Advertisement

വിദേശത്തേക്ക് പോകുമ്പോൾ നാട്ടിലെ സേവിങ്സ് അക്കൗണ്ട് ഉപയോഗിക്കാമോ ?

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ജോലിയ്ക്കോ ഉന്നത വിദ്യാഭ്യാസത്തിനോ മറ്റ് ബിസിനസ്സ് യാത്രകൾക്കോ ആയി ദീർഘകാലയളവിലേക്ക് പോകുന്നവരെ പ്രവാസികളായാണ് കണകാക്കുന്നത്. അതുക്കൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൌണ്ട് സ്റ്റാറ്റസ് മാറ്റേണ്ടതാണ്. നിങ്ങളുടെ അഡ്രസ്സ് മാറുന്ന വിവരം കൃത്യമായി ബാങ്കിനെ അറിയിക്കേണ്ടതുമാണ്. ബാങ്ക് അക്കൌണ്ട് സ്റ്റാറ്റസ് മാറ്റാത്തിരുന്നാൽ അത് ഫെമ നിയമത്തിൻറ്റെ ലംഘനമാണ്. അതുക്കൊണ്ട് തന്നെ നിയമപരമായി നിങ്ങൾക്ക് ബാങ്ക് അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല പലതരത്തിലുള്ള നിയമ നടപടികൾ നേരിടേണ്ടിയും വരും.

Advertisement

വിദേശത്തേക്ക് പോകുമ്പോൾ നിങ്ങളുടെ നിലവിലെ സേവിംങ് ബാങ്ക് അക്കൌണ്ടിനെ എൻആർഐ , എൻആർഒ, എഫ്സിഎൻആർ, എസ്എൻആർആർ എന്നിങ്ങനെ പലതരം അക്കൌണ്ടുകളാക്കി മാറ്റാനുള്ള ഓപ്ഷൻ ഇന്ന് ലഭ്യമാണ്. കെവൈസി കൃത്യമായി സമർപ്പിച്ചിട്ടുള്ളവർക്ക് ഓൺലൈനായി ക്ലോസ് ചെയ്യാനും സാധിക്കും.

എൻആർഒ അക്കൌണ്ട്

വിദേശത്തേക്ക് താമസം മാറ്റുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നോൺ റസിഡൻറ്റ് ഓർഡിനറി അഥവാ എൻആർഒ അക്കൌണ്ടുകളായി മാറ്റാൻ ശ്രദ്ധിക്കണം. നാട്ടിലെ സേവിംങ്സ് അക്കൗണ്ട് പോലെ തന്നെ ഉപയോഗിക്കാം, സ്ഥിര നിക്ഷേപവും എൻആർഒ അക്കൌണ്ടിന് കീഴിൽ ആരംഭിക്കാവുന്നതാണ്. ലോകത്തെവിടെ നിന്നും എൻആർഒ അക്കൌണ്ടിലൂടെ പണമിടപാടുകൾ സൌജന്യമായി നടത്താവുന്നതാണ്. വ്യക്തിഗത അക്കൌണ്ടുകൾ മാത്രമല്ല ജോയിൻറ്റ് അക്കൌണ്ടുകളും എൻആർഒ അക്കൌണ്ടുകളായി ആരംഭിക്കാവുന്നതാണ്.പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള വരുമാനം മാനേജ് ചെയ്യാനായി ഈ അക്കൗണ്ട് ഉപയോഗിക്കാം.

എൻആർഇ അക്കൌണ്ട്

വിദേശത്തു നിന്നും സമ്പാദിക്കുന്ന പണം നാട്ടിലേക്ക് അയക്കാൻ ഉപയോഗിക്കുന്ന അക്കൗണ്ട് .ഒരാൾക്ക് ഒറ്റക്കോ അല്ലെങ്കിൽ ജോയിൻറ്റായോ എൻആർഇ അക്കൌണ്ടുകൾ ആരംഭിക്കാവുന്നതാണ്. ആദായ നികുതി നിയമം പ്രകാരം എൻആർഇ അക്കൌണ്ടുകളിലെ പണത്തിനു നികുതി നൽകേണ്ടതായി ഇല്ല.

എഫ്സിഎൻആർ അക്കൌണ്ട്

വിദേശ കറൻസികൾ നിക്ഷേപിച്ചുക്കൊണ്ട് ആരംഭിക്കാൻ സാധിക്കുന്ന അക്കൌണ്ടാണ് എഫ്സിഎൻആർ അഥവ ഫോറിൻ കറൻസി നോൺ റസിഡൻറ്റ് അക്കൌണ്ടുകൾ. സ്ഥിരനിക്ഷേപങ്ങളായാണ് ഇത്തരം അക്കൌണ്ടുകൾ ആരംഭിക്കാൻ സാധിക്കുക. വിദേശത്ത് നിന്ന് നേടിയ പണമാണ് ഇത്തരം അക്കൌണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കുക. നിക്ഷേപ തുകയ്ക്കും പലിശയ്ക്കും ആദായ നികുതി നൽകേണ്ടതില്ല എന്നതാണ് ഇത്തരം അക്കൌണ്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത.

എസ്എൻആർആർ അക്കൌണ്ട്

ഇന്ത്യയിൽ ബിസിനസ്സ് ചെയ്യാൻ താൽപര്യമുള്ള പ്രവാസികൾക്ക് ആരംഭിക്കാൻ സാധിക്കുന്ന അക്കൌണ്ടാണ് എസ്എൻആർആർ അക്കൌണ്ട് അഥവാ സ്പെഷ്യൽ നോൺ റസിഡൻറ്റ് റുപ്പി അക്കൌണ്ട്. എന്നാൽ ഈ അക്കൌണ്ടിലെ നിക്ഷേപങ്ങൾക്ക് പലിശ ലഭ്യമല്ല. എൻആർഒ അക്കൌണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ എസ്എൻആർആർ അക്കൌണ്ട് ഹോൾഡേഴ്സിന് നിക്ഷേപം ഇന്ത്യയിൽ നിന്നും സ്വന്തം രാജ്യത്തേക്ക് മാറ്റാനുള്ള ഓപ്ഷനും ലഭ്യമാണ്.

ഇപ്പോൾ എല്ലാ ബാങ്കുകളിലും തന്നെ എൻആർഐ അക്കൌണ്ടുകൾ ആരംഭിക്കാൻ സാധിക്കും. അതുക്കൊണ്ട് തന്നെ നിങ്ങൾ വിദേശത്തേക്ക് ദീർഘകാലയളവിലേക്ക് താമസം മാറുമ്പോൾ നിങ്ങളുടെ ബാങ്കിനെ ആ വിവരം കൃത്യമായി അറിയിക്കേണ്ടതാണ്. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് സ്റ്റാറ്റസ് മാറ്റുന്നതിനുള്ള എല്ലാ നിർദ്ധേശങ്ങളും ബാങ്ക് നൽകുന്നതാണ്. എല്ലാ പണമിടപാടുകളും നിങ്ങൾക്ക് ഇത്തരം ബാങ്ക് അക്കൌണ്ട് വഴി എളുപ്പത്തിൽ പൂർത്തിയാക്കാവുന്നതുമാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്