Advertisement

വ്യക്തിഗത വായ്പകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ | Personal Loan Tips

അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു വായ്പ ഓപ്ഷനാണ് പേഴ്സണൽ ലോൺ അഥവാ വ്യക്തിഗത വായ്പകൾ. മറ്റ് വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ പേഴ്സണൽ ലോണുകൾ ലഭിക്കാൻ എളുപ്പമായതുക്കൊണ്ട് തന്നെ പേഴ്സണൽ ലോൺ എടുക്കുന്നവർ ഏറേയാണ്. എന്നിരുന്നാലും പേഴ്സണൽ ലോണുകൾ എടുക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. നാം വരുത്തുന്ന ചെറിയ തെറ്റുകൾ വലിയ കടക്കെണിയിലേക്ക് നമ്മെ നയിക്കും. അതുക്കൊണ്ട് തന്നെ വ്യക്തിഗത വായ്പകൾ എടുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Advertisement

1. വായ്പ തുക

എപ്പോഴും നമ്മുടെ തിരിച്ചടവ് ശേഷിക്ക് അനുസരിച്ച് വേണം വായ്പ തുക നിശ്ചയിക്കാൻ. വായ്പ ദാതാക്കൾ നിങ്ങളുടെ വരുമാനത്തിൻറ്റെയും ക്രെഡിറ്റ് സ്കോറിൻറ്റെയും അടിസ്ഥാനത്തിൽ കൂടുതൽ വായ്പ തുക വാഗ്ദാനം ചെയ്തേക്കാം. എന്നാൽ വായ്പ എടുക്കുന്ന വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് ആവശ്യമായ തുക മാത്രം വായ്പയായി വാങ്ങാൻ ശ്രദ്ധിക്കുക. വരുമാനത്തിൽ കൂടുതൽ തുക വായ്പ എടുക്കുന്നത് വലിയ കടക്കെണിയിലേക്ക് നയിക്കും.

2. ഒന്നിൽ കൂടുതൽ വായ്പകൾ

ഒരേ സമയം ഒന്നിൽ കൂടുതൽ വായ്പകൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വായ്പകൾ എടുക്കാവൂ. ഒരേ സമയം ഒന്നിൽ കൂടുതൽ വായ്പകൾ എടുക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിച്ചേക്കാം. ഇത് ഭാവിയിൽ വായ്പകൾ ലഭിക്കുന്നതിന് തടസ്സമാവുകയും ചെയ്യും. അതുക്കൊണ്ട് തന്നെ വായ്പകൾ പരാമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഒരു വായ്പ കൃത്യമായി അടച്ച് തീർന്നതിന് ശേഷം മാത്രം അടുത്ത വായ്പകയ്ക്ക് അപേക്ഷിക്കാനും ശ്രദ്ധിക്കുക.

3. ലോൺ കാലാവധിയും ഇഎംഐയും

വായ്പകൾ എടുക്കുമ്പോൾ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ലോൺ കാലാവധിയും ഇഎംഐയും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ലോൺ കാലാവധി വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് നിങ്ങളുടെ ഇഎംഐയിൽ കുറവുണ്ടായേക്കാം. ഇത് നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും ലോണിൻറ്റെ പലിശ വർദ്ധിപ്പിക്കുന്നതാണ്. ഇത് വലിയ സാമ്പത്തിക നഷ്ടം നിങ്ങൾക്ക് ഉണ്ടാക്കുന്നതാണ്. അതുക്കൊണ്ട് തന്നെ നിങ്ങളുടെ തിരിച്ചടവ് ശേഷിക്ക് അനുസരിച്ച് ലോൺ കാലാവധിയും ഇഎംഐയും തിരഞ്ഞെടുക്കുക.

4. വ്യവസ്ഥകളും നിബന്ധനകളും

വായ്പകൾ എടുക്കുമ്പോൾ എപ്പോഴും വായ്പയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി വായിക്കുക. നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം ഡോക്യൂമെൻറ്റുകളിൽ ഒപ്പിടാൻ ശ്രദ്ധിക്കുക. ഇത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ സഹായിക്കും.

5. വായ്പകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുക

പേഴ്സണൽ ലോണുകൾ പൊതുവേ പലിശ കുറഞ്ഞ വായ്പകളാണ്. അതുക്കൊണ്ട് തന്നെ വായ്പകൾ കൃത്യസമയത്ത് തിരിച്ചടച്ച് ലോൺ ക്ലോസ് ചെയ്യാൻ ശ്രദ്ധിക്കുക. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും ക്രെഡിറ്റ് ഹിസ്റ്ററിയെയും വളരെ മോശമായി ബാധിക്കും. വായ്പകൾ വീഴ്ചവരാതെ കൃത്യമായി തിരിച്ചടയ്ക്കാൻ ഓട്ടോ പേ സൌകര്യം ഉപയോഗിക്കാവുന്നതാണ്.ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് ഹിസ്റ്ററി, തിരിച്ചടവ് ശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഒരാൾക്ക് പൊതുവേ പേഴ്സണൽ ലോൺ നൽകുന്നത്. ഒന്നിൽ കൂടുതൽ വായ്പകൾ ഒഴിവാക്കിയും വായ്പകൾ കൃത്യസമയത്ത് തിരിച്ചടച്ചും നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താവുന്നതാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിനും തിരിച്ചടവ് ശേഷിക്കും അനുസരിച്ച് വായ്പ തുകയും, കാലാവധിയും, ഇഎംഐയും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് കടക്കണെയിൽ അകപ്പെടാതെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നിങ്ങളെ സഹായിക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്