Advertisement

കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ 5 ക്രെഡിറ്റ് കാർഡുകൾ

ബിൽ പേയ്മെൻറ്റ് തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് നാം എല്ലാവരും. ക്രെഡിറ്റ് കാർഡുകൾ വളരെ ഉപയോഗപ്രദമാണെങ്കിലും ഇവ വളരെ ശ്രദ്ധിച്ച് വേണം ഉപയോഗിക്കാൻ. ക്രെഡിറ്റ് കാർഡ് കടക്കെണിയിൽ അകപ്പെടുന്നവർ ധാരാളമാണ്. അതുക്കൊണ്ട് തന്നെ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പലിശ നിരക്ക്. ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്ക് കാർഡ് തിരഞ്ഞെടുക്കുമ്പോൾ തന്നെ നാം അറിഞ്ഞിരിക്കണം. ഇത് ഭാവിയിൽ ഉണ്ടായേക്കാവുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാൻ നമ്മെ സഹായിക്കും. ഇനി ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന ബാങ്കുകളും ക്രെഡിറ്റ് കാർഡുകളും ഏതൊക്കെയാണെന്ന് നോക്കാം

Advertisement

1. ഐഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡിന് കുറഞ്ഞ പലിശ ഈടാക്കുന്ന ഒരു ബാങ്കാണ് ഐഡിഎഫ്സി. 9 ശതമാനമാണ് ഐഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൻറ്റെ പലിശ നിരക്ക്. എന്നാൽ കാർഡ് ഹോൾഡറിൻറ്റെ ക്രെഡിറ്റ് സ്കോറിന് അനുസരിച്ച് പലിശ നിരക്കിൽ വ്യത്യാസമുണ്ടാകാം. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് 9 ശതമാനമോ അതിൽ താഴെയോ ആയിരിക്കാം ഈടാക്കുന്ന പലിശ നിരക്ക്. എന്നാൽ കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ള ഉപഭോക്താക്കൾക്ക് 55 ശതമാനം വരെ പലിശ ഐഡിഎഫ്സി ബാങ്ക് ഈടാക്കാറുണ്ട്.

2. എച്ച്ഡിഎഫ്സി ബാങ്ക് ഇൻഫീനിയ ക്രെഡിറ്റ് കാർഡ്

വളരെ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എച്ച്ഡിഎഫ്സി ബാങ്കിൻറ്റെ ക്രെഡിറ്റ് കാർഡാണ് ഇൻഫീനിയ ക്രെഡിറ്റ് കാർഡ്. 1.99 ശതമാനമാണ് കാർഡിൻറ്റെ പ്രതിമാസ പലിശ നിരക്ക്. 10000 രൂപയും ജിഎസ്ടിയുമാണ് കാർഡിൻറ്റെ വാർഷിക ഫീസ്. എന്നിരുന്നാലും ഈ കാർഡ് എല്ലാവർക്കും ഒരുപോലെ ലഭ്യമല്ല. 12 ലക്ഷമോ അതിൽ കൂടുതലോ വാർഷിക വരുമാനം ഉള്ളവർക്കാണ് ഈ കാർഡ് ലഭിക്കുക.

3. എച്ച്ഡിഎഫ്സി ബാങ്ക് ഡൈനേഴ്സ് ക്ലബ്ബ് കാർഡ്

23.88 ശതമാനമാണ് ഈ കാർഡിൻറ്റെ വാർഷിക പലിശ നിരക്ക്. മറ്റ് ക്രെഡിറ്റ് കാർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് ഡൈനേഴ്സ് ക്ലബ്ബ് കാർഡിൻറ്റെ വാർഷിക ഫീസ് വളരെ കുറവാണ്. 2500 രൂപയും ജിഎസ്ടിയുമാണ് കാർഡിൻറ്റെ വാർഷിക ഫീസ്. എന്നിരുന്നാലും ഈ കാർഡ് എല്ലാവർക്കും ഒരുപോലെ ലഭ്യമല്ല.

4. യെസ് ഫസ്റ്റ് എക്സ്ക്ലൂസീവ് ക്രെഡിറ്റ് കാർഡ്

കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന മറ്റൊരു ക്രെഡിറ്റ് കാർഡാണ് യെസ് ബാങ്കിൻറ്റെ യെസ് ഫസ്റ്റ് എക്സ്ക്ലൂസീവ് ക്രെഡിറ്റ് കാർഡ്. 23.88 ശതമാനമാണ് ഈ ക്രെഡിറ്റ് കാർഡിൻറ്റെ പ്രതിവർഷ പലിശനിരക്ക്. പ്രതിമാസം ഇത് 1.99 ശതമാനമാണ്. കാർഡിൻറ്റെ വാർഷിക ഫീസ് 10000 രൂപയാണ്. അൺലിമിറ്റഡ് ലോഞ്ച് ആക്സസിന് പുറമേ 10 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയും കാർഡ് ഹോൾഡർക്ക് ലഭ്യമാണ്.

5. ആക്സിസ് ബാങ്ക് വിസ്താര ഇൻഫിനിറ്റ് ക്രെഡിറ്റ് കാർഡ്

കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മറ്റൊരു ക്രെഡിറ്റ് കാർഡാണ് ആക്സിസ് ബാങ്ക് വിസ്താര ഇൻഫിനിറ്റ് ക്രെഡിറ്റ് കാർഡ്. 2.95 ശതമാനമാണ് കാർഡിൻറ്റെ പ്രതിമാസ പലിശ നിരക്ക്. വിപണിയിലെ മറ്റ് ക്രെഡിറ്റ് കാർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറഞ്ഞ പലിശ നിരക്കാണ്. 10000 രൂപയും ജിഎസ്ടിയുമാണ് കാർഡിൻറ്റെ വാർഷിക ഫീസ്.

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്