Advertisement

ക്രെഡിറ്റ് ലിമിറ്റ് ഉയർത്താനുള്ള ഓഫർ സ്വീകരിക്കണോ ?

 ക്രെഡിറ്റ് ലിമിറ്റ് അഥവാ വായ്പാപരിധി വർദ്ധനവ് -ഗുണങ്ങളും ദോഷങ്ങളും

Advertisement

കൂടിയ ക്രെഡിറ്റ് കാർഡ് വായ്പാപരിധി പല അടിയന്തര അവസ്ഥകളിലും ഉപകാരപ്രദമായിരിക്കും പുതുതായി ക്രെഡിറ്റ് കാർഡ് എടുക്കുന്ന ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് ലിമിറ്റ് അഥവാ വായ്പാപരിധി വളരെ കുറഞ്ഞ കാർഡുകളാണ് ആണ് ബാങ്കുകൾ അല്ലെങ്കിൽ മറ്റു ധനകാര്യസ്ഥാപനങ്ങൾ വിതരണം ചെയ്യുക. പിന്നീട് ഉപഭോക്താവിൻ്റെ വരുമാനത്തിൽ ഉള്ള വർദ്ധനവ്, തിരിച്ചടവ് ശേഷി തുടങ്ങിയവ പരിശോധിച്ച് ബാങ്കുകൾ കൂടുതൽ ക്രെഡിറ്റ് ലിമിറ്റ് ഉള്ള ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നു . പക്ഷേ ഇത് സ്വീകരിച്ചാൽ വലിയൊരു കടക്കെണിയിൽ വീഴുമോ എന്ന് പേടിക്കുന്നുണ്ട് ഭൂരിപക്ഷം ഉപഭോക്താക്കളും . വായ്പാപരിധി വർധനവിൻറെ നല്ല വശങ്ങളും മോശം വശങ്ങളും ഒന്നു നോക്കാം .

ഗുണങ്ങൾ

  • ക്രെഡിറ്റ് സ്കോർ കൂട്ടാൻ സഹായിക്കുന്നു.

    ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ അഥവാ സി യു ആർ (CUR) 30 ശതമാനത്തിന് താഴെ ആയിരിക്കുന്നത് ഒരു ഉപഭോക്തവിൻ്റെ ക്രെഡിറ്റ് സ്കോർ കൂടാൻ സഹായിക്കും. ഈ പരിധിക്കകത്ത് ചിലവ് നിലനിർത്തുവാൻ പാടുപെടുന്ന ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് ലിമിറ്റ് വർദ്ധനവിന് വേണ്ടി ശ്രമിക്കാം.നിലവിലുള്ള ക്രെഡിറ്റ് കാർഡ് വിതരണം ചെയ്ത ബാങ്ക് അല്ലെങ്കിൽ ധനകാര്യസ്ഥാപനങ്ങൾ അതിന് തയ്യാറാവുന്നില്ലെങ്കിൽ വേറെ ബാങ്കിൽ പുതിയ കാർഡിന് അപേക്ഷ നൽകാം .

ഉദാഹരണത്തിന് ക്രെഡിറ്റ് ലിമിറ്റ് ഒരു ലക്ഷം ഉള്ള ഉപഭോക്താവ് മാസത്തിൽ അമ്പതിനായിരം ചിലവ് ചെയ്യുന്നുവെങ്കിൽ ഇവിടെ സീ യു ആർ 50% ആണ്. ക്രെഡിറ്റ് ലിമിറ്റ് 1.7 ലക്ഷമായി കൂടിയാൽ ,സീ യു ആർ 29 ശതമാനമായി താഴും . അതുപോലെതന്നെ എഴുപതിനായിരം രൂപ ലിമിറ്റ് ഉള്ള ഒരു പുതിയ കാർഡ് ബാങ്ക് പുതുതായി വിതരണം ചെയ്താലും സീ യു ആറിൽ ഒരു സമാനമായ ഫലം തന്നെ കാണാം അത് വീണ്ടും 29 ശതമാനമായി കുറയും.

  • സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യാൻ ഒരു പരിധിവരെ സഹായിക്കുന്നു

    അപ്രതീക്ഷിത സാമ്പത്തിക ബുദ്ധിമുട്ടുകളിലെകൂടെ കടന്നു പോകുന്ന ഉപഭോക്താക്കൾക്ക് വർധിച്ച ക്രെഡിറ്റ് ലിമിറ്റ് ഉപയോഗിച്ച് ഫണ്ട് ഷോട്ടേജ്
    നികത്താം കൂടാതെ കാലാവധിക്ക് മുന്നേ ക്രെഡിറ്റ് കാർഡ് ബിൽ അടക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇഎംഐ(EMI) രൂപത്തിൽ ബിൽ അടക്കാവുന്നതാണ് .ഇങ്ങനെ ബാക്കി അടക്കാനുള്ള പണത്തിനു മുകളിൽ വരുന്ന പലിശ നിരക്കും ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുന്നതാണ്.

  • കൂടുതൽ തുക ബാങ്കിൽ നിന്ന് ലോൺ അനുവദിക്കാൻ സഹായകരമായിരിക്കും. 

കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് ബിൽ അടക്കുന്ന നല്ല ഒരു ഉപഭോക്താവിന് ഇത്തരത്തില്‍ ക്രെഡിറ്റ് ലിമിറ്റ് ഉയർത്തി കിട്ടുന്നത് വളരെ അധികം ഗുണം ചെയ്യും.കൺട്രോൾ ഇല്ലാതെ സ്പെൻഡ്‌ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ക്രെഡിറ്റ് ലിമിറ്റ് ഉയർത്തി കിട്ടുന്നത് ഒരു പക്ഷെ ദോഷകരമായി ബാധിച്ചേക്കാം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്