Advertisement

ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്

2018 ഒക്ടോബറിലാണ് ഐസിഐസിഐ ബാങ്ക് ആമസോൺ പേയുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. ആമസോണിൽ ഷോപ്പിംങ് നടത്തുമ്പോൾ ആമസോൺ പ്രൈം മെമ്പറാണെങ്കിൽ 5% ക്യാഷ്ബാക്ക് ആണ് ഈ കാർഡിന്റെ പ്രധാന ആകർഷണം,പ്രീ അപ്പ്രൂവ്ഡ് ഉപഭോക്താക്കൾക്ക് 60 സെക്കൻഡിനുള്ളിൽ കാർഡ് അപ്പ്രൂവ് ആകുന്നു.കോൺടാക്ട് ലെസ്സ് പേയ്മെൻറ്റ് സംവിധാനം കാർഡ് സപ്പോർട്ട് ചെയ്യുന്നുണ്ട് .ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് 20 മാസത്തിനുള്ളിൽ തന്നെ 1.4 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ് നിലവിലെ കണക്ക്.

Advertisement

ഇന്ത്യയിലെ 4 ദശലക്ഷത്തിലധികം ഷോപ്പുകളിൽ ഈ കാർഡ് ഉപയോഗിക്കാനാകും. ആമസോൺ ഇന്ത്യ ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴി കാർഡിന് അപേക്ഷിക്കാം. കാർഡിന് അപേക്ഷിക്കുന്നതിനോ, പുതുക്കുന്നതിനോ ഫീസില്ല. ഇതൊരു ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡ് ആണ് . ഈ കാർഡിന്റെ ഓഫറുകൾ നോക്കാം.

  • 5% ക്യാഷ്ബാക്ക് ആമസോൺ പ്രൈം അംഗങ്ങൾക്ക്
  • 3% ക്യാഷ്ബാക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ് ഇല്ലാത്തവർക്ക്
  • ഡിജിറ്റലായി പൂർത്തിയാക്കിയ വിഭാഗങ്ങളിലും, ഫിസിക്കൽ ഗിഫ്റ്റ് കാർഡുകളിലും 2% ക്യാഷ്ബാക്ക്
  • പാർട്ടണർ വ്യാപാരികളിൽ ആമസോൺ പേ വഴി പണമടക്കുമ്പോൾ 2% ക്യാഷ്ബാക്ക് ,
  • മറ്റെല്ലാ പേ മെന്റുകൾക്കും 1% ക്യാഷ്ബാക്ക്

എന്നിങ്ങനെയാണ് ഓഫറുകൾ. കാർഡിൻറ്റെ ബില്ലിങ് തീയതിക്ക് ശേഷം ഉപഭോക്താവിൻറ്റെ ആമസോൺ പേ ബാലൻസിലേക്ക് ക്യാഷ്ബാക്ക് പ്രതിമാസം ക്രെഡിറ്റ് ആകുന്നതാണ്. ഒരു റിവാർഡ് പോയിൻറ്റ് ഒരു രൂപയ്ക്ക് തുല്യമാണ്. ആമസോൺ ഡോട്ട് ഇന്നിൽ ലഭ്യമായ 160 ദശലക്ഷത്തിലധികം ഉൽപന്നങ്ങൾ വാങ്ങാൻ ഈ റിവാർഡ് ഉപയോഗിക്കാം.

ആമസോൺ കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ആയതിനാൽ ആമസോൺ ഷോപ്പിങ്ങിനു ആണ് കൂടുതൽ ഓഫറുകൾ. കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ പ്രതിവർഷം 999 രൂപയുടെ ആമസോൺ പ്രൈം മെമ്പർഷിപ്പ് ആവശ്യമാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്