Advertisement

മുതിർന്ന പൌരന്മാർക്കായ് ആരോഗ്യ ഇൻഷുറൻസ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മുതിർന്ന പൌരന്മാർക്ക് രണ്ട് തരം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. ആദ്യത്തെ 65 വയസ്സ് വരെ പ്രായപരിധിയിലുള്ളവർക്ക് ഉള്ള സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പോളിസികളാണ്. ഇവ ചിലവേറിയതാണെങ്കിലും വിശാലമായ കവറേജ് നൽകുന്നതാണ്. രണ്ടാമത്തേത്, സീനിയർ സിറ്റിസൺ സ്പെസിഫിക് പ്ലാനുകളാണ്. ഇവ താരതമ്യേനേ ചിലവ് കുറഞ്ഞയവയാണ്.

Advertisement

മുതിർന്ന് പൌരന്മാർക്കായ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം

1. പ്രായപരിധി

മിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസികളും 60-80 വയസ്സ് വരെ ഇൻഷുറൻസ് കവറേജ് വാഗ്ദാനം ചെയ്യുന്നവയാണ്. എന്നിരുന്നാലും ഒട്ടുമിക്ക ഇൻഷുറൻസ് പോളിസികൾക്കും പ്രവേശന പ്രായപരിധി ബാധകമാണ്. മുതിർന്ന പൌരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ പ്രായം ബാധകമല്ലാത്ത പോളിസികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പ്രായവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കാൻ നേരത്തെ തന്നെ പോളിസികൾ എടുക്കാനും ശ്രദ്ധിക്കുക.

2. കാത്തിരിപ്പ് കാലയളവ്

രണ്ട് മുതൽ നാല് വർഷം വരെയുള്ള കാത്തിരിപ്പ് കാലയളവ് ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ ബാധകമാണ്. ഈ കാലയളവിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് പൊതുവേ ഇൻഷുറൻസ് കവറേജ് ലഭ്യമല്ല. അതുക്കൊണ്ട് തന്നെ മുതിർന്ന പൌരന്മാർക്കായി പോളിസികൾ എടുക്കുമ്പോൾ കാത്തിരിപ്പ് കാലയളവിനെപ്പറ്റി കൃത്യമായി അന്വേഷിച്ച് ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലയളവുള്ള പോളിസികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

3. ഒഴിവാക്കലുകൾ

മുതിർന്ന പൌരന്മാർക്കായുള്ള പല ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് കീഴിലും പരിരക്ഷ ലഭിക്കാത്ത രോഗങ്ങളോ, ആശുപത്രി ചിലവുകളോ ഉണ്ടാവാം. ഇത്തരം ഒഴിവാക്കലുകളെക്കുറിച്ച് പോളിസി എടുക്കുമ്പോൾ തന്നെ അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതൽ പരിരക്ഷ നൽകുന്ന പോളിസികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.

4. കോ-പേയ്മെൻറ്റ്

എല്ലാ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് കീഴിലും കോ-പേയ്മെൻറ്റ് ക്ലോസ് ബാധകമാണ്. കോ-പേയ്മെൻറ്റ് ക്ലോസ് പ്രകാരം ആശുപത്രി ചിലവുകളുടെ നിശ്ചിത ശതമാനം ഇൻഷ്വർ ചെയ്ത വ്യക്തി വഹിക്കേണ്ടതാണ്. പോളിസി വാങ്ങുന്ന സമയത്ത് തന്നെ ഈ തുക നിശ്ചയിക്കുന്നതാണ്. ക്ലെയിമിൻറ്റെ 20 മുതൽ 50 ശതമാനം വരെയാണ് കോ-പേയ്മെൻറ്റായി നിശ്ചയിക്കുന്നത്. പോളിസി എടുക്കുമ്പോൾ തന്നെ കോ-പേയ്മെൻറ്റ് ക്ലോസ് ഇല്ലാത്തതോ അഥവാ കോ-പേയ്മെൻറ്റ് കുറഞ്ഞ പോളിസികളോ വാങ്ങാൻ ശ്രദ്ധിക്കുക.

5. മെഡിക്കൽ പരിശോധനകൾ

മുതിർന്ന പൌരന്മാർക്കായ് ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ ചില ഇൻഷുറൻസ് കമ്പനികൾക്ക് കീഴിൽ മെഡിക്കൽ പരിശോധനകൾ നിർബന്ധമാണ്. എന്നാൽ ഇത്തരം മെഡിക്കൽ ടെസ്റ്റുകളുടെ ചിലവ് ഇൻഷുറൻസ് കമ്പനികൾ പൂർണ്ണമായി വഹിക്കണമെന്നില്ല. അതുക്കൊണ്ട് തന്നെ പരിശോധനകൾക്ക് മുമ്പ് തന്നെ ചിലവുകളെക്കുറിച്ച് ഇൻഷുറൻസ് കമ്പനിയുമായി ശരിയായ ധാരണയിൽ എത്തുക.

6. ഹോസ്പിറ്റലൈസേഷൻ

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതിന് പോളിസി ഹോൾഡർ റീഇംബേഴ്സ്മെൻറ്റ് സമർപ്പിക്കേണ്ടതാണ്. സാധാരണഗതിയിൽ ഹോസ്പിറ്റലൈസേഷന് മുമ്പ് 30-40 ദിവസം വരെയും പോസ്റ്റ് ഹോസ്പിറ്റലൈസേഷന് 60-90 ദിവസം വരെയുമാണ് ഇൻഷുറൻസ് കവറേജ് ലഭിക്കുന്നത്. എന്നാൽ മുതിർന്ന പൌരന്മാരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ കാര്യത്തിൽ ഈ കാലയളവിൽ വ്യത്യാസമുണ്ട്. പോളിസി എടുക്കുമ്പോൾ തന്നെ ഇവ കൃത്യമായി ചോദിച്ച് മനസ്സിലാക്കാൻ ശ്രദ്ധിക്കുക.

7 . ഡേ-കെയർ ക്ലെയിമുകളുടെ എണ്ണം

മുതിർന്ന പൌരന്മാർക്കായുള്ള മിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസികളിലും ഡേ-കെയർ ക്ലെയിമുകൾ ലഭ്യമാണ്. എന്നിരുന്നാലും ക്ലെയിമുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകാം. അതുക്കൊണ്ട് തന്നെ പോളിസികൾ വാങ്ങുമ്പോൾ തന്നെ ഡേ-കെയർ ക്ലെയിമുകളുടെ എണ്ണവും കൃത്യമായി മനസ്സിലാക്കാൻ ശ്രദ്ധിക്കുക.

Via Tips for buying health plans for senior citizens

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്