Advertisement

ഓല ഇലട്രിക്ക് സ്കൂട്ടർ വാങ്ങാൻ ഉദ്ധേശിക്കുകയാണോ? എങ്കിൽ ഏത് തരം ഇൻഷുറൻസ് പോളിസിയാണ് എടുക്കേണ്ടത്?

കുതിച്ചുയരുന്ന ഇന്ധന വില ഇപ്പോൾ ഇലട്രോണിക് വാഹനങ്ങളുടെ ഉപയോഗവും വർദ്ധിപ്പിച്ചിരിക്കുകയാണ്. ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഓല ഇലട്രോണിക് സ്കൂട്ടറുകൾ അവതരിപ്പിച്ചു. ജൂലൈ അവസാനത്തോടെ ആണ് ഓല ഇലട്രിക് സ്കൂട്ടറിൻറ്റെ ബുക്കിംങ് ആരംഭിച്ചത്. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം പേരായിരുന്നു ഓല ഇലട്രിക് സ്കൂട്ടർ ഓൺലൈനായി ബുക്ക് ചെയ്തത്. 499 രൂപ നൽകി ഓല സ്കൂട്ടർ ബുക്ക് ചെയ്യാൻ സാധിക്കും. ബുക്ക് ചെയ്യുന്നവർക്ക് സ്കൂട്ടർ നേരിട്ട് വീട്ടിൽ ഡെലിവറി ചെയ്യുന്നതുമാണ്. വാഹനം വാങ്ങാൻ സാധിക്കാത്തവർക്ക് തുക തിരികെ നൽകുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സ്കൂട്ടർ ഒഫീഷ്യലി അവതരിപ്പിച്ചിരുന്നു .10 കളർ ഓപ്ഷനുകളിൽ ഓല സ്കൂട്ടർ ലഭ്യമാണ്.

Advertisement

ഇലട്രോണിക്ക് സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും ഉപയോഗം വർദ്ധിച്ച് വരുന്ന ഈ കാലത്ത് അവ ഇൻഷ്വർ ചെയ്യേണ്ടതും ആവശ്യമാണ്. ബൈക്കിൻറ്റെ പ്രധാന ഘടകമായ ബാറ്ററി ഉൾപ്പെടെ സമഗ്രമായ കവറേജ് നൽകുന്ന ഇൻഷുറൻസ് പോളിസികൾ ഇപ്പോൾ ലഭ്യമാണ്. സാധാരണ നോൺ – ഇലട്രിക്ക് ഇരുചക്രവാഹനങ്ങൾക്ക് ലഭ്യമായ മോട്ടോർ ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ ഇപ്പോൾ ഇലട്രിക് ബൈക്കുകളും സ്കൂട്ടറുകളും ഇൻഷ്വർ ചെയ്യാവുന്നതാണ്. 1988 ലെ മോട്ടോർ വാഹന നിയമം അനുസരിച്ച് എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് കവറേജ് നിർബന്ധമാണ്.

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ്?

നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ വഴിയാത്രകാർക്കും മറ്റ് വാഹന യാത്രക്കാർക്കും സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകാൻ സഹായിക്കുന്നവയാണ് തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസികൾ. ഒരു പുതിയ ഇലട്രിക് സ്കൂട്ടറിന് നിർബന്ധമായും 5 വർഷത്തേക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കേണ്ടതാണ്. നിങ്ങളുടെ ഇലട്രോണിക്ക് വാഹനത്തിന് നിയമം അനുശാസിക്കുന്ന തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുന്നത് വഴി ഇൻഷുറൻസുമായി ബന്ധപ്പെട്ട പിഴകളിൽ നിന്നും ഒഴിവാകാൻ സാധിക്കുന്നതാണ്. കൂടാതെ പ്രകൃതിദുരന്തങ്ങൾ, അക്രമ പ്രവർത്തനങ്ങൾ, മോഷണം എന്നിവ മൂലം ഉണ്ടാകുന്ന ചിലവേറിയ റിപ്പയർ ബില്ലുകളും നേരിടാൻ സഹായിക്കുകയും ചെയ്യും.

ഏതൊക്കെ സന്ദർഭങ്ങളിലാണ് തേർഡ് പാർട്ടി ഇൻഷുറൻസ് കവറേജ് ലഭിക്കുന്നതെന്ന് നോക്കാം

 ഇലട്രാണിക്ക് വാഹനം ഒരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്നുവെങ്കിൽ
 ഇൻഷ്വർ ചെയ്ത സ്കൂട്ടർ മൂലം ഒരു വ്യക്തിക്ക് ശാരീരിക പരിക്കേൽക്കുകയാണെങ്കിൽ
 ഇൻഷ്വർ ചെയത സ്കൂട്ടർ മൂലം തേർഡ് പാർട്ടിയുടെ സ്വത്തിന് എന്തെങ്കിലും നാശനഷ്ടം സംഭവിക്കുകയാണെങ്കിൽ

ഇൻഷ്വർ ചെയത സ്കൂട്ടർ മൂലം തേർഡ് പാർട്ടിയുടെ സ്വത്തിനോ വസ്തുകൾക്കോ എന്തെങ്കിലും നാശനഷ്ടം സംഭവിക്കുകയാണെങ്കിൽ പരമാവധി 7.5 ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജ് ലഭ്യമാണ്. എന്നാൽ ഇൻഷ്വർ ചെയ്ത സ്കൂട്ടർ മൂലം തേർഡ് പാർട്ടി മരണപ്പെടുകയോ ശാരീരിക പരിക്കുകൾ ഉണ്ടാവുകയോ ചെയ്താൽ ലഭിക്കുന്ന ഇൻഷുറൻസ് കവറിന് പരിധിയില്ല.

ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങിക്കുമ്പോൾ തീർച്ചയായും അവയ്ക്ക് ഇൻഷുറൻസും എടുക്കാൻ ശ്രദ്ധിക്കുക. കാരണം ഇത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളുടെ വാഹനം മൂലം തേർഡ് പാർട്ടികൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പരിരക്ഷ നൽകുന്നതാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്