Advertisement

വളർത്തു മൃഗങ്ങൾക്കും ഇനി ഇൻഷൂറൻസ് പരിരക്ഷ

വളർത്തു മൃഗങ്ങളുടെ ജീവൻ മനുഷ്യ ജീവൻ പോലെ വിലപ്പെട്ടതാണെന്ന് ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ബജാജ് അലയൻസ് കമ്പിനി കഴിഞ്ഞ അന്തിരാഷ്ട്ര ശ്വാന ദിനത്തിൽ (ആഗസ്റ്റ് 26, ബുധൻ)പുതിയ പോളിസി പുറത്തിറക്കിയത്. ബജാജ് അലയൻസ് പെറ്റ് ഡോഗ് ഇൻഷൂറൻസ് പോളിസി അനുസരിച്ച് അസുഖം മൂലം മ്യഗങ്ങൾ ചാകുമ്പോഴും, അപകട മരണം , വിഷവസ്തുക്കൾ ഉള്ളിൽ ചെന്നുള്ള മരണം എന്നിവയ്ക്കാണ് ഇൻഷൂറൻസ് ,ഇതിനുപരി മൃഗങ്ങൾ നഷ്ട്ടപ്പെടുമ്പോഴും , മോഷ്ട്ടിക്കപ്പെടുമ്പോഴും ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാണ്.

Advertisement

മോർട്ടാലിറ്റി ബെനിഫിറ്റ് കവർ, ടെർമിനൽ ഡിസീസസ് കവർ, ലോംഗ് ടേം കെയർ കവർ ,ഒപിഡി കവർ, നായ മോഷണം / പോയാലോ /നഷ്ട്ടപ്പെട്ടാലോ വഴി തെറ്റിയാലോ ഉള്ള കവർ, തേർഡ് പാർട്ടി ബാധ്യത കവർ എന്നിങ്ങെനെ ആറ് കവർ ഒപ്ഷണലുകളായിട്ടാണ് പോളിസി തയ്യാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് നമ്മുടെ ആവിശ്യമനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. ഇൻഷൂറൻസിന്റെ പ്രത്യേകത എന്നത് വളർത്തു നായയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പോളിസി ഇഷ്യു ചെയ്തത് മുതൽ കാലയളവില്ലാതെ പിരിരക്ഷിക്കപ്പെടുന്നതാണ്.

പെറ്റ് ഡോഗ് പോളിസി ആരംഭിക്കുന്നത് 315 രൂപ മുതലാണ് .പ്രായം, വലുപ്പം , ലിംഗഭേതം ,തിരഞ്ഞെടുക്കുന്ന കവറുകൾ, എന്നിവ അടിസ്ഥാനമാക്കി ആയിരിക്കും പ്രിമീയ തുകയിൽ വ്യത്യാസമുണ്ടാവുക.പ്രീമിയത്തിൽ അഞ്ച് ശതമാനം വരെ കിഴവുണ്ട് ആർഎഫ്ഐഡി ടാഗിംഗിന്റെ കാര്യത്തിൽ. പോളിസിയിൽ സമഗ്രമായ കവറേജ് ലഭിക്കുക പെഡിഗ്രി, നോൺ- പെഡിഗ്രി , ക്രോസ്- ബ്രീഡ് , എക്സോട്ടിക്ക് എന്നീ വിഭാഗങ്ങൾക്കു മാത്രമാണ്. 3 മാസം മുതൽ 10 വയസ് വരെ പ്രായമുള്ള വളർത്തു നായകൾ മാത്രമാണ് ഈ പരിരക്ഷ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഏതാണ്ട് 13 വർഷമാണ് ഒരു നായയുടെ ആയുസ്സ് ഇതിനിടയിൽ വാക്സിൻ, മറ്റും ചികിത്സാ ചിലവായി ഏകദേശം 5000 മുതൽ 15000 രൂപ വരെ നായകൾക്ക് ചിലവാകാറുണ്ട് ചുരുക്കി പറഞ്ഞാൽ 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയാണ് ഒരു വളർത്തു നായക്കുള്ള ചിലവ്. അത്തരം ചിലവുകൾ ഇനി ബജാജ് അലയൻസ് പെറ്റ് ഡോഗ് ഇൻഷൂറൻസ് വഴി പരിഹരിക്കാവുന്നതാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്