Advertisement

നഷ്ട സാധ്യതകൾ കുറഞ്ഞ സർക്കാർ നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം

നഷ്ട സാധ്യതകൾ കുറഞ്ഞ സർക്കാർ നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം.നഷ്ടസാദ്ധ്യത കൂടിയ മ്യൂച്വൽ ഫണ്ടുകളെക്കാൾ സുരക്ഷിതത്വം ഉണ്ടെങ്കിലും ലഭിക്കുന്ന റിട്ടേൺ കുറവാണ് . സർക്കാർ നിക്ഷേപ പദ്ധതികൾക്കു പുറമേ ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതികളെയും ആശ്രയിക്കാം. മ്യൂച്വൽ ഫണ്ടുകളിൽ നിന്നു ലഭിക്കുന്ന അത്ര റിട്ടേൺ ലഭിച്ചില്ലെങ്കിലും ശ്രദ്ധയോടെ മികച്ച സ്കീമുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ കൂടുതൽ ലാഭം നേടാനാകും. സുകന്യ സമൃദ്ധി യോജന, കിസാൻ വികാസ് പത്ര, പബ്ലിക് പ്രൊവിഡൻറ്റ് ഫണ്ട് എന്നിവയാണ് ചില നിക്ഷേപ പദ്ധതികൾ.

Advertisement

സുകന്യ സമൃദ്ധി യോജന

പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് തുടങ്ങാവുന്ന ഒരു നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. നിലവിലെ സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നവയാണ് ഇവ. 7.6 ശതമാനം പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പരമാവധി രണ്ടു പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൌണ്ട് തുടങ്ങാവുന്നതാണ്.ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്ന മിനിമം തുക 1000 രൂപയിൽ നിന്ന് 250 രൂപയാക്കി സർക്കാർ നേരത്തെ കുറച്ചിരുന്നു. ഒരു വർഷം നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 1.5 ലക്ഷം രൂപയുമാണ്. പ്രതിദിനം 100 രൂപ വീതം നീക്കിവച്ചാൽ പോലും മാസം 3000 രൂപയോളം നിക്ഷേപിക്കാൻ സാധിക്കും.14 വർഷമാണ് ഈ നിക്ഷേപ പദ്ധതിയുടെ കാലാവധി. പെൺകുട്ടിക്ക് 21 വയസ്സാകുമ്പോൾ നിക്ഷേപ തുകയും പലിശയും തിരികെ ലഭിക്കും. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ ആവശ്യമെങ്കിൽ നിക്ഷേപ തുകയുടെ 50 ശതമാനം വരെ പിൻവലിക്കാവുന്നതാണ്. ഇത് അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കാം.

കിസാൻ വികാസ് പത്ര

നിക്ഷേപ തുക ഇരട്ടിയാക്കി വളർത്താൻ സഹായിക്കുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് കിസാൻ വികാസ് പത്ര. 124 മാസം കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം. 6.9 ശതമാനം ആണ് പലിശ നിരക്ക്. ഒറ്റത്തവണയായി തുക പദ്ധതിയിൽ നിക്ഷേപിക്കാം. ഉദാഹരണത്തിന് 1 ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ 124 മാസം കഴിയുമ്പോൾ നിങ്ങളുടെ നിക്ഷേപം 2 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും. എത്ര രൂപ വേണമെങ്കിലും ഈ പദ്ധതിക്കു കീഴിൽ നിക്ഷേപിക്കാം. നിക്ഷേപ തുകയ്ക്ക് പരിധി ഇല്ല.

പബ്ലിക് പ്രൊവിഡൻറ്റ് ഫണ്ട്

റിട്ടയർമെൻറ്റ് മുന്നിൽ കണ്ട് തുടങ്ങാവുന്ന നല്ലൊരു നിക്ഷേപ മാർഗ്ഗമാണ് പബ്ലിക് പ്രൊവിഡൻറ്റ് ഫണ്ടുകൾ. സർക്കാർ ജീവനക്കാർ അല്ലാത്തവർക്കും പദ്ധതിയിൽ അംഗങ്ങളാകാം. ഒരു വർഷം നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. 7.1 ശതമാനം ആണ് പലിശ നിരക്ക്. നികുതി ഇളവുകൾ ലഭിക്കുന്ന ഒരു സമ്പാദ്യ പദ്ധതി കൂടിയാണിത്. 15 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി. കാലാവധി പൂർത്തിയായി കഴിഞ്ഞാൽ 5 വർഷത്തേക്കു അക്കൌണ്ട് വീണ്ടും ദീർഘിപ്പിക്കാവുന്നതാണ്. പദ്ധതിയിൽ ചേർന്ന് അഞ്ചു വർഷം പൂർത്തിയായി കഴിഞ്ഞാൽ നിങ്ങളുടെ നിക്ഷേപം ഭാഗികമായി പിൻവലിക്കാനും സാധിക്കും. പ്രതിവർഷം 500 രൂപയെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കേണ്ടതുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്