Advertisement

കൊടക് പ്രിവി ലീഗ് സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ് | Kotak Privy League Signature Credit Card Review

കൊടക് ബാങ്കിൻറ്റെ പ്രീമിയം കസ്റ്റമേഴ്സിനു വേണ്ടി പുറത്തിറക്കിയ കാർഡ് ആണ് കൊടക് പ്രിവി ലീഗ് സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്. ജോയിനിംഗ് ഫീസും വാർഷിക ഫീസും ഇല്ല എന്നതാണ് ഈ കാർഡിൻറ്റെ ഏറ്റവും വലിയ പ്രത്യേകത.

Advertisement

രണ്ട് തരത്തിലുള്ള റിവാർഡ് പ്ലാനുകളാണ് കൊടക് ബാങ്ക് ഉപഭോക്താക്കൾക്കായി നൽകുന്നത്.
1. ഷോപ്പേഴ്സ് പ്ലാൻ
2. ട്രാവലേഴ്സ് പ്ലാൻ.

ഗൃഹോപകരണങ്ങൾ, ജൂവലറി, റെസ്റ്റോറൻറ്റ് തുടങ്ങിയവയാണ് ഷോപ്പേഴ്സ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗങ്ങളിൽ ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 5 റിവാർഡ് പോയിൻറ്റുകൾ ലഭിക്കും. മറ്റു വിഭാഗങ്ങൾക്കായി ചിലവഴിക്കുമ്പോൾ 2 റിവാർഡ് പോയിൻറ്റ്സും ലഭിക്കും. 1 റിവാർഡ് പോയിൻറ്റ് 0.25 രൂപയ്ക്കു തുല്യമാണ്.

ഹോട്ടൽ, എയർലൈൻസ്, ഡ്യൂട്ടി ഫ്രീ, യാത്രകൾ തുടങ്ങിയവയാണ് ട്രാവലേഴ്സ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗങ്ങളിൽ ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 5 റിവാർഡ് പോയിൻറ്റുകൾ ലഭിക്കും. മറ്റു വിഭാഗങ്ങൾക്കായി ചിലവഴിക്കുമ്പോൾ 2 റിവാർഡ് പോയിൻറ്റ്സും ലഭിക്കും. 1 റിവാർഡ് പോയിൻറ്റ് 0.25 രൂപയ്ക്കു തുല്യമാണ്.

Click Here To Apply Cards

റിവാർഡ് പോയിൻറ്റ്സ്

• ഒരു വർഷം 4,00,000 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിക്കുന്നവർക്ക് 10,000 റിവാർഡ് പോയിൻറ്റുകൾ ലഭിക്കും
• ഒരു വർഷം 8,00,000 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിക്കുന്നവർക്ക് 30,000 റിവാർഡ് പോയിൻറ്റുകൾ
• എല്ലാ മാസവും 1000 രൂപയിൽ കൂടുതൽ ചിലവഴിക്കുന്നവർക്ക് ക്വാർട്ടേർലി 6400 റിവാർഡ് പോയിൻറ്റ്സ് ലഭിക്കും.

ലഭിക്കുന്ന റിവാർഡ് പോയിൻറ്റുകൾ നിങ്ങൾക്ക് റെഡീം ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. എയർ ടിക്കറ്റ് ബുക്കിംഗ്, മൊബൈൽ റീചാർജ് തുടങ്ങിയവയ്ക്കായി ഈ റിവാർഡ് പോയിൻറ്റുകൾ ഉപയോഗിക്കാം. ഇതിന് പുറമേ ഓട്ടോ റിഡംക്ഷൻ ഓപ്ഷനുമുണ്ട്. നിങ്ങൾക്ക് 400 റിവാർഡ് പോയിൻറ്റുകൾ ലഭിച്ചാൽ 100 രൂപ നിങ്ങളുടെ അക്കൌണ്ടിൽ ക്രെഡിറ്റ് ചെയ്യും. 1 റിവാർഡ് പോയിൻറ്റ് 0.25 രൂപയ്ക്കു തുല്യമാണ്. കൂടാതെ നിങ്ങൾക്കു 800 റിവാർഡ് പോയിൻറ്റുകൾ ലഭിച്ചാൽ 200 രൂപ വിലയുള്ള ബുക്ക് മൈ ഷോ വൌച്ചറാക്കിയും ഈ റിവാർഡ് പോയിൻറ്റുകൾ റെഡീം ചെയ്യാം.

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് സൌജന്യ എയർപോട്ട് ലോഞ്ച് ആക്സസും ലഭിക്കും. കൂടാതെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ് തുടങ്ങിയ സേവനങ്ങളും ഉപഭോക്താക്കൾക്കായി ബാങ്ക് ചെയ്തു നൽകുന്നുണ്ട്. കൂടാതെ ഇന്ത്യയിലുടനീളമുള്ള എല്ലാ പെട്രോൾ പമ്പുകളിൽ നിന്നും 1% ഫ്യുവൽ സർചാർജ് വേവറും ലഭിക്കും. വർഷത്തിൽ 4500 രൂപയുടെ വരെ ഫ്യുവൽ സർചാർജ് വേവർ ലഭിക്കും. ഇതിനു പുറമേ 2500 രൂപയുടെ മുകളിലുള്ള പർച്ചേസുകൾ ഇഎംഐയാക്കി മാറ്റാനുള്ള ഓപ്ഷമുനുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്