലഭിക്കും. കൂടാതെ കൃത്യമായ ഇടവേളകളിൽ നിങ്ങൾ നൽകിയ തുകയ്ക്ക് പലിശയും നൽകും. നികുതി ഇളവുകൾ നേടാനും സമ്പാദ്യം വളർത്താനും ആഗ്രഹിക്കുന്നവർക്ക് ബോണ്ടുകൾ പരിഗണിക്കാം.
ഇനി ഫിക്സിഡ് ഡിപ്പോസിറ്റും ബോണ്ടുകളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
റിട്ടേൺ ഫിക്സിഡ് : ഡിപ്പോസിറ്റുകളേക്കാൾ ഉയർന്ന റിട്ടേൺ ലഭിക്കുന്നത് ബോണ്ടുകൾക്കാണ്. ഫിക്സിഡ് ഡിപ്പോസിറ്റുകൾക്ക് സാധാരണ 6 ശതമാനം മുതൽ 7 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. എന്നാൽ ബോണ്ടുകൾക്ക് 8 ശതമാനം മുതൽ 14 ശതമാനം വരെ റിട്ടേൺ ലഭിക്കും.
നികുതി : ബോണ്ടുകളിൽ നിന്നും ലഭിക്കുന്ന റിട്ടേൺസിന് നികുതിയോ റ്റിഡിഎസോ ബാധകമല്ല. നികുതി രഹിത ബോണ്ടുകൾ ആണെങ്കിൽ മുഴുവൻ തുകയ്ക്കും നികുതി ഇളവു ലഭിക്കും. ഫിക്സിഡ് ഡിപ്പോസിറ്റുകൾക്ക് നിക്ഷേപകൻറ്റെ നികുതി സ്ലാബ് പ്രകാരം നികുതി നൽകണം.
ട്രാൻസ്ഫർ : നിങ്ങൾക്ക് ബോണ്ടുകൾ മറ്റൊരാൾക്ക് വിൽക്കാൻ സാധിക്കും. എന്നാൽ ഫിക്സിഡ് ഡിപ്പോസിറ്റുകൾ ഇങ്ങനെ കൈമാറ്റം ചെയ്യാൻ സാധിക്കുകയില്ല.
സുരക്ഷ : ഫിക്സിഡ് ഡിപ്പോസിറ്റുകൾ വളരെയധികം സുരക്ഷിതമാണ്. ബോണ്ടുകൾക്ക് സുരക്ഷിതമായവ നോക്കി തിരഞ്ഞെടുക്കണം മാത്രമല്ല ഇവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയില്ല.
റിട്ടേൺസിൻറ്റെ ഫ്രീക്വൻസി : ഫിക്സിഡ് ഡിപ്പോസിറ്റിൽ നിക്ഷേപകനാണ് റിട്ടേൺ ലഭിക്കുന്നതിൻറ്റെ കാലാവധി തിരഞ്ഞെടുക്കുന്നത്. പ്രതിമാസം, മൂന്നു മാസം, അർദ്ധവാർഷികം, വാർഷികം എന്നിങ്ങനെ നിക്ഷേപകനു തന്നെ ഫ്രീക്വൻസി തിരഞ്ഞെടുക്കാം. എന്നാൽ ബോണ്ടുകളിൽ നിക്ഷേപകന് റിട്ടേണുകളുടെ ഫ്രീക്വൻസി തിരഞ്ഞെടുക്കുവാൻ സാധിക്കുകയില്ല.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്