Advertisement

പഴയ കാർ വാങ്ങുവാൻ ലോണെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Used Car Loan

കൊവിഡ് വന്നതോടെ ഇപ്പോൾ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. സ്വന്തമായി വാഹനം ഇല്ലാത്തവരുപോലും ഇപ്പോൾ ഒരു വാഹനം വാങ്ങിക്കാനുള്ള തീരുമാനത്തിലാണ്. പഴയ വാഹനങ്ങൾ വാങ്ങിക്കാം എന്ന് വിചാരിക്കുന്നവരും ഉണ്ട്. കാരണം പുതിയ വാഹനം വാങ്ങിക്കുന്നത് പലപ്പോഴും പ്രായോഗികമായിരിക്കുകയില്ല. മാത്രമല്ല, ഒരു പുതിയ വാഹനം വാങ്ങുന്നതിനേക്കാൾ പകുതി പണം മതിയാകും ചിലപ്പോൾ പഴയ വാഹനം വാങ്ങിക്കാൻ. അതുകൊണ്ട് ഒരു യൂസ്ഡ് കാർ വാങ്ങുന്നതിൽ തെറ്റ് ഒന്നുമില്ല. ഇത്തരത്തിൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നതിനു കാർ വായ്പയും ലഭിക്കും ( Used Car Loan). വാഹനങ്ങളുടെ പഴക്കത്തെ അനുസരിച്ചിരിക്കും ലഭിക്കുന്ന വായ്പകളും. പഴക്കമനുസരിച്ച് വായ്പ തുകയിലും പരിമിതികളുണ്ടായിരിക്കും.

Advertisement

ഉദാഹരണത്തിന് ഒരു പത്തു വർഷത്തെ പഴക്കമുള്ള കാർ ആണെങ്കിൽ ഇതിന് വലിയൊരു തുക വായ്പയായി ലഭിക്കുകയില്ല. അതുപോലെ വാഹനത്തിൻറ്റെ പഴക്കം അനുസരിച്ച് വായ്പ തുകയിലും കൂടുതലും കുറവും വന്നേക്കാം.

യൂസ്ഡ് കാർ വായ്പ എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

പുതിയ വാഹനങ്ങളുടെ പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ പലിശ നിരക്ക് വളരെ കൂടുതലാണ്. വാഹനങ്ങളുടെ പഴക്കത്തെ ആശ്രയിച്ചിരിക്കും പലിശ നിരക്കും. വാഹനങ്ങളുടെ പഴക്കം കൂടുന്നതിന് അനുസരിച്ച് പലിശ നിരക്കും കൂടും. എന്നാൽ പഴക്കമുള്ള വാഹനം ആണെങ്കിൽ വില കുറവായിരിക്കും.

വാഹന വായ്പ എടുക്കുമ്പോൾ സ്വകാര്യ ബാങ്കുകളെ ആശ്രയിക്കുന്നതിനേക്കാൾ നല്ലത് പൊതുമേഖല ബാങ്കുകളെ ആശ്രയിക്കുന്നതാണ്. കാരണം സ്വകാര്യ ബാങ്കുകളേക്കാൾ കുറഞ്ഞ പലിശയിൽ വായ്പ നൽകുന്നത് പൊതുമേഖല ബാങ്കുകളാണ്. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്ക് വില കുറവായതുകൊണ്ട് വായ്പ തുക കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇഎംഐയും കുറവായിരിക്കും. മാത്രമല്ല, വായ്പ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളും കുറവായിരിക്കും. കൂടാതെ ഇൻഷുറൻസ് തുകയും കുറവ് ആയിരിക്കും.

അഞ്ച് വർഷത്തേക്ക് ആണ് ബാങ്കുകൾ വാഹന വായ്പക്ക് തിരിച്ചടവ് കാലാവധി നൽകുന്നത്. ജോലി, വരുമാനം, പ്രായം, സിബിൽ സ്കോർ എന്നിവ പരിഗണിച്ചായിരിക്കും ബാങ്കുകൾ വായ്പ നൽകുന്നത്. എന്നാൽ സ്വകാര്യ ബാങ്കുകൾ അവരുടെ നിബന്ധനകളിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വാഹനത്തിൻറ്റെ പഴക്കം ആണ്. ഒരുപാട് പഴക്കമുള്ള വാഹനങ്ങൾക്ക് വില കുറവ് ഉണ്ടെന്നത് ശരി തന്നെയാണ്. എന്നാൽ പഴക്കം കുറവ് ആണെങ്കിൽ വായ്പ എളുപ്പത്തിൽ ലഭിക്കാനും പലിശ നിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും.

ഓരോ ബാങ്കും വ്യത്യസ്ത പലിശ നിരക്കിലായിരിക്കും വായ്പ നൽകുന്നത്. ഇനി വിവിധ ബാങ്കുകളിലെ പലിശ നിരക്ക് നോക്കാം.

ബാങ്ക്പലിശ നിരക്ക്

പഞ്ചാബ് നാഷണൽ ബാങ്ക് : 8.50 %
സ്റ്റേറ്റ് ബാങ്ക് ഓഫ് ബാങ്ക് :9.50 % – 10.50 %
ഐസിഐസിഐ ബാങ്ക് : 12 % – 14.40 %
എച്ച്ഡിഎഫ്സി ബാങ്ക്  :13.75 % – 16 %
ആക്സിസ് ബാങ്ക് :14.25 % – 1.25 %

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്