Advertisement

ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ ക്രെഡിറ്റ് കാർഡ്

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് ഐസിഐസിഐ ബാങ്ക് പുറത്തിറക്കിയ പുതിയ ക്രെഡിറ്റ് കാർഡാണ് ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ ക്രെഡിറ്റ് കാർഡ്. ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് പകരം ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിരവധി ആനുകൂല്യങ്ങളും റിവാർഡ് പോയിൻറ്റുകളും നേടാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയാണ് ഈ കാർഡിൻറ്റെ ലക്ഷ്യം. നിലവിലെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളെ ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ ക്രെഡിറ്റ് കാർഡാക്കി മാറ്റുന്നതിനുള്ള ഓപ്ഷനും ഇപ്പോൾ ബാങ്ക് ഉപഭോക്താകൾക്ക് നൽകിയിട്ടുണ്ട്.

Advertisement

ഫീസ്

ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ ക്രെഡിറ്റ് കാർഡിൻറ്റെ ജോയിനിംങ് ഫീസ് 500 രൂപയും ജിഎസ്ടിയുമാണ്. വാർഷിക ഫീസും 500 രൂപയാണ്. പ്രതിവർഷം കാർഡ് ഉപയോഗിച്ച് 150000 രൂപയോ അതിൽ കൂടുതലോ ചിലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കുന്നതാണ്.

റിവാർഡ് പോയിൻറ്റ്സ്

• ജോയിനിംങ് ഫീ അടയ്ക്കുമ്പോൾ 2000 റിവാർഡ് പോയിൻറ്റസ്
• പലചരക്ക്, യൂട്ടിലിറ്റി ബിൽ പേയ്മെൻറ്റ്, ഡിപ്പാർട്ട്മെൻറ്റൽ സ്റ്റോർ പർച്ചേസ് എന്നിവയ്ക്ക് ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 20 റിവാർഡ്

പോയിൻറ്റ്സ്

• എച്ച്പിസിഐൽ ഔട്ട്ലെറ്റുകളിൽ നിന്ന് എച്ച് പി ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള ഇന്ധന വാങ്ങലുകൾക്ക് 1.5 ശതമാനം റിവാർഡ് പോയിൻറ്റ്സ്
• ഓരോ 100 രൂപ ചിലവഴിക്കുമ്പോളും 2 റിവാർഡ് പോയിൻറ്റ്സ്

ക്യാഷ്ബാക്ക്

• ജോയിനിംങ് ഫീസ് അടയ്ക്കുമ്പോൾ 100 രൂപ ക്യാഷ്ബാക്ക്
• എച്ച്പിസിഎൽ ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുമ്പോൾ 4 ശതമാനം ക്യാഷ്ബാക്ക്
• ബുക്ക് മൈഷോ, ഐനോക്സ് എന്നിവ വഴിയുള്ള മൂവി ടിക്കറ്റ് ബുക്കിംഗിന് 100 രൂപ വരെ ക്യാഷ്ബാക്ക്

സവിശേഷതകൾ

• കോംപ്ലിമെൻറ്ററി ഡൊമസ്റ്റിക്ക് എയർപോർട്ട് ലോഞ്ച് ആക്സസ്
• 24 മണിക്കൂറും റോഡ് സൈഡ് ആക്സിഡൻറ്റൽ സേവനങ്ങൾ
• 1 ശതമാനം ഇന്ധന സർചാർജ് എഴുതിത്തള്ളൽ
• ഐസിഐസിഐ ബാങ്ക് ഡൈനിംങ് ഓഫറുകൾ

എങ്ങനെ അപേക്ഷിക്കാം

ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ ക്രെഡിറ്റ് കാർഡ് ലഭിക്കാൻ ഐസിഐസിഐ ബാങ്കിൻറ്റെ ഇൻറ്റർനെറ്റ് ബാങ്കിംങ് പ്ലാറ്റ്ഫോമിലൂടെയോ അല്ലെങ്കിൽ മൊബൈൽ ബാങ്കിംങ് ആപ്പ്, ഐ മൊബൈൽ പേ ആപ്പ് ഉപയോഗിച്ചോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ ഉപഭോക്താകൾക്ക് ഡിജിറ്റൽ കാർഡുകൾ നൽകുന്നതാണ്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ക്രെഡിറ്റ് കാർഡ് ഉപഭോക്താകൾക്ക് അവരുടെ വിലാസത്തിലേക്ക് അയച്ച് തരുന്നതുമാണ്. ഐ മൊബൈൽ പേ ആപ്പ് ഉപയോഗിച്ച് ഉപഭോക്താകൾക്ക് തങ്ങളുടെ ഇടപാടുകളിലും ക്രെഡിറ്റ് പരിധിയിലും മാറ്റങ്ങൾ വരുത്താനുള്ള ഓപ്ഷനും ലഭ്യമാണ്.

മറ്റു ഫ്യൂവൽ ക്രെഡിറ്റ് കാർഡുകൾ ഒരു ക്യാറ്റഗറി ചെലവുകൾക്ക് മാത്രമാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും എന്നാൽ ഐസിഐസിഐ ബാങ്കിൻറ്റെ പുതിയ എച്ച്പിസിഎൽ സൂപ്പർ സേവർ ക്രെഡിറ്റ് കാർഡ് എല്ലാ ഇടപാടുകൾക്കും ആനുകൂല്യം ലഭിക്കാൻ സഹായിക്കുമെന്നുമാണ് ഐസിഐസിഐ ബാങ്ക് ഹെഡ് സുദിപ്ത റോയ് പുതിയ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചപ്പോൾ വ്യക്തമാക്കിയത്. അതുക്കൊണ്ട് തന്നെ ഇന്ധനത്തിന് പുറമേ യൂട്ടിലിറ്റി ബിൽ പേയ്മെൻറ്റുകൾക്കും ഈ കാർഡ് വളരെ അനുയോജ്യമാണ്. ഇന്ധന വില കുതിച്ചുയരുന്ന ഈ കാലത്ത് ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ ക്രെഡിറ്റ് കാർഡ് തികച്ചും ഉപകാരപ്രദമാണ്. മറ്റ് ക്രെഡിറ്റ് കാർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കാർഡ് നൽകുന്ന റിവാർഡ് പോയിൻറ്റുകളും ക്യാഷ്ബാക്ക് ഓഫറുകളും ഉചിതമായവയാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്