Advertisement

ഹെൽത്ത് ഇൻഷുറൻസ് പോളിസി റിജെക്ട് ചെയ്താൽ എന്ത് ചെയ്യും | How to Deal with a Health Insurance Claim Rejection

How to Deal with a Health Insurance Claim Rejection

Advertisement

അനുദിനം ചികിത്സാ ചെലവുകൾ ഏറി വരുന്ന ഈ കാലത്ത് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ആവശ്യമാണ്. ചെറിയ ഒരു തുക ചിലവാക്കിയാൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന വലിയ ചിലവുകൾ ഒഴിവാക്കാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ നമ്മെ സഹായിക്കുന്നു. മരുന്ന്, കൺസൽട്ടേഷൻ ഫീ തുടങ്ങിയ ആശുപത്രി ചിലവുകളെല്ലാം ഉൾക്കൊള്ളുന്ന മെഡിക്ലെയിം പോളിസികൾ ഇന്ന് ലഭ്യമാണ്. എന്നിരുന്നാലും ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ നാം കുറച്ച് കാര്യങ്ങൾക്കൂടി ശ്രദ്ധിക്കണം. ഇൻഷുറൻസ് പോളിസി ഹോൾഡർമാർ സാധാരണ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് ഇൻഷുറൻസ് ക്ലെയിം നിരസിക്കൽ. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ക്ലെയിം തള്ളിക്കളയുകയോ അർഹമായ തുക അനുവദിക്കാതിരിക്കുകയോ ചെയ്താൽ പോളിസി ഹോൾഡർക്ക് പരാതി നൽകാനും ശരിയായ പരിഹാരം ലഭിക്കാനും അർഹതയുണ്ട്.

പരാതി പരിഹാരത്തിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങൾ സമർപ്പിച്ച ക്ലെയിം ഫോമിലെ പിശകുകൾ പരിശോധിച്ച് നോക്കുക എന്നതാണ്. പരിശോധിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം പരാതി പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാവുന്നതാണ്. കൂടാതെ ഒരു ഡോക്ടറുടെ സർട്ടിഫിക്കേറ്റും ആവശ്യമാണ്. ഡോക്ടർ നൽകുന്ന ചികിത്സാ റിപ്പോർട്ടുകളുടെയും പരിശോധനാ ഫലങ്ങളുടെയും കോപ്പികൾ കൈയിൽ സൂക്ഷിക്കേണ്ടതാണ്. ഓരോ തലത്തിലും പരാതികൾ സമർപ്പിക്കുമ്പോൾ ഡോക്ടറുടെ സാക്ഷ്യവും ആവശ്യമാണ്.

ഇൻഷുറൻസ് കമ്പനി

മതിയായ കാരണങ്ങൾ ഇല്ലാതെ ഇൻഷുറൻസ് ക്ലെയിം ലഭിക്കാതിരുന്നാൽ അതാത് ഇൻഷുറൻസ് കമ്പനിയുടെ പരാതി പരിഹാര ഉദ്യോഗസ്ഥന് പരാതി നൽകാം. ഓരോ സംസ്ഥാനത്തെയും പരാതികൾ പരിഹരിക്കുന്നതിന് റീജിയണൽ ഓഫീസ് തലത്തിൽ കമ്മറ്റികളുണ്ട്. ഇവയ്ക്ക് പുറമേ കേന്ദ്ര ഓഫീസ് തലത്തിലും അപ്പീൽ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്.

ഇൻഷുറൻസ് ഓംബുഡ്സ്മാൻ

കേരളത്തിനകത്ത് ഉണ്ടാകുന്ന പരാതികൾ കൊച്ചിയിൽ പ്രവർത്തിക്കുന്ന ഓംബുഡ്സ്മാന് നൽകാം. ഇ-മെയിൽ വഴിയും പരാതികൾ സമർപ്പിക്കാവുന്നതാണ്. ക്ലെയിം രേഖകളോടൊപ്പം ഇൻഷുറൻസ് കമ്പനികൾ നൽകിയ സ്വീകാര്യമല്ലാത്ത കാരണങ്ങളും കത്തുകളും ഇ-മെയിലിൽ ഉൾപ്പെടുത്തണം. ഇതിനുപുറമേ വീഡിയോ കോൾ വഴി ഓംബുഡ്സ്മാൻ നടത്തുന്ന വിചാരണകളിൽ പങ്കെടുത്ത് മതിയായ നഷ്ട പരിഹാരം ആവശ്യപ്പെടുകയും ചെയ്യാം. ഓംബുഡ്സ്മാൻ നൽകുന്ന പരിഹാരം സ്വീകാര്യമല്ലെങ്കിൽ ഉപഭോക്താവിന് ഉപഭോക്തൃ കോടതിയെ സമീപിക്കാം.

ഐആർഡിഎഐ

ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഇൻഷുറൻസ് കമ്പനികളും കേന്ദ്ര ഏജൻസിയായ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെൻറ്റ് അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ഐആർഡിഎഐയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അതുക്കൊണ്ട് മെഡിക്കൽ ക്ലെയിം സംബന്ധിച്ച പരാതികൾ ഐആർഡിഎഐയുടെ സമഗ്ര പരാതി പരിഹാര പോർട്ടലിൽ ഓൺലൈനായി സമർപ്പിച്ച് പരിഹാരം നേടാൻ ഉപഭോക്താവിന് സാധിക്കും. കൂടാതെ ടോൾ ഫ്രീ നമ്പറായ 155255 അല്ലെങ്കിൽ 1800 4254 732 എന്ന നമ്പറിലോ പരാതി അറിയിക്കാവുന്നതാണ്.

ഐജിഎംഎസ്

ഐആർഡിഎഐ ആരംഭിച്ച ഒരു പുതിയ സംയോജിത പരാതി പരിഹാര സംവിധാനമാണ് ഐജിഎംഎസ് അഥവാ ഇൻറ്റഗ്രേറ്റഡ് ഗ്രിവൻസ് മാനേജ്മെൻറ്റ് സിസ്റ്റം. നിങ്ങൾക്ക് ഈ സിസ്റ്റം ഉപയോഗിച്ച് പരാതികൾ രജിസ്റ്റർ ചെയ്യാനും പരിഹാരം കണ്ടെത്താനും സാധിക്കും.

എസ്ഐപികൾ മുടങ്ങിയാൽ പിഴ നൽകണോ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്