Advertisement

ആരോഗ്യ ഇൻഷുറൻസ് പുതുക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യ ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ സമയപരിധിക്ക് മുമ്പായി പോളിസി പുതുക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാൽ മാത്രം പോരാ, പോളിസി പുതുക്കുമ്പോൾ മറ്റുചില കാര്യങ്ങൾ കൂടി ഇനിമുതൽ ശ്രദ്ധിക്കണം. ആലോചിക്കാതെ പോളിസി പുതുക്കുന്നത് നാം ചെയ്യുന്ന വലിയ ഒരു തെറ്റാണ്. പോളിസി പുതുക്കുമ്പോൾ നമ്മുടെ നിലവിലെ ആവശ്യങ്ങൾക്ക് ഈ പോളിസി ഉചിതമാണോ എന്ന് ആദ്യം പരിശോധിക്കണം. പോളിസി എടുത്ത സമയത്തെ ജീവിതസാഹചര്യം ആയിരിക്കില്ല നിങ്ങൾക്ക് ഇപ്പോൾ, ഉദാഹരണത്തിന് നിങ്ങളുടെ ജോലി, കുടുംബാഗങ്ങളുടെ എണ്ണം എന്നിവയിലൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ടാകാം. ഇൻഷുറൻസ് പോളിസിയിലും ഈ മാറ്റങ്ങൾക്കനുസരിച്ച് വ്യത്യാസങ്ങൾ വരുത്തേണ്ടതുണ്ട്. നിങ്ങളുടെ കുടുംബത്തിൻറ്റെ സാമ്പത്തിക ആവശ്യങ്ങൾക്കനുസൃതമായി ആരോഗ്യ ഇൻഷുറൻസ് പോളിസി ക്രമീകരിക്കാൻ കഴിയുന്ന സമയമാണ് പോളിസി പുതുക്കൽ.

Advertisement

ഓരോ വർഷവും പോളിസി പുതുക്കുമ്പോൾ പുതിയ കുടുംബാഗങ്ങളെ പോളിസിയിൽ ഉൾപ്പടുത്താൻ മറക്കരുത്. അതുപോലെ തന്നെ പോളിസി ഹോൾഡർക്ക് ഇൻഷുറൻസ് കവറേജിൽ നിന്ന് പേരുകൾ ഒഴിവാക്കാനും നിലവിലുള്ള നിബന്ധനകളിൽ മാറ്റം വരുത്താനും സാധിക്കും. പോളിസി പുതുക്കുന്ന സമയത്ത് നിങ്ങൾക്കോ കുടുംബാഗങ്ങൾക്കോ എന്തെങ്കിലും അസുഖമുണ്ടെങ്കിൽ അതും ഇൻഷുറൻസ് ദാതാവിനെ അറിയിക്കണം. ഇക്കാര്യങ്ങൾ മറച്ചുവയ്ക്കുന്നത് ഭാവിയിൽ ഇൻഷുറൻസ് കവറേജ് നഷ്ടമാവാൻ കാരണമായേക്കാം. പോളിസി പുതുക്കുന്ന സമയത്ത് ഇൻഷുറൻസ് കവറേജ് തുക വർദ്ധിപ്പിക്കുവാനും നിങ്ങൾക്ക് അവസരമുണ്ട്. കുടുംബാഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഇൻഷുറൻസ് തുക ഉയർത്തേണ്ടത് ആവശ്യമാണ്. അതുപോലെതന്നെ ആരോഗ്യസംരക്ഷണ ചിലവുകൾ ക്രമാതീതമായി വർദ്ധിക്കുന്ന ഈ കാലത്ത് നിലവിലുള്ള പോളിസിയിൽ ചിലപ്പോൾ മതിയായ പരിരക്ഷ ലഭിച്ചെന്നു വരില്ല. അതുകൊണ്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇത്തരം മാറ്റങ്ങൾക്കൂടി പോളിസി പുതുക്കുമ്പോൾ കണക്കിലെടുക്കണം.

അതുപോലെ ഇൻഷുറൻസിൻറ്റെ നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റം വന്നേക്കാം. ചിലപ്പോൾ ഇത് ഇൻഷുറൻസ് കമ്പനികളുടെ പോളിസിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടാവാം അല്ലെങ്കിൽ ഗവൺമെൻറ്റ് നിയന്ത്രണങ്ങളിലെ മാറ്റങ്ങളാവാം. ഇക്കാര്യങ്ങൾക്കൂടി പോളിസി പുതുക്കുന്ന സമയത്ത് ശ്രദ്ധിക്കണം. ഏതെങ്കിലും കാരണത്താൽ നിലവിലെ ഇൻഷുറൻസ് പോളിസിയിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ പോളിസി പുതുക്കുന്ന സമയത്ത് ടോപ്പ് അപ്പ് പ്ലാനുകൾ ചേർക്കുന്നതിനുള്ള അവസരവും നിങ്ങൾക്കുണ്ട്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്