Advertisement

എന്ത് കൊണ്ട് ആണ് നിങ്ങൾക്ക് ഭവന വായ്പ കുറഞ്ഞ പലിശയിൽ ലഭിക്കാത്തത്

വായ്പകൾ എടുക്കുമ്പോൾ പലരെയും ബുദ്ധിമുട്ടിക്കുന്നത് ഭീമമായ പലിശയാണ്. എന്നാൽ നിങ്ങളുടെ പലപ്പോഴും ആവശ്യങ്ങൾ നിറവേറ്റാൻ വായ്പ കൂടിയോ തീരൂ എന്ന അവസ്ഥ ആണ്. വായ്പ എടുക്കുന്നതിനു മുമ്പ് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വായ്പ ചിലവ് ഒരുപാട് കുറയ്ക്കാൻ കഴിയും. കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കാനുള്ള വഴികൾ ഇതാ.

Advertisement

താരതമ്യം ചെയ്യുക

വായ്പ എടുക്കുമ്പോൾ എല്ലാവരും ചെയ്യുന്ന വലിയൊരു തെറ്റാണ് ഏതെങ്കിലും ഒരു ബാങ്കിൽ ചെന്ന് വായ്പ എടുക്കും. കൂടുതൽ ഒന്നും അന്വേഷിക്കുകയില്ല. പല ബാങ്കുകളിൽ ചെന്ന് ഓരോ ബാങ്കിൻറ്റെയും പലിശ നിരക്കിനെയും മറ്റു വ്യവസ്ഥകളെയും കുറിച്ച് ചോദിച്ചറിയുക. കിട്ടാവുന്ന രേഖകൾ വാങ്ങി പരിശോധിക്കുക.

പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും നമുക്ക് ഭവന വായ്പ ലഭിക്കും. ഉദാഹരണത്തിന് ബാങ്കുകൾ, ഹൌസിങ് ഫിനാൻസ് കമ്പനികൾ, സഹകരണ ബാങ്കുകൾ, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ, ചിട്ടികമ്പനികൾ മുതലായവ. എല്ലാ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ തേടുക. എത്ര ശതമാനം തുക വായ്പയായി നൽകും ? പ്രതിമാസ തിരിച്ചടവ് എത്ര രൂപയാണ് ? തിരിച്ചടവ് കാലാവധി ? പലിശ നിരക്ക് ? എത്ര ശതമാനം തുക നിങ്ങൾ സ്വന്തമായി കണ്ടെത്തണം ? പ്രൊസസിംഗ് ഫീസ്, മറ്റു ചാർജുകൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി തന്നെ ചോദിച്ചറിയുക.

അങ്ങനെ ഇക്കര്യങ്ങൾ എല്ലാം അറിഞ്ഞ ശേഷം വിവിധ ബാങ്കുകൾ തമ്മിൽ താരതമ്യം ചെയ്യുക. ഏതെങ്കിലും കാര്യങ്ങളിൽ സംശയം ഉണ്ടെങ്കിൽ ബാങ്കിനോടു തന്നെ ചോദിച്ചറിയുക. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ അറിവുള്ള സുഹൃത്തുക്കളുടെയോ മറ്റുള്ളവരുടെയോ സഹായം തേടാനും മടിക്കേണ്ടതില്ല. ഇങ്ങനെ ചെയ്യുന്നവർക്ക് ആയിരക്കണക്കിന് രൂപ ഇതിലൂടെ ലാഭിക്കാൻ കഴിയും.

ഫിക്സിഡ് റേറ്റ് / ഫ്ലോട്ടിംഗ് റേറ്റ്

പലിശ നിരക്കിനെ കുറിച്ച് പറയുമ്പോൾ പലർക്കും സംശയം വരുന്ന ഒന്നാണ് ഫ്ലോട്ടിംഗ് റേറ്റ് വേണോ അതോ ഫിക്സിഡ് റേറ്റ് വേണോ എന്നത്. പലിശ നിരക്കിൽ വ്യത്യാസം വരുമ്പോൾ അത് മാസത്തവണയെയും കൂടി ബാധിക്കും. സ്ഥിര വരുമാനമുള്ള ആളുകൾക്ക് നല്ലത് ഫിക്സിഡ് റേറ്റ് ആണ്. അപ്പോൾ മാസത്തവണകളും ഫിക്സിഡ് ആയിരിക്കും. ഓരോ മാസവും എത്ര തുകയാണ് അടയ്ക്കേണ്ടത് എന്ന് നിങ്ങൾക്ക് മുൻകൂർ അറിയാനും സാധിക്കും. രൂപയുടെ മൂല്യമാറ്റമോ മാർക്കറ്റ് വ്യതിയാനങ്ങളോ ഒന്നും പലിശ നിരക്കിനെ ബാധിക്കുകയില്ല. എന്നാൽ ഫിക്സിഡ് റേറ്റ് ആണെങ്കിൽ പലിശ ഫ്ലോട്ടിംഗ് റേറ്റിനെക്കാൾ ചിലപ്പോൾ കൂടുതൽ ആയേക്കാം.

ഫ്ലോട്ടിംഗ് റേറ്റ് ആണെങ്കിൽ മാസത്തവണകളിൽ എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കും. കൃത്യമായ ഒരു ബജറ്റിൽ മുൻപോട്ടു പോകുന്നവർക്ക് ഇത് ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ഫ്ലോട്ടിംഗ് റേറ്റ് മാർക്കറ്റ് വ്യതിയാനങ്ങൾക്കും മറ്റും വിധേയമാണ്. ഈ കാര്യങ്ങളെല്ലാം പരിഗണിച്ച് വേണം നിങ്ങൾക്ക് അനുയോജ്യമായ വായ്പ തിരഞ്ഞെടുക്കാൻ.

കുട്ടികളിൽ എങ്ങനെ നല്ല സമ്പാദ്യശീലം വളർത്താം ?

വായ്പ തുക

മിക്ക ബാങ്കുകളും വീട് നിർമ്മാണ ചെലവിൻറ്റെ 75 – 85 ശതമാനം തുക വരയെ വായ്പയായി നൽകുകയുള്ളൂ. ബാക്കി 15 – 25 ശതമാനം നിങ്ങൾ സ്വന്തമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനെ മാർജിൻ മണി അല്ലെങ്കിൽ ഡൌൺ പേയ്മൻറ്റ് എന്നാണ് പറയുന്നത്. പല ബാങ്കുകളിലും ഇത്തരം വ്യവസ്ഥകളിലും നിങ്ങൾ സ്വന്തമായി കണ്ടെത്തേണ്ട തുകയിലും വ്യത്യാസങ്ങൾ ഉണ്ട്. അതുകൊണ്ട് ഇക്കര്യങ്ങൾ വിശദമായി ചോദിച്ചറിയണം. നിങ്ങൾക്ക് ആവശ്യമായ തുക വായ്പയായി ലഭിച്ചില്ലെങ്കിൽ നിങ്ങൾ പിന്നീട് മറ്റു മാർഗ്ഗങ്ങൾ കണ്ടുപിടിക്കേണ്ടി വന്നേക്കാം.

ക്രെഡിറ്റ് സ്കോർ

ഓരോ ബാങ്കുകൾക്കും വായ്പകൾ നൽകുന്നതിന് വിവിധ യോഗ്യത മാനദണ്ഡങ്ങൾ ആണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് ബാങ്കുകൾ കുറഞ്ഞ പലിശയിൽ വായ്പകൾ നൽകും. ബാങ്ക് നിഷ്കർക്കുന്ന ക്രെഡിറ്റ് സ്കോർ നിങ്ങൾക്ക് ഇല്ലെങ്കിൽ കുറഞ്ഞ പലിശ നിരക്ക് നിങ്ങൾക്കു ലഭിക്കുകയില്ല.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്