Advertisement

എൽഐസി സരൾ പെൻഷൻ പദ്ധതി : ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12000 രൂപ നേടാം

2021 ജൂലൈ 1 ന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച പെൻഷൻ പദ്ധതിയാണ് എൽഐസി സരൾ പെൻഷൻ പദ്ധതി. നിക്ഷേപകർക്ക് മികച്ച ആദായം വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികൾ എൽഐസിക്കു കീഴിലുണ്ട്. അതിലൊന്നാണ് എൽഐസി സരൾ പെൻഷൻ പദ്ധതി. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് എൽഐസി സരൾ പെൻഷൻ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

Advertisement

ഒറ്റത്തവണ മാത്രം പ്രീമിയം അടച്ചുകൊണ്ട് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്ന ഒരു പദ്ധതിയാണിത്. ഇത് ഒരു ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാൻ ആണ്. അതുകൊണ്ട് തന്നെ പദ്ധതിയിൽ ചേർന്ന് ഉടൻതന്നെ നിങ്ങൾക്ക് പെൻഷൻ ലഭിച്ച് തുടങ്ങും. എൽഐസി സരൾ പെൻഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 40 വയസ്സാണ്. പരമാവധി പ്രായം 80 വയസ്സും.

പെൻഷൻ പ്ലാൻ

രണ്ട് തരത്തിലുള്ള ആന്വിറ്റി പ്ലാനുകളാണ് എൽഐസി ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.സിംഗിൾ ലൈഫും ജോയിൻറ്റ് ലൈഫും. പർച്ചേസ് വിലയുടെ 100 ശതമാനം നേട്ടവും ലഭിക്കുന്ന ആന്വിറ്റിയാണ് സിംഗിൾ ലൈഫ് ആന്വിറ്റി. ഈ പദ്ധതി പ്രാകാരം ഉപഭോക്താവിന് അയാൾ ജീവിച്ചിരിക്കുന്നതു വരെ പെൻഷൻ ലഭിക്കും. ഇനി ഉപഭോക്താവ് മരണപ്പെട്ടാൽ പർച്ചേസ് വിലയുടെ 100 ശതമാനവും നോമിനിക്ക് അല്ലെങ്കിൽ നിയമപരമായ അവകാശികൾക്ക് ലഭിക്കും.

മരണത്തിനു ശേഷം പർച്ചേസ് വിലയുടെ 100 ശതമാനവും രണ്ടാമത്തെ ഉടമക്ക് ലഭിക്കുന്ന ആന്വിറ്റിയാണ് ജോയിൻറ്റ് ലൈഫ് ലാസ്റ്റ് സർവൈവർ ആന്വിറ്റി. മാത്രമല്ല, മരണപ്പെട്ടയാളുടെ പങ്കാളി ജീവിച്ചിരുപ്പുണ്ട് എങ്കിൽ അവർ മരണപ്പെടുന്നതുവരെ അവർക്ക് പെൻഷൻ ലഭിക്കുകയും ചെയ്യും. ഇനി രണ്ടു പേരും മരണപ്പെടുകയാണെങ്കിൽ പർച്ചേസ് വിലയുടെ 100 ശതമാനം നേട്ടവും നോമിനിക്ക് അല്ലെങ്കിൽ നിയമപരമായ അവകാശികൾക്ക് ലഭിക്കും.

ഈ രണ്ട് ആന്വിറ്റി പ്ലാനുകളിൽ നിന്നും ഇഷ്ടമുള്ളത് ഉപഭോക്താവിന് തന്നെ തിരഞ്ഞെടുക്കാം. എന്നാൽ ഒരിക്കൽ ഒരു ആന്വിറ്റി പ്ലാൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നീട് അത് മാറ്റുവാൻ സാധിക്കുകയില്ല. അതുപോലെ തന്നെ ആന്വിറ്റി പേയ്മൻറ്റ് രീതിയും ഉപഭോക്താവിന് തന്നെ തീരുമാനിക്കാം. വാർഷികം, അർദ്ധ വാർഷികം, ത്രൈമാസം, പ്രതിമാസം എന്നിങ്ങനെയാണ് ആന്വിറ്റി പേയ്മൻറ്റ് നൽകുക.
ഒരു വർഷത്തിൽ പരമാവധി 12,000 രൂപ വരെയാണ് പെൻഷനായി ലഭിക്കുന്നത്. പ്രതിമാസം 1000 രൂപ, ത്രൈമാസം 3000 രൂപ, അർദ്ധ വാർഷികം 6000 എന്നിങ്ങനെയാണ് പെൻഷൻ ലഭിക്കുന്നത്. ഉപഭോക്താവിൻറ്റെ പ്രായം, ആന്വിറ്റി പ്ലാൻ, ആന്വിറ്റി പേയ്മൻറ്റ് രീതി എന്നിവ അടിസ്ഥാനമാക്കിയാണ് പെൻഷൻ തുക തീരുമാനിക്കുന്നത്. പരമാവധി എത്ര തുക വേണമെങ്കിലും ഒരാൾക്ക് പദ്ധതിയിൽ നിക്ഷേപിക്കാം. എന്നാൽ ആന്വിറ്റിയുടെ തരം എങ്ങനെ ആണോ അതിന് അനുസരിച്ചായിരിക്കും മിനിമം തുക നിശ്ചയിക്കുന്നത്.

വായ്പ

പദ്ധതിയിൽ ചേർന്ന് ആറു മാസം പൂർത്തിയാക്കിയവർക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. ജോയിൻറ്റ് ലൈഫ് ആന്വിറ്റി ആണെങ്കിൽ ഒരാൾക്ക് മാത്രമേ വായ്പ എടുക്കാൻ സാധിക്കുകയുള്ളൂ. വാർഷിക ആന്വിറ്റി തുകയുടെ 50 ശതമാനം വരെ ഒരാൾക്ക് വായ്പ എടുക്കാം.

എങ്ങനെ പദ്ധതിയിൽ ചേരാം ?

എൽഐസി സരൾ പെൻഷൻ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു എൽഐസി ഏജൻറ്റ് വഴിയോ അല്ലെങ്കിൽ അടുത്തുള്ള എൽഐസി ഓഫീസിൽ നേരിട്ടെത്തിയോ പദ്ധതിയിൽ ചേരാവുന്നതാണ്. ഓഫീസിൽ നേരിട്ടെത്താൻ സാധിക്കാത്തവർക്ക് ഓൺലൈനായും പദ്ധതിയിൽ ചേരാം. ഇതിനായി www.licindia.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്