കേരള ട്രഷറിയിൽ നിന്ന് പണം പിൻവലിക്കാം ഓൺലൈനായി | Treasury Online Services
സർക്കാർ ജീവനകാർക്ക് പുറമേ പെൻഷൻപറ്റിയവരും ട്രഷറിയെ ആശ്രയിക്കുന്നവരാണ്. കൊവിഡ് രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ട്രഷറി ഇടപാടുകൾക്ക് സർക്കാർ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ ഓൺലൈനിനായി തന്നെ ട്രഷറിയിലെ പണം മറ്റു ബാങ്കുകളിലേക്ക് മാറ്റി പിൻവലിക്കാം.
ഓൺലൈനായി അക്കൌണ്ട് ആരംഭിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
ഗൂഗിളിൽ ട്രഷറി സേവിങ് ബാങ്ക് സേർച്ച് ചെയ്യുക ( TSB ONLINE ). അപ്പോൾ ലഭിക്കുന്ന വെബ്സൈറ്റിൽ നിന്ന് ന്യൂ രജിസ്ട്രേഷൻ സെലക്ട് ചെയ്യുക. തുടർന്ന് നിങ്ങളുടെ ട്രഷറി സേവിംങ് ബാങ്ക് അക്കൌണ്ട് നമ്പർ, ആധാർ നമ്പർ, ഫോൺ നമ്പർ, ഇമെയിൽ, യൂസർ നെയിം എന്നിവ നൽകി നെക്സ്റ്റ് ബട്ടൻ സെലക്ട് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ഒടിപി നമ്പർ ലഭിക്കും. ഒടിപി നമ്പർ കൃത്യമായി നൽകി സബ്മിറ്റ് ചെയ്യുക. അപ്പോൾ നിങ്ങളുടെ ഫോണിലേക്ക് ടിഎസ്ബി ആപ്ലിക്കേഷൻ പാസ് വേർഡ് അയച്ചുതരുന്നതായിരിക്കും. ഈ പാസ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പുതിയ ലോഗിൻ പാസ് വേർഡും ട്രാൻസാക്ഷൻ പാസ് വേർഡും സെറ്റ് ചെയ്യേണ്ടതാണ്. യൂസർ നെയിമും പുതിയ പാസ് വേർഡും നൽകി നിങ്ങൾക്ക് സേവിംങ് അക്കൌണ്ട് സന്ദർശിക്കാനും അക്കൌണ്ട് ബാലൻസ്, ഇതുവരെയുള്ള പണമിടപാടുകൾ എന്നവയും പരിശോധിക്കാൻ സാധിക്കും. കൂടാതെ നിങ്ങളുടെ സ്ഥിരനിക്ഷേപവും ഇങ്ങനെ പരിശോധിക്കാവുന്നതാണ്.
സേവിംങ് അക്കൌണ്ടിലുള്ള തുക സ്ഥിരനിക്ഷേപമാക്കി മാറ്റാനും സാധിക്കും. ഇതിനായി എസ്ബി ഒന്നാം നമ്പർ ഫോറത്തിൽ നിക്ഷേപ വിവരങ്ങൾ രേഖപ്പെടുത്തി സ്കാൻ ചെയ്ത പകർപ്പ് ട്രഷറി ഇമെയിലിലേക്ക് അയക്കേണ്ടതാണ്. നിക്ഷേപകൻറ്റെ ഇമെയിൽ വഴിയായിരിക്കണം രേഖാ പകർപ്പ് സമർപ്പിക്കേണ്ടത്. ലൈഫ് സർട്ടിഫിക്കേറ്റ് നൽകുന്ന ഉദ്യോഗസ്ഥനാണ് പകർപ്പ് ഇമെയിൽ വഴി ട്രഷറിയിലേക്ക് അയയ്ക്കേണ്ടത്.
ബാങ്ക് അക്കൌണ്ട് ഫണ്ട് ട്രാൻസ്ഫർ
ട്രഷറി അക്കൌണ്ടിൽ നിന്ന് സാധാരണ ബാങ്ക് അക്കൌണ്ടിലേക്കോ മറ്റ് ട്രഷറി സേവിംങ് അക്കൌണ്ടിലേക്കോ പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഇതിനായി ആദ്യം ബെനഫിഷറി അക്കൌണ്ട് നമ്പർ ആഡ് ചെയ്യണം. ബെനഫിഷറി അക്കൌണ്ട് നമ്പർ ആഡ് ചെയ്യുന്നതിന് അക്കൌണ്ട് ഹോൾഡറുടെ പേര്, ബാങ്ക് അക്കൌണ്ട് നമ്പർ, ഐഎഫ്സി കോഡ്, ട്രാൻസാക്ഷൻ നമ്പർ, ട്രാൻസ്ഫർ ചെയ്യേണ്ട തുകയുടെ പരിധി തുടങ്ങിയ വിവരങ്ങൾ ആവശ്യമാണ്. ഇതുപോലെ തന്നെ മറ്റ് ടിഎസ്ബി നമ്പറും ആഡ് ചെയ്യാവുന്നതാണ്. ബെനഫിഷറി അക്കൌണ്ട് നമ്പർ ആഡ് ചെയ്ത ശേഷം ഫണ്ട് ട്രാൻസ്ഫർ ബട്ടൻ ക്ലിക്ക് ചെയ്ത് അതിൽ അക്കൌണ്ട് തിരഞ്ഞെടുക്കണം. അതിനുശേഷം ട്രാൻസ്ഫർ ചെയ്യേണ്ട തുക കൃത്യമായി രേഖപ്പെടുത്തണം. ശേഷം ബെനഫിഷറി അക്കൌണ്ട് ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ഒടിപി നമ്പർ അയച്ചുതരുന്നതാണ്. ഒടിപി നമ്പർ കൃത്യമായി നൽകിയാൽ തുക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. ട്രഷറി അക്കൌണ്ടിൽ നിന്നും പരമാവധി 2 ലക്ഷം രൂപ വരെയാണ് പ്രതിദിനം കൈമാറാൻ സാധിക്കുക.
ഓൺലൈൻ അക്കൌണ്ടുകൾ 24 മണിക്കൂറും പ്രവർത്തനക്ഷമമായതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ട്രഷറി അക്കണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനും ബാലൻസ് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും സാധിക്കും. ഓൺലൈൻ റജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന വിവരങ്ങളും ട്രഷറിയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഒരുപോലെ ആയിരിക്കണം. ആധാർ നമ്പറും മൊബൈൽ നമ്പറും ട്രഷറിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഓഫ് ലൈൻ രജിസ്ട്രേഷൻ ഫോം ഡൌൺലോഡ് ചെയ്ത് കെവൈസിയോടൊപ്പം പൂരിപ്പിച്ച് നൽകാവുന്നതാണ്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്