Advertisement

ബാങ്ക് തകർന്നാൽ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഇനി വേഗത്തിൽ

നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ 1 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയായി 2020 കേന്ദ്ര ബഡ്ജറ്റിൽ ഉയർത്തിയിരുന്നു .മുൻപ് 1 ലക്ഷം രൂപ വരെ ഉള്ള നിക്ഷേപങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നത്.ഒന്നിൽ കൂടുതൽ ബാങ്കിൽ നിക്ഷേപം നടത്തിയാലും ഈ ഇൻഷുറൻസിന് അർഹരാണ്. ഓരോ ബാങ്കിലെയും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് ഇൻഷുറൻസ് സുരക്ഷ ലഭിക്കുക.ബാങ്ക് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ആശ്വാസം ആണ്. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻറ്റി കോർപറേഷൻ ആക്ട് അനുസരിച്ചാണ് ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ബാങ്ക് പൂട്ടിപ്പോയാൽ നിക്ഷേപകൻറ്റെ 5 ലക്ഷം രൂപ വരെ ഈ സ്കീമിലൂടെ തിരികെ ലഭിക്കും. സ്വകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ഇന്ത്യയിലെ വിദേശ ബാങ്കുകളുടെ ശാഖകൾ തുടങ്ങി ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും ഈ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്നു.

Advertisement

ഒരു ബാങ്കിൻറ്റെ വിവിധ ശാഖകളിൽ നിക്ഷേപം നടത്തിയാലും പരമാവധി ലഭിക്കുന്ന ഇൻഷുറൻസ് തുക 5 ലക്ഷം രൂപ ആയിരിക്കും. അതുകൊണ്ട് ഒരു ബാങ്കിൽ തന്നെ നിക്ഷേപങ്ങൾ നടത്താതെ പല ബാങ്കുകളിലായി നിക്ഷേപിക്കുക. ഒരു ബാങ്കിൽ പരമാവധി നിക്ഷേപം 5 ലക്ഷം രൂപയായി കുറക്കുക.

മുൻപ് നിക്ഷേപകർക്ക് ഈ തുക ലഭിക്കണമെങ്കിൽ നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമായിരുന്നു. ചിലപ്പോൾ വർഷങ്ങൾ തന്നെ എടുത്തേക്കുമായിരുന്നു. എന്നാൽ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകുമെന്നാണ് ഈ വർഷത്തെ ബജറ്റിൽ പറഞ്ഞിരിക്കുന്നത്. ബാങ്ക് പ്രതിസന്ധിയിലായാൽ ഉടന്‍ നിക്ഷേപകന് പണം ലഭിക്കാനുള്ള നടപടികൾ ഉണ്ടാകും.ഇതിനായി ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ആക്ട്-1961 ല്‍ ഭേദഗതി കൊണ്ട് വരും

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്