Advertisement

ക്രിപ്റ്റോകറൻസി നിക്ഷേപം , ഈ ഫീസുകൾ അറിഞ്ഞിരിക്കുക

ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ വിവിധ തരം ഫീസുകൾ നൽകുന്നതുപോലെ ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കുന്നതിനും വിവിധ നിരക്കുകൾ ബാധകമാണ്. ക്രിപ്റ്റോകറൻസിിൽ നിക്ഷേപിക്കാൻ നിങ്ങൾക്കു പദ്ധതി ഉണ്ടെങ്കിൽ നിർബന്ധമായും ഈ ഫീസുകളെക്കുറിച്ചു നിങ്ങളും അറിഞ്ഞിരിക്കണം.

Advertisement

എന്താണ് ക്രിപ്റ്റോകറൻസി ?

ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വെർച്വൽ കറൻസികൾ അല്ലെങ്കിൽ നാണയങ്ങൾ ആണ് ക്രിപ്റ്റോകറൻസി. വളരെ സങ്കീർണമായ പ്രോഗ്രാമുകളിലൂടെ ആണ് ക്രിപ്റ്റോകറൻസി രൂപീകരിച്ചിരിക്കുന്നത്. ബിറ്റ് കോയിൻ, റിപ്പിൾ, ഇതേറിയം, സ്റ്റെല്ലർ, ലൈറ്റ് കോയിൻ തുടങ്ങിയവയാണ് പ്രധാന ക്രിപ്റ്റോകറൻസികൾ. ഇതിൽ ഏറ്റവും കൂടുതൽ മൂല്യമേറിയതും ജനപ്രീയവും ബിറ്റ്കോയിനാണ്.

കമ്പനികളുടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതു പോലെ തന്നെയാണ് ക്രിപ്റ്റോകറൻസികളും. കുറഞ്ഞ വിലയ്ക്ക് കറൻസി വാങ്ങുകയും വില ഉയരുമ്പോൾ അതു വിറ്റ് ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. ഡിമാൻഡും സപ്ലെയുമാണ് കറൻസിയുടെ വില നിശ്ചയിക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് പോലെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് വഴിയാണ് കറൻസികൾ വാങ്ങുന്നതും വിൽക്കുന്നതും. ഇങ്ങനെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് വഴി ട്രേഡ് നടത്തുമ്പോൾ ചില ഫീസുകളും നൽകേണ്ടതുണ്ട്. പ്രധാനമായും മൂന്നു തരത്തിലുള്ള ഫീസുകളാണ് നിങ്ങൾ നൽകേണ്ടത്. എക്സ്ചേഞ്ച് നിരക്ക്, നെറ്റ് വർക്ക് ഫീസ്, വാലറ്റ് ചാർജ് എന്നിവയാണിവ.

എക്സ്ചേഞ്ച് നിരക്ക്

ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്നവർ ഏറ്റവും ആദ്യം അറിഞ്ഞിരിക്കേണ്ട ഒരു നിരക്കാണിത്. ക്രിപ്റ്റോകറൻസികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ എക്സ്ചേഞ്ചുകൾ ഈടാക്കുന്ന ഫീസാണിത്. എക്സ്ചേഞ്ചുകളുടെ ഒരു പ്രധാന വരുമാന മാർഗ്ഗമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക എക്സ്ചേഞ്ചുകളും ഒരു നിശ്ചിത നിരക്കിലാണ് ഈ ചാർജ് ഈടാക്കുന്നത്. എന്നാൽ ചില എക്സ്ചേഞ്ചുകളിൽ ഈ നിരക്കിന് മാറ്റം വന്നേക്കാം. നിക്ഷേപം നടത്തുന്നതിനു മുമ്പ് എക്സ്ചേഞ്ച് നിരക്കു കുറഞ്ഞ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നിങ്ങൾ ക്രിപ്റ്റോകറൻസികൾ സ്ഥിരമായി വാങ്ങുകയും അല്ലെങ്കിൽ കൂടുതൽ നാൾ കറൻസി കൈവശം വയ്ക്കുകയും ചെയ്യുന്ന ഒരാളാണെങ്കിൽ എക്സ്ചേഞ്ച് നിരക്കുകളിൽ ചിലപ്പോൾ ഇളവുകൾ ലഭിച്ചേക്കാം.

നെറ്റ് വർക്ക് ഫീസ്

ക്രിപ്റ്റോ കറൻസി മൈനിംഗ് നടത്തുന്നവർക്കു നൽകുന്ന ഫീസ് ആണിത്. നിങ്ങൾ നടത്തുന്ന കറൻസി ഇടപാടുകൾ ബ്ലോക്ക്ചെയിനിൽ ഉൾപ്പെടുത്തുന്ന കമ്പ്യൂട്ടർ വിദഗ്ധരാണിവർ. നിങ്ങൾ വാങ്ങുന്ന കറൻസികളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഇവരാണ്. അതുകൊണ്ട് തന്നെ ക്രിപ്റ്റോകറൻസി ഇടപാടുകളിൽ ഇവരുടെ പങ്ക് വളരെ വലുതാണ്. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾക്ക് നെറ്റ് വർക്ക് ഫീസുമായി നേരിട്ട് ബന്ധമൊന്നുമില്ല. ക്രിപ്റ്റോകറൻസിയുടെ ഡിമാൻഡ് ആണ് ഈ ഫീസ് നിശ്ചയിക്കുന്നത്. വിപണിയിൽ ഒരു ക്രിപ്റ്റോകറൻസിയുടെ ഡിമാൻഡ് ഉയരുകയാണെങ്കിൽ ആ കറൻസിയുമായി ബന്ധപ്പെട്ടവർക്കുള്ള നെറ്റ് വർക്ക് ഫീസും കൂടും.

എക്സ്ചേഞ്ച് വഴി ക്രിപ്റ്റോകറൻസി വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഈ ഫീസ് മുൻകൂട്ടി നിശ്ചയിക്കുവാൻ സാധിക്കുകയില്ല. ഇടപാടുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഉപഭോക്താക്കൾക്കായി എക്സ്ചേഞ്ചുകൾ തന്നെ ഈ ഫീസ് നിശ്ചയിക്കും. എന്നാൽ ക്രിപ്റ്റോകറൻസി വാങ്ങുന്നതിനായി തേർഡ് പാട്ടി വാലറ്റുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഈ നിരക്ക് മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കും.

വാലറ്റ് ചാർജ്

നിങ്ങൾ വാങ്ങുന്ന ക്രിപ്റ്റോകറൻസികൾ സൂക്ഷിച്ചു വയ്ക്കാൻ ഒരു ഡിജിറ്റൽ വാലറ്റ് ആവശ്യമാണ്. നിങ്ങൾ ക്രിപ്റ്റോകറൻസികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ അത് കാണപ്പെടുന്നത് ഈ ഡിജിറ്റൽ വാലറ്റിൽ ആയിരിക്കും. ബാങ്ക് അക്കൌണ്ടുകൾ പോലെ തന്നെ ആണ് ഡിജിറ്റൽ വാലറ്റുകളും. വിവധ തരത്തിലുള്ള ക്രിപ്റ്റോകറൻസികൾ ഒരു വാലറ്റിൽ തന്നെ സൂക്ഷിക്കുന്നതിന് എക്സ്ചേഞ്ചുകൾ അനുമതി നൽകാറുണ്ട്. സാധാരണ ക്രിപ്റ്റ്കറൻസികൾ വാങ്ങി ഇത്തരം വാലറ്റുകളിൽ സൂക്ഷിക്കുന്നതിന് ഫീസുകളൊന്നും ഈടാക്കാറില്ല. എന്നാൽ കറൻസികൾ വിൽക്കുന്ന സമയത്ത് വാലറ്റ് ചാർജ് നൽകേണ്ടിവരും. ഇത്തരം വാലറ്റുകൾ വഴി ബില്ലുകൾ അടയ്ക്കുന്നതിനുള്ള സൌകര്യവും ഇപ്പോൾ പല എക്സ്ചേഞ്ചുകളും നൽകുന്നുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്