Advertisement

ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രീമിയം തുക ഉയരും | 70 % വരെ വർദ്ധനവ്

ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രീമിയം തുക കുത്തനെ ഉയരും. റിസ്ക് പരിഗണിച്ച് ഒഴിവാക്കിയിരുന്നു പല അസുഖങ്ങളും ക്ലെയിം ചെയ്യാൻ സാധിക്കുന്നതോടെ പ്രീമിയം തുക കുത്തനെ ഉയർത്തി ഇൻഷുറൻസ് കമ്പനികൾ. വര്ഷം തോറുമുള്ള പ്രീമിയം തുകയുടെ 40 -70 ശതമാനം പ്രീമിയം വർധനയുണ്ടെന്നാണ് കണക്കു കൂട്ടൽ.

Advertisement

നിലവിലുള്ള പ്രീമിയത്തിലൂടെ റിസ്ക് കൂടിയ രോഗങ്ങൾ ഉൾപ്പെടുത്തി മുന്നോട്ട് പോകാനാവില്ലെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്. ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കൂടുതൽ പേരും ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ കൂടുതൽ താല്പര്യം കാണിക്കുന്നതും പ്രീമിയം തുക ഉയരാനുള്ള ഒരു കാരണമാണ്.

കൊവിഡ് 19ന് ഉൾപ്പെടെ തിമിര ശസ്ത്രക്രീയ, പാർക്കിൻസൺസ്,അൽഷിമേഴ്‌സ്, മുട്ട് മാറ്റിവയ്ക്കൽ തുടങ്ങി കമ്പനി മാറ്റി നിർത്തിയ പല രോഗങ്ങൾക്കും ഇപ്പോൾ ഇൻഷുറൻസ് ക്ലെയിം ചെയ്യാവുന്നതാണ്. ഡിപ്രഷൻ, ഓട്ടിസം, അൽഷിമേഴ്സ്, പാർക്കിൻസൺസ്, മാനസിക രോഗങ്ങൾ തുടങ്ങി നേരത്തെ പരിരക്ഷ ഇല്ലാതിരുന്ന മിക്ക രോഗങ്ങളും ഇപ്പോൾ പരിധിയിൽ വന്നിട്ടുണ്ട്. ഇവയെല്ലാം ഉൾപ്പെടുത്തിയതിനാൽ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം നേടിടേണ്ടി വരും.ഇക്കാരണങ്ങളാലാണ് ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പ്രീമിയം തുക കുത്തനെ ഉയർത്തിയത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്