Advertisement

കടക്കെണിയിൽ അകപ്പെട്ടോ ? കടബാദ്ധ്യതയിൽ നിന്ന് രക്ഷപ്പെടാനുള്ള ചില വഴികളിതാ

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഈ അടുത്തിടെ പുറത്ത് വിട്ട കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയിൽ അകപ്പെട്ടിരിക്കുന്നത് മലയാളികളാണ്. വരുമാനത്തേക്കാൾ കൂടുതൽ ചിലവഴിക്കുന്നതാണ് കടബാധ്യതയിൽ അകപ്പെടുന്നതിൻറ്റെ പ്രധാന കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. വായ്പകൾ എടുക്കുന്നത് തെറ്റല്ല. എന്നിരുന്നാലും ശരിയായ പ്ലാൻ ഇല്ലാതെ വായ്പ എടുക്കുന്നതും കൃത്യസമയത്ത് അവ തിരിച്ചടയ്ക്കാതിരിക്കുന്നതും വലിയ കടബാധ്യതയിലേക്ക് നയിക്കും. അതുക്കൊണ്ട് തന്നെ കടക്കെണിയിൽ അകപ്പെടാതിരിക്കാനും കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനും നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം

Advertisement

വീട് വാങ്ങാൻ ഒരുങ്ങുകയാണോ ? നിർബന്ധമായും ഈ ചെലവുകളെക്കുറിച്ചു അറിഞ്ഞിരിക്കണം.

 

1. സാമ്പത്തിക ലക്ഷ്യം ഉണ്ടായിരിക്കുക

എപ്പോഴും ഒരു സാമ്പത്തിക ലക്ഷ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ്. സാമ്പത്തിക ലക്ഷ്യം നേടുന്നതിന് നേരത്തെ തന്നെ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. കൂടാതെ നിങ്ങളുടെ ജീവനും സ്വത്തിനും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനും ശ്രദ്ധിക്കുക. ഇത് വായ്പകളുടെ ഉപയോഗം കുറയ്ക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സഹായിക്കും.

2. വായ്പകൾ ഏകീകരിക്കുക

ഒരേ സമയം നിരവധി വായ്പകൾ കൈകാര്യം ചെയ്യുന്നതിലും കൂടുതൽ നല്ലത് വായ്പകൾ ഏകീകരിക്കുന്നതാണ്. വായ്പകൾ ഏകീകരിക്കുന്നത് വഴി ആകെ തിരിച്ചടയ്ക്കേണ്ട തുകയിലും പലിശയിലും കുറവ് ഉണ്ടായേക്കാം. അതായത് മുഴുവൻ കടവും വിലയിരുത്തി അതെല്ലാം തീർക്കാൻ കുറഞ്ഞ പലിശ നിരക്കിൽ പുതിയൊരു വായ്പ എടുത്തുക്കൊണ്ട് വായ്പകൾ ഏകീകരിച്ച് കടങ്ങൾ തീർക്കാം.

3. ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുക

ക്രെഡിറ്റ് കാർഡ് ബില്ലുകൾ എപ്പോഴും കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കുക. ഇത് കടബാധ്യത ഒഴിവാക്കാനും ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താനും സഹായിക്കും. ഭാഗികമായി ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നത് വലിയ കടബാധ്യതയിലേക്ക് നയിക്കുമെന്ന് മാത്രമല്ല ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

4. ബജറ്റ് തയ്യാറാക്കുക

വരവ് ചിലവുകൾക്ക് അനുസരിച്ച് ഒരു ശരിയായ ബജറ്റ് തയ്യാറാക്കുകയും അതിനനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് വഴി കടബാധ്യതകൾ ഒഴിവാക്കാവുന്നതാണ്. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി പണം നീക്കിവയ്ക്കുകയും അനാവശ്യ ചിലവുകൾ ഒഴിവാക്കുകയും ചെയ്യാൻ ബജറ്റിലൂടെ സാധിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഭാവി സുരക്ഷിതമാക്കാനും സഹായിക്കുകയും ചെയ്യും.

5. പുതിയ ബാധ്യതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക

വായ്പകൾ കൃത്യമായി തിരിച്ചടച്ച് കടബാധ്യത ഒഴിവാക്കുന്നതോടൊപ്പം പുതിയ വായ്പകൾ എടുക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക. കൂടാതെ ക്രെഡിറ്റ് കാർഡ് ഉപയോഗം നിയന്ത്രിക്കാനും ശ്രദ്ധിക്കണം.

6. അധിക ചിലവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക

വരുമാനത്തിൻറ്റെ ഒരു നിശ്ചിത ശതമാനം മാത്രം ചിലവഴിക്കാൻ ശ്രദ്ധിക്കുക. ബാക്കി തുക സേവിംങ്സായി നീക്കിവയ്ക്കുകയും ചെയ്യുക. കൂടാതെ അധിക ചിലവുകൾ എപ്പോഴും ഒഴിവാക്കുക.

7. ക്യാഷ് ഉപയോഗിക്കുക

പണമിടപാടുകൾക്ക് എപ്പോഴും കാർഡിന് പകരം ക്യാഷ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് പോലുള്ളവ ഉപയോഗിക്കാൻ സൌകര്യപ്രദമാണെങ്കിലും കടബാധ്യതയിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. അതുക്കൊണ്ട് തന്നെ പണം കൊടുത്ത് സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. കടക്കെണിയിൽ അകപ്പെടായിരിക്കാൻ ശരിയായ സാമ്പത്തിക അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് ചിലവുകൾ നിയന്ത്രിക്കുകയും അനാവശ്യ ചിലവുകൾ ഒഴിവാക്കുകയും ചെയ്യുക. ഇത് കടബാധ്യത ഒഴിവാക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാധിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്