Advertisement

ഇലക്ട്രിക്ക് കാർ ഇൻഷുറൻസ് പോളിസികൾക്ക് സാധാരണ കാർ ഇൻഷുറൻസ് പോളിസികളെക്കാൾ വില കുറവാണോ?

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപനയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ മോഡലുകൾ പുറത്തിറങ്ങുകയും വില കുറയുകയും ചെയ്യുന്നതാണ് വിൽപന വർദ്ധനവിൻറ്റെ പ്രധാന കാരണം. ബാറ്ററി ഇലട്രിക്ക് വാഹനങ്ങൾ, പ്ലഗ് – ഇൻ ഹൈബ്രിഡ് ഇലട്രിക്ക് വാഹനങ്ങൾ, ഹൈബ്രിട് ഇലട്രിക് വാഹനങ്ങൾ എന്നിങ്ങനെ മൂന്ന് തരം ഇലട്രിക്ക് വാഹനങ്ങളാണ് ഇന്ന് വിപണിയിലുള്ളത്. മറ്റേതൊരു വാഹനത്തെയും പോലെ തന്നെ ഇലക്ട്രിക്ക് വാഹനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്.

Advertisement

എന്താണ് കാർ ഇൻഷുറൻസ് പോളിസി

ഒരു വാഹനത്തിന് അപകടമുണ്ടാകുമ്പോൾ ആവശ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നവയാണ് കാർ ഇൻഷുറൻസ് പോളിസികൾ. അപകടങ്ങൾക്ക് പുറമേ പ്രകൃതിദുരന്തങ്ങൾ, അക്രമ പ്രവർത്തനങ്ങൾ, മോഷണം എന്നിവയ്ക്കും ഇൻഷുറൻസ് പോളിസികൾ കവർ നൽകുന്നുണ്ട് .മോട്ടോർ വെഹിക്കിൾ ആക്ട് 1988 പ്രകാരം പൊതു റോഡുകളിൽ വാഹനം ഓടിക്കുന്നതിന് കുറഞ്ഞത് ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. കാർ അപകടത്തെ തുടർന്ന് ഉണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങൾക്കും ഇന്ന് ഇൻഷുറൻസ് കവറേജ് ലഭിക്കും. പ്രധാനമായും രണ്ട് തരം കാർ ഇൻഷുറൻസ് പോളിസികളാണ് ഇന്ന് നിലവിലുള്ളത് കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസിയും, തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസിയും. കാറുകൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി നിർബന്ധമായും വേണമെന്നാണ് നമ്മുടെ നിയമം അനുശാസിക്കുന്നത്. ദൌർഭാഗ്യകരമായ അപകടങ്ങളിൽ വഴിയാത്രക്കാർക്കും, മറ്റ് കാർ യാത്രക്കാർക്കും സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകാൻ സഹായിക്കുന്നവയാണ് തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസികൾ. എന്നാൽ തേർഡ് പാർട്ടി പരിരക്ഷയ്ക്ക് ഒപ്പം സ്വന്തം വാഹനത്തിനും ഇൻഷുറൻസ് കവറേജ് നൽകുന്നവയാണ് കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസികൾ.ഡീസൽ കാറുകളെയും പെട്രോൾ കാറുകളെയും അപേക്ഷിച്ച് ഇലക്ട്രാണിക്ക് കാറുകളുടെ പ്രീമിയം 10 – 15 ശതമാനം കുറവാണ്. നിലവിൽ 65 (kw) കവിയുന്ന ഒരു ഇലക്ട്രിക്ക് വാഹനത്തിൻറ്റെ ഇൻഷുറൻസ് പ്രീമിയം 6700 രൂപയാണ്. 30 – 65 (kw) ഇലട്രിക്ക് വാഹനങ്ങൾക്ക് 2700 രൂപയും, 100 – 1500 സിസി വാഹനത്തിന് 3211 രൂപയുമാണ് തേർഡ് പാർട്ടി പ്രീമിയങ്ങൾ.

ഇലട്രിക്ക് വാഹനങ്ങൾക്ക് ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടതിൻറ്റെ ആവശ്യകത എന്താണെന്ന് നോക്കാം

1. തേർഡ് പാർട്ടി ഇൻഷുറൻസ്

നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ വഴിയാത്രക്കാർക്കും, മറ്റ് കാർ യാത്രക്കാർക്കും സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകാൻ സഹായിക്കുന്നവയാണ് തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസികൾ.

2. പിഴകൾ ഒഴിവാക്കുക

നിങ്ങളുടെ ഇലക്ട്രോണിക്ക് വാഹനത്തിന് നിയമം അനുശാസിക്കുന്ന തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുന്നത് വഴി ഇൻഷുറൻസുമായി ബന്ധപ്പെട്ട പിഴകളിൽ നിന്ന് ഒഴിവാകാൻ സാധിക്കും.

3. ചിലവേറിയ റിപ്പയർ ബില്ലുകൾ ഒഴിവാക്കുക

നിങ്ങളുടെ വാഹനത്തിന് ഇൻഷുറൻസ് കവറേജ് ഉള്ളതിനാൽ അപകടങ്ങൾ , പ്രകൃതിദുരന്തങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന ചിലവേറിയ റിപ്പയർ ബില്ലുകൾ നേരിടാൻ നിങ്ങളെ സഹായിക്കും.

4. പേഴ്സണൽ ആക്സിഡൻറ്റൽ കവർ

നിയമം അനുശാസിക്കുന്ന പേഴിസണൽ ആക്സിഡൻറ്റൽ കവർ ഉപയോഗിച്ച് അപകടം മൂലം ഉണ്ടാകുന്ന ആകസ്മിക മരണം, ശാരീരിക പരുക്കുകൾ, ഭാഗിക/ മൊത്ത വൈകല്യം തുടങ്ങിയ നഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

കുതിച്ചുയരുന്ന ഇന്ധന വിലയാണ് ശരിക്കും ഇലട്രോണിക് കാറുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നത്. വായു മലിനീകരണം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും ഇലട്രാണിക്ക് കാറുകൾക്ക് സാധിക്കുമെന്നതും ഇവയുടെ ഉപയോഗം വർദ്ധിക്കാൻ കാരണമാകുന്നു. ഇലട്രിക്ക് കാറുകൾ വാങ്ങുമ്പോൾ നിർബന്ധമായും ഇൻഷുറൻസ് പോളിസിയും വാങ്ങാൻ ശ്രദ്ധിക്കുക. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ് എന്നതിലുപരി ഒരു ചെറിയ പ്രീമിയം അടയ്ക്കുന്നത് വഴി ഭാവിയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ നിന്നും പരിരക്ഷ നേടാനും നിങ്ങളെ സഹായിക്കും.

Money Malayalam

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്