Advertisement

സ്ഥിര നിക്ഷേപകർക്ക് ആകർഷകമായ രീതിയിൽ പലിശനിരക്ക് നൽകുന്ന സ്മാൾ ഫിനാൻസ് ബാങ്കുകൾ

2020 ൽ ലോകം മുഴുവൻ കൊറോണ വ്യാപനം ഉണ്ടായതിനെതുടർന്ന് വലിയ തോതിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതോടെ വിവിധ ബാങ്കുകൾ തങ്ങളുടെ നിക്ഷേപ പലിശ നിരക്ക് കുറച്ചിരുന്നു. എങ്കിലും ചില ചെറുകിട ധനകാര്യ ബാങ്കുകൾ സ്ഥിര നിക്ഷേപകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ധാരാളം ആകർഷകമായ മാറ്റങ്ങൾ പലിശനിരക്കിൽ വരുത്തിയിരുന്നു.

Advertisement

ഇതിനുപുറമേ പലിശനിരക്ക് കൂടാതെ, 50 ബേസ് പോയിൻറ്, മുതിർന്ന പൗരന്മാർക്കായി ഇത്തരം ബാങ്കുകൾ തയ്യാറാക്കിയിട്ടുണ്ട് . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് ,എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ബാങ്ക് എന്നിവയും 5.5% മുതൽ 6.5% വരെ പലിശ നിരക്കിൽ വർധനവും ചെയ്തു.എന്നാൽ ഇതിൽനിന്നും അധികമായി 8.25% വരെ ചില ചെറുകിട ബാങ്കുകൾ പലിശ നൽകുന്നുണ്ട്.

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്

2020 ആഗസ്റ്റ് ഒന്ന് മുതലാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്തങ്ങളുടെ പുതിയ എഫ് ഡി പലിശ നിരക്കിൽ മാറ്റം വരുത്തിയത്.
8.25% വരെയാണ് അഞ്ചുവർഷത്തെ സ്ഥിരനിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന പലിശ.ഇതിനോടൊപ്പം മുതിർന്ന പൗരന്മാർക്ക് അധിക പലിശയായ 50 ബേസ് പോയിൻറ് നൽകുന്നുണ്ട് .

പലിശനിരക്ക്

7 ദിവസം മുതൽ 14 ദിവസം വരെ – 4%
15 ദിവസം മുതൽ 45 ദിവസം വരെ – 4%
46 ദിവസം മുതൽ 90 ദിവസം വരെ – 5%
91 ദിവസം മുതൽ 6 മാസം വരെ – 5.50%
6 മാസം മുതൽ 9 മാസം വരെ – 6.50%
9 മാസം മുതൽ 1 വർഷത്തിൽ താഴെ – 7.00%
1 വർഷം മുതൽ 2 വർഷം വരെ – 7.25%
2 വർഷം മുതൽ 3 വർഷം വരെ – 8.10%
3 വ‍ർഷം മുതൽ 5 വർഷത്തിൽ താഴെ – 7.75%
5 വർഷം – 8.25%
5 വ‍ർഷം മുതൽ 10 വർഷം വരെ – 7.25%

ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്

സ്ഥിര നിക്ഷേപകർക്ക് ദിവസങ്ങളുടെ ക്രമമനുസരിച്ചാണ് ഈ ബാങ്കിൽ പലിശനിരക്ക് തയ്യാറാക്കിയിരിക്കുന്നത് . ഏഴു മുതൽ 45 ദിവസം വരെ തുടങ്ങി, 701 മുതൽ 3652 ദിവസം വരെ നീണ്ടു നിൽക്കുന്ന വിവിധ തരത്തിലുള്ള പദ്ധതികൾ ഈ ബാങ്കിലുണ്ട് .ഇതിനുപുറമേ മുതിർന്ന പൗരന്മാർക്ക്
പലിശനിരക്കിനോടൊപ്പം 50 ബേസ് പോയിൻ്റുകളും നൽകുന്നു.

പലിശനിരക്ക്

7 ദിവസം മുതൽ 45 ദിവസം വരെ – 3.50% 46 ദിവസം മുതൽ 90 ദിവസം വരെ – 4.00% 91 ദിവസം മുതൽ 180 ദിവസം വരെ – 4.50%
181 ദിവസം മുതൽ 364 ദിവസം വരെ – 6.50%
365 ദിവസം മുതൽ 699 ദിവസം വരെ – 7.75%
700 ദിവസം വരെ – 8.00%
701 ദിവസം മുതൽ 3652 ദിവസം വരെ-7.75%

നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്

ഈ ബാങ്കും വിവിധ അടിസ്ഥാനത്തിൽ പല തരത്തിലുള്ള പലിശനിരക്കുകൾ സ്ഥിര നിക്ഷേപകർക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതികൾ ആരംഭിക്കുന്നത് 7 ദിവസം മുതലാണ്. ഇതിനുപുറമേ പലിശനിരക്കിനോടൊപ്പം മുതിർന്ന പൗരന്മാർക്ക് 50 ബേസ് പോയിൻറ് നൽകുന്നു

പലിശനിരക്ക്

7-14 ദിവസം – 4%
15-29 ദിവസം – 4%
30-45 ദിവസം – 4%
46-90 ദിവസം – 4.25%
91-180 ദിവസം – 4.5%
181-364 ദിവസം – 5.5%
365 ദിവസം മുതൽ 729 ദിവസം വരെ – 7.50%
730 ദിവസം മുതൽ 1095 ദിവസത്തിൽ താഴെ – 8%
1096 ദിവസം മുതൽ 1825 ദിവസത്തിൽ താഴെ – 7%
1826 ദിവസം മുതൽ 3650 ദിവസത്തിൽ താഴെ 6.5%

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്